ബെംഗളൂരു : തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്ന അല്‍ഷിമേഴ്സിന് ഇന്ത്യയില്‍ മരുന്നൊരുങ്ങുന്നു. ബെംഗളൂരു ജവഹര്‍ലാല്‍ നെഹ്റു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസര്‍ച്ചിലെ പ്രൊഫസര്‍ ടി ഗോവിന്ദരാജുവിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ സഹായിക്കുന്ന മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. സ്മൃതി നാശം സംഭവിച്ച തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ മരുന്ന് തന്മാത്രയെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ടിജിആര്‍63 തന്മാത്ര അല്‍ഷിമേഴ്സ് ബാധിച്ച തലച്ചോറിലെ നാഡീകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നാണ് കണ്ടെത്തല്‍. 2010 മുതലാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം സംഘം ആരംഭിച്ചത് . അതേ സമയം ഈ കാര്യത്തില്‍ കൂടുതല്‍…
Read MoreMonth: March 2021
പ്രമാദമായ മയക്കുമരുന്ന് കേസ്;കുറ്റപത്രം സമർപ്പിച്ച് സി.സി.ബി.
ബെംഗളൂരു: പ്രമാദമായ കന്നഡ സിനിമാ മേഖലയിലെ ലഹരിമരുന്നുകേസിൽ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ 25 പ്രതികളെ ഉൾപ്പെടുത്തി സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കുറ്റപത്രം സമർപ്പിച്ചു. ഇതിൽ നടിമാർ ഉൾപ്പെടെ 15 പേർ ഇപ്പോൾ ജാമ്യത്തിലാണ്. അഞ്ചുപേർ ജയിലിലും അഞ്ച് പേർ ഒളിവിലുമാണ്. കൊച്ചി സ്വദേശി നിയാസ് മുഹമ്മദ്, ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ ഭാര്യാസഹോദരൻ ആദിത്യ ആൽവ, 4 നൈജീരിയൻ സ്വദേശികൾ എന്നിവർ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 2,390 പേജുകളുള്ള കുറ്റപത്രം ബെംഗളൂരു 33-ാമത് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻ…
Read Moreപോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷ്ടിച്ച് ജപ്പാൻകാരൻ;പിടിക്കപ്പെട്ടപ്പോൾ വിചിത്ര വാദം!
ബെംഗളൂരു: ആർ.ടി. നഗറിലെ സൗത്ത് എ.സി.പി.യുടെ ഓഫീസിൽ നിന്നാണ് ജാപ്പനീസ് പൗരനായ ഹിരോതോഷി തനോക (30) കസേര മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇയാളെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തതോടെയാണ് ജപ്പാനിലേക്ക് തിരിച്ചുപോകാതിരിക്കാനുള്ള തന്ത്രമാണിതെന്ന് ബോധ്യമായത്. കേസിൽപ്പെട്ടാൽ കേസു തീരുന്നതുവരെ ഇന്ത്യയിൽത്തന്നെ കഴിയേണ്ടതായി വരും. തനോകയോട് ഫെബ്രുവരി 28-ന് മുമ്പ് തിരിച്ചുപോകണമെന്ന് ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിൽ (എഫ്.ആർ.ആർ.ഒ.) നിന്ന് നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ തന്നെ തങ്ങുന്നതിന് ഒരു പ്രധാന കാരണമുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ നവംബറിൽ ബെംഗളൂരു സ്വദേശിയോട്…
Read Moreവ്യവസായി ഹൃദയാഘാതം കാരണം മരിച്ചു; ഒരു മാസത്തിന് ശേഷം പോലീസിന് ഒരു കത്ത് കിട്ടുന്നു; ഒരു കൊലപാതകക്കേസ് അന്വേഷിച്ച് കണ്ടത്തി പോലീസ് !
ബെംഗളൂരു : പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ചെരിപ്പ് നിർമാണ യൂണിറ്റ് നടത്തുന്ന മുഹമ്മദ് ഹൻജ (52)യെ കഴിഞ്ഞമാസം 10-ന് രാജഗോപാൽ നഗറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചെന്നാണ് ഭാര്യയും മകനും ബന്ധുക്കളെയും അയൽക്കാരെയും അറിയിച്ചു. മൃതദേഹം അന്നുതന്നെ സംസ്കരിക്കുകയും ചെയ്തു. വിഷയം അതോടെ തീർന്നു എന്ന് എല്ലാവരും കരുതിയ സമയത്താണ് കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന, മേൽവിലാസമില്ലാത്ത കത്ത് പോലീസിന് ലഭിച്ചക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭാര്യയേയും മകനെയും മൂന്നുവാടകക്കൊലയാളികളെയും പോലീസ് അറസ്റ്റുചെയ്തു. ഒരാഴ്ചമുമ്പാണ് മരണം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന കത്ത് പോലീസിന് ലഭിച്ചത്. തുടർന്ന്…
Read Moreവീട്ടിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുത്ത മന്ത്രി പെട്ടു.
