പുതിയ ബിബിഎംപി ( ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) നിയമം 2020 പ്രാബല്യത്തിൽ വന്നതിനുശേഷംഅവതരിപ്പിച്ച ആദ്യ ബജറ്റിൽ, കർണാടക തലസ്ഥാനത്തെ നിയന്ത്രിക്കുന്ന മുനിസിപ്പൽ ബോഡി, നഗരത്തിലെവികേന്ദ്രീകരണ പ്രവർത്തനങ്ങൾക്കായി 2,000 കോടി രൂപ ചെലവഴിക്കാൻ തീരുമാനിച്ചു. ഈ ഫണ്ട്ബിബിഎംപിയുടെ അധികാരപരിധിയിൽ വരുന്ന മേഖലകളുടെ മേഖല, വാർഡ്, അസംബ്ലി–നിയോജകമണ്ഡലതലങ്ങളിൽ സാമ്പത്തികവും ഭരണപരവുമായ വികേന്ദ്രീകരണം പ്രാപ്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. “ബിബിഎംപിയുടെ ബജറ്റിന്റെ 50% എങ്കിലും അടുത്ത കുറച്ച് വർഷത്തിനുള്ളിൽ മേഖലാ തലത്തിലേക്ക്വിനിയോഗിക്കാൻ ഞങ്ങൾക്ക് കഴിയും. ഈ തുടക്കം ബിബിഎംപി പ്രവർത്തനരീതിയിൽ വിപ്ലവകരമായമാറ്റത്തിന്റെ വിത്തുകൾ വഹിക്കുന്നു, ” എന്ന് സ്പെഷ്യൽ കമ്മീഷണർ…
Read MoreMonth: March 2021
ജാർക്കിഹോളിക്കെതിരെ ബെംഗളൂരു പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
ബെംഗളൂരു: എംഎൽ എയും മുൻ ബിജെപി മന്ത്രിയുമായ രമേശ് ജാർക്കിഹോളിക്കെതിരെ ബെംഗളൂരു പോലീസ് വെള്ളിയാഴ്ച എഫ ഐ ആർ രജിസ്റ്റർ ചെയ്തു. വീഡിയോ വിവാദത്തിൽ ഉൾപ്പെട്ട സ്ത്രീയുടെ പരാതിയെഅടിസ്ഥാനമാക്കിയാണ് മുൻ മന്ത്രിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കന്നഡയിൽഎഴുതിയ രണ്ട് പേജുള്ള പരാതി കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ അഭിഭാഷകൻ കെ എൻ ജഗദീഷ് കുമാർപരാതിക്കാരിക്ക് വേണ്ടി സമർപ്പിച്ചു. താൻ ആദ്യം പരാതിയുമായി സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തിനെ ആണ് കണ്ടത് എന്നും പിന്നീട് പരാതി കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയായിരുന്നു…
Read Moreകൂടുതൽ സ്കൂളുകളും പി യു കോളേജുകളും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിയുന്നു.
ബെംഗളൂരു: കോവിഡ് 19 വ്യാപനം വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ പല സ്കൂളുകളും പി യു കോളേജുകളും നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കിക്കൊണ്ട് വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിയുന്നു. പല സ്കൂൾ കോളേജ് മാനേജ്മെന്റ് കളും ഇതുസംബന്ധിച്ച് വിവരങ്ങൾ രക്ഷിതാക്കൾക്ക് അയച്ചുകഴിഞ്ഞു. മാർച്ച് 22 മുതൽ പല സ്കൂളുകളിലെയും നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. 10 12 ക്ലാസുകളുടെ പരീക്ഷകൾ നടക്കാനിരിക്കുന്ന തുകൊണ്ട് നേരിട്ടുള്ള ക്ലാസുകൾ തുടരുമെങ്കിലും ബാക്കി എല്ലാ ക്ലാസ്സുകളും ഓൺലൈൻ ക്ലാസുകൾ ആയി മാറ്റിയിരിക്കുന്നു എന്നാണ് അറിയിപ്പുകൾ രേഖപ്പെടുത്തുന്നത്.