ബെംഗളൂരു: പ്രസിഡൻറും പ്രധാനമന്ത്രിയും വരെ ആശുപത്രിയിൽ പോയി വാക്സിൻ എടുക്കുമ്പോൾ കോവിഡ് വാക്സിനേഷൻ മാനദണ്ഡങ്ങൾ ലംഘിച്ച മന്ത്രിക്കും ഭാര്യക്കും പ്രതിരോധകുത്തിവെപ്പ് വീട്ടിൽ എടുത്തത് വിവാദമായി. സംസ്ഥാന കൃഷിമന്ത്രി ബി.സി. പാട്ടീലും ഭാര്യയുമാണ് ഹാവേരി ഹിരെകെരൂരിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ കുത്തിവെപ്പെടുത്തത്. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെത്തിയാണ് ഇവർക്ക് കുത്തിവെപ്പ് നൽകിയത്. വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചതോടെ വൻ വിവാദമായി. മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രിക്ക് പ്രത്യേക സൗകര്യം നൽകിയതിനെ ചോദ്യംചെയ്ത് പ്രതിപക്ഷ നേതാക്കളുൾപ്പെടെയുള്ളവർ രംഗത്തെത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ…
Read Moreമരിച്ചെന്ന് കരുതിയ യുവാവ് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കൈയും കാലും അനക്കി; ഞെട്ടലോടെ ഡോക്ടർമാർ
ബെംഗളൂരു: പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് 27കാരന് പുതുജീവന്‍. ശങ്കര്‍ ഷണ്‍മുഖ് ഗോംബി എന്നായളാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മഹാലിംഗപൂരിലാണ് സംഭവം. റോഡ് അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ശനിയാഴ്ചയാണ് മഹാലിംഗപൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. വെന്റിലേറ്ററില്‍ നി്ന്ന് മാറ്റിയാല്‍ മരണം ഉറപ്പാണെന്നും ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ച ഇയാളെ മഹാലിംഗപൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗി മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയ…
Read Moreരണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നു
ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങിയതോടെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാൻ ആരോഗ്യവകുപ്പ് സൗകര്യമൊരുക്കുന്നു. സംസ്ഥാനത്ത് ആകെ 8.25 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടാംഘട്ടത്തിൽ മുതിർന്ന പൗരന്മാർക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് കഴിഞ്ഞവർക്കുമാണ് വാക്സിനേഷൻ തുടങ്ങിയത്. രണ്ടാംഘട്ടത്തിൽ മാത്രം ഇതുവരെ 4942 പേർക്ക് വാക്സിൻ വിതരണം ചെയ്തു. ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമാണ് വാക്സിൻ വിതരണം നൽകിയത്. രണ്ടാംഘട്ടത്തോടൊപ്പം ഒന്നാംഘട്ടം വാക്സിനേഷനും തുടരുകയാണ്. സ്വകാര്യ ആശുപത്രികളിൽ മുഴുവൻ ദിവസവും വാക്സിനേഷന് സൗകര്യമുണ്ട്. സർക്കാർ കേന്ദ്രങ്ങളിൽ തിങ്കൾ, ബുധൻ,…
Read Moreപാൽ വില വർദ്ധിപ്പിക്കാൻ നിർദ്ദേശം..
ബെംഗളൂരു: ലിറ്ററിന് 40 രൂപ വർദ്ധിപ്പിക്കണമെന്ന ക്ഷീര സഹകരണ സംഘങ്ങളുടെ ആവശ്യത്തെ തുടർന്ന് പാൽ വില കൂട്ടാൻ ഒരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ. കോവിഡ് പ്രതിസന്ധി പാൽ വിൽപ്പനയെ ബാധിച്ചത് ക്ഷീര കർഷകർക്ക് തിരിച്ചടിയായിരുന്നു. പ്രതിസന്ധി ഘട്ടത്തിലും കർഷകർക്ക് മുൻപത്തെ സംഭരണ വില തന്നെ നൽകുന്നുണ്ടെന്ന് കെ.എം എഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി അറിയിച്ചു. പ്രതിമാസം 100 കോടി രൂപ ഇതിനായി ചെലവഴിക്കുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നന്ദിനി ബ്രാൻറിൽ ഉള്ള പാലിനും തൈരിനും 2 രൂപ വർദ്ധിപ്പിച്ചിരുന്നു. കെ.എം.എഫിൻ്റെ കീഴിൽ 14 സഹകരണ…
Read Moreവീണ്ടുമൊരു ബസ് സമരത്തിന് സാധ്യത.
ബെംഗളൂരു : ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിച്ചില്ലെങ്കിൽ മാർച്ച് 15 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി. ഏതാനും ആഴ്ചകൾക്ക് മുൻപ് ജീവനക്കാർ സമരം നടത്തിയതിനെ തുടർന്ന് സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ല എന്നാണ് ജീവനക്കാർ പറയുന്നത്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ,വേതന വർദ്ധനവ് എന്നിവ ആവശ്യപ്പെട്ട് ഇന്നലെ ആർ ടി സി ജീവനക്കാർ ധർണ നടത്തിയിരുന്നു.
Read Moreമന്ത്രി രമേഷ് ജാർക്കിഹോളിയുടെ സ്ത്രീയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്; വിവാദം കത്തുന്നു.
ബെംഗളൂരു: കർണാടക ജല വകുപ്പ് മന്ത്രി രമേഷ് ജാർക്കി ഹോളിയുടെ അശ്ലീല വീഡിയോ പുറത്ത്. ജോലി ആവശ്യവുമായി സമീപിച്ച യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് വാർത്തകൾ പുറത്ത് വരുന്നത്. അതേ സ്ത്രീ ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിച്ചതായാണ് പ്രാഥമിക വിവരങ്ങൾ. എല്ലാ കന്നഡ ദൃശ്യമാധ്യമങ്ങളിലും വിവാദം കൊഴുക്കുകയാണ്. ദുരുപയോഗം ചെയ്യപ്പെട്ട സ്ത്രീ ഉടൻ തന്നെ പരാതി നൽകും, സുരക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കെ.പി.ടി.സി.എല്ലിൽ ജോലി വാഗ്ദാനം ചെയ്താണ് 25 കാരിയെ ചൂഷണം ചെയ്തത്. അശ്ലീല…
Read More