Read Moreവർധിച്ചുവരുന്ന ഇന്ധന ചിലവ് : കൂടുതൽ വൈദ്യുത കാറുകൾ നിരത്തിലിറക്കാൻ കാർ വാടക കമ്പനികൾ..!!
ബെംഗളൂരു : ഇന്ധന വില യുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് ചെലവ് ചുരുക്കാൻ കൂടുതൽ വൈദ്യുത കാറുകൾ നിരത്തിലിറക്കാൻ പദ്ധതിയുമായി നഗരത്തിലെ കാർ വാടക കമ്പനികൾ. അവിടെവിടെയായി തുടങ്ങുന്ന പുതിയ ചാർജിങ് സ്റ്റേഷനുകളും വൈദ്യുത കാറുകളുടെ പുതിയ മോഡലുകളും കാർ വാടക കമ്പനികൾക്ക് ഉത്തേജനം നൽകുന്നു. വിവിധ കാർ വാടക കമ്പനികൾ വരും ദിവസങ്ങളിൽ കൂടുതൽ വൈദ്യുത കാറുകൾ നിരത്തിലിറക്കും എന്നാണ് ലഭിക്കുന്ന സൂചന.
Read Moreഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1179 2084 474 ആകെ ഡിസ്ചാര്‍ജ് 950167 1086669 406923 ഇന്നത്തെ കേസുകള്‍ 2886 2055 1820 ആകെ ആക്റ്റീവ് കേസുകള്‍ 21252 24231 14671 ഇന്ന് കോവിഡ് മരണം 8 14 2 ആകെ കോവിഡ് മരണം 12492 4567 4574 ആകെ പോസിറ്റീവ് കേസുകള്‍ 983930 1115777 426169 ടെസ്റ്റ് പോസിറ്റിവിറ്റി 2.68% 3.93% ഇന്നത്തെ പരിശോധനകൾ 107416 52288 ആകെ പരിശോധനകള്‍ 21002216 12966274
Read Moreയു.ഡി.എഫ്.തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുന്നു.
ബെംഗളൂരു: ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഉള്ള പ്രവാസി മലയാളികളെ ഏകോപിപ്പിച്ചു കൊണ്ട് യുഡിഎഫ് കർണാടകയുടെ ആഭിമുഖ്യത്തിൽ വിവിധ നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് കൺവെൻഷനുകൾ നടത്തുന്നു, ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്ക് കൊടുത്ത പരിഗണന പോലും കൊടുക്കാതെ, കൊള്ള സംഘങ്ങലോടെന്ന പോലെ പ്രവാസികളുടെ അതിർത്തിയിൽ തടഞ്ഞ ഇടതു സർക്കാരിനെതിരെ… പ്രവാസികളുടെ പേരുപറഞ്ഞ് വിദേശയാത്രകൾ നടത്തി സ്വർണക്കടത്തും അവിഹിത പ്രവർത്തികളും നടത്തിയവർക്കെതിരെ….. വാളയാർ അടക്കമുള്ള, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നികൃഷ്ട സർക്കാരിനെതിരെ… പ്രതികരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഹെബ്ബാൾ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. വൈസ് പ്രസിഡന്റ് അഡ്വ:…
Read Moreസച്ചിൻ ടെണ്ടുൽകർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
പ്രശസ്ത ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായും നേരിയ ലക്ഷണങ്ങളുണ്ടെന്നും മുൻ ഇന്ത്യൻ ബാറ്റ്സ്മാനുംക്യാപ്റ്റനുമായ സച്ചിൻ തെണ്ടുൽക്കർ ശനിയാഴ്ച ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു . വീട്ടിലെ മറ്റുള്ളവർക്കെല്ലാം കോവിഡ് നെഗറ്റീവ് ആണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിചേർത്തു “ഞാൻ വീട്ടിൽ തന്നെ ക്വാറന്റീൻ ചെയ്തിട്ടുണ്ട്, ഒപ്പം എന്റെ ഡോക്ടർമാരുടെ ഉപദേശപ്രകാരം ആവശ്യമായഎല്ലാ പ്രോട്ടോക്കോളുകളും ഞാൻ പിന്തുടരുന്നു. എന്നെയും, രാജ്യത്തുടനീളമുള്ള മറ്റ് നിരവധി പേരെയുംശുശ്രുഷിക്കുന്ന എല്ലാ ആരോഗ്യ വിദഗ്ധർക്കും ഞാൻ നന്ദി അറിയിക്കുന്നു. എല്ലാവരും ശ്രദ്ധിക്കുക,”…
Read Moreസർഗ്ഗധാരയുടെ പ്രഥമ ശാരങ്ഗധരൻ പുരസ്കാരം സമർപ്പിച്ചു.
ബെംഗളൂരു: പ്രമുഖ നാടകപ്രവർത്തകനായിരുന്ന ശാരങ്ഗധരൻ അനുസ്‌മരണം ,അവാർഡ് ദാനം ,നാടകഗാനാലാപനം എന്നിവ ഉൾപെടുത്തി സർഗ്ഗധാര സാംസ്‌കാരിക സമിതി സാദരം ധന്യം എന്ന വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സുധാകരൻ രാമന്തളി അനുസ്മരണ പ്രഭാഷണം നടത്തി. ബെംഗളൂരുവിലെ മലയാള/കന്നഡ നാടകവേദിയുടെ സജീവ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ശാർങ്ഗധരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ ശാർങ്ഗധരൻ- സർഗ്ഗധാര ‘ അവാർഡ് പ്രശസ്ത കന്നഡ നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ എം.ഗുബ്ബണ്ണയ്ക്കും വിവിധ ഭാഷാനാടകങ്ങൾ സംവിധാനംചെയ്ത് അവതരിപ്പിച്ച് നാടകപ്രേമികളുടെ മനംകവർന്ന അരവിന്ദാക്ഷൻ മൊടത്തിയ്ക്കും സമ്മാനിച്ചു. വിഖ്യാത നാടക/സിനിമാ അഭിനേത്രിയും…
Read Moreഅവധിക്കാലത്തും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കാൻ ഒരുങ്ങുന്നു.
ബെംഗളൂരു: 55 ലക്ഷത്തിലധികം വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി വേനൽക്കാല അവധി ദിവസങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുകയാണ് കർണാടക വിദ്യാഭ്യാസ വകുപ്പ് . സംസ്ഥാന ബോർഡിന്റെ കീഴിലുള്ള സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ ചേർന്ന 61.24 ലക്ഷം വിദ്യാർത്ഥികളിൽ 90 ശതമാനം കുട്ടികളും സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നവരാണ് . ഇവരിൽ ഭൂരിഭാഗവും സർക്കാർ ലോവർ പ്രൈമറി, ഹയർ പ്രൈമറി സ്കൂളുകളിൽ നിന്നുള്ളവരാണ്. ഉച്ചഭക്ഷം നൽകുവാനുള്ള നിശ്ചിത കാലാവധി ഏപ്രിൽ 10 വരെ നീട്ടാൻ വകുപ്പ് ഇതിനകം തന്നെഗവൺമെന്റിന്റെ അനുമതി തേടിയിട്ടുണ്ട്. “ എട്ടാം…
Read Moreനമ്മ മെട്രോയ്ക്ക് ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ 3,717 കോടി വായ്പ
ബെംഗളൂരു: നമ്മ മെട്രോയുടെ അടുത്ത ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് ആയി 52,000 മില്യൺ ജപ്പാൻ യെൻ വായ്പ നൽകാൻ ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസി തീരുമാനിച്ചു. ഏകദേശം 3,717 കോടി രൂപയാണ് ഇതുപ്രകാരം വായ്പയായി ലഭിക്കുക. കേന്ദ്രസർക്കാരുമായി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പ് വെക്കുകയും ചെയ്തു. 80 കിലോമീറ്റർ റെയിൽ ദൂരമാണ് അടുത്തഘട്ടം മെട്രോ നിർമ്മാണത്തിന് ലക്ഷ്യമിട്ടിരിക്കുന്നത്. നാഗ വാര-ഗോട്ടിഗരെ 22 കിലോമീറ്റർ, സിൽക്ക് ബോർഡ്- കെആർ പുരം 20 കിലോമീറ്റർ, കെആർ പുരം-കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 38 കിലോമീറ്റർ എന്നിവ ഉൾപ്പെടുന്നതാണ് രണ്ടാംഘട്ട…
Read More