ബെംഗളൂരു: തൊഴിൽ തർക്കത്തെ തുടർന്ന് ആയിരത്തോളം തൊഴിലാളികൾ അടച്ച് തകർത്ത ഐഫോൺ നിർമാണ പ്ലാൻ്റ് ആയ വിസ്ട്രോൺ കോലാറിലെ നർസപുര വ്യവസായ മേഖലയിൽ പ്രവർത്തനം പുനരാരംഭിച്ചു. ശമ്പളത്തിൽ 4000 രൂപ കുറക്കുകയും അധിക സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു എന്നാരോപിച്ചാണ് തായ്വാൻ കമ്പനിയായ വിസ്ട്രോൻ കഴിഞ്ഞ ഡിസംബർ 12ന് തൊഴിലാളികൾ അടിച്ച് തകർത്തത്. ಇಂದು ಕೋಲಾರದ ವಿಸ್ಟ್ರಾನ್ ಕಂಪನಿಗೆ ಭೇಟಿ ನೀಡಿ, ಆಡಳಿತ ಮಂಡಳಿ ಹಾಗೂ ಕಾರ್ಮಿಕರೊಂದಿಗೆ ಸಭೆ ನಡೆಸಿ, ಅನಗತ್ಯ ಸಮಸ್ಯೆಗಳಿಗೆ ಆಸ್ಪದ ಕೊಡದೆ, ಪರಸ್ಪರ ಹೊಂದಾಣಿಕೆಯಿಂದ ಕೆಲಸ ನಿರ್ವಹಿಸುವಂತೆ ಸಲಹೆ…
Read MoreMonth: March 2021
ഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ;കെ.എസ്.ആർ.ടി.സി.റിസർവേഷൻ കൗണ്ടർ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.
ബെംഗളൂരു:ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് കെഎസ്ആർടിസി ബെംഗളുരു റിസർവേഷൻ കൗണ്ടർ ഇൻസ്പെക്ടർ ഇൻചാർജിന് സസ്പെൻഷൻ. താമരശേരി യൂണിറ്റിലെ ഇൻസ്പെക്ടറും ബെംഗളൂരു കൗണ്ടറിന്റെ ചുമതലക്കാരനുമായിരുന്ന വി.എം. ഷാജി ജോലി സമയത്ത് മദ്യപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ്കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സസ്പെൻഷൻ ഉത്തരവു പുറപ്പെടുവിച്ചത്. ഇൻസ്പെക്ടർ പി.പ്രതീപ് കുമാറാണ് കഴിഞ്ഞ മാസം 26ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കെഎആർടിസി ജീവനക്കാർ മദ്യപിച്ചു ജോലി ചെയ്യുകയോ ഓഫിസ് പരിസരത്തു വരികയോ ചെയ്യരുതെന്ന ചെയർമാന്റെ ഉത്തരവ്നിലനിൽക്കെയാണ് 24 മണിക്കുർ കൗണ്ടർ…
Read Moreസൊമാറ്റൊ ഡെലിവറി ബോയ് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി യുവതി; ചോരയൊലിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ.
ബെംഗളൂരു : ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചതായി യുവതിയുടെ പരാതി. മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍, തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വാതിലില്‍ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്ന് ഡെലിവറി ബോയി മൊഴി നല്‍കി. കണ്ടന്‍റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. വൈകീട്ട് 3.30 ഓടെയാണ് സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30…
Read Moreസ്ത്രീകൾക്ക് മാത്രമായി പ്രത്യേക കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് കേന്ദ്രം തുടങ്ങി.
ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്കുവേണ്ടി വാക്സിനേഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വനിതാദിനത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി കെ. സുധാകർ ബെംഗളൂരുവിലെ സി.വി. രാമൻനഗർ ആശുപത്രിയിൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. Inaugurated the all-women Pink Booth at CV Raman Nagar Gen Hosp. The pink booth is exclusively staffed by women including vaccinators, site supervisors and security personnel. Also released the special envelope brought by India Post on the occasion of#InternationalWomensDay. pic.twitter.com/hn15dEBXpA — Dr…
Read Moreഓലയുടെ ഇലക്ട്രിക് സ്കൂട്ടർ നിർമാണ ഫാക്ടറി വരുന്നു നമ്മ ബെംഗളൂരുവിൽ.
ബെംഗളൂരു: ലോകത്തെ വൈദ്യുത വാഹന ഭീമൻമാരായ ടെസ്ലയും നിയോയും നഗരത്തിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തക്ക് പിന്നാലെ ഓല ഇലട്രിക് മൊബൈലിറ്റി പ്രൈവറ്റ് ലിമിറ്റഡ് നഗരത്തിൽ വൈദ്യുത ഇരുചക്രവാഹന കമ്പനി സ്ഥാപിക്കുന്നു. 500 ഏക്കർ സ്ഥലത്ത് അടുത്ത വർഷം പ്രവർത്തനമാരംഭിക്കുന്ന ഫാക്ടറിയിൽ പ്രതി വർഷം 10 ലക്ഷം സ്കൂട്ടറുകൾ നിർമ്മിക്കും. ഓരോ 2 സെക്കൻ്റിലും ഒരു സ്കൂട്ടർ നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഓല സ്ഥാപകൻ ഭാവിഷ് അഗർവാൾ അറിയിച്ചു. നഗരത്തിൽ ചാർജ്ജിംഗ് സ്‌റ്റേഷനുകളും സ്ഥാപിക്കും. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ഇലക്ട്രിക്…
Read Moreഅതിർത്തിയിലെ യാത്രാവിലക്ക്;സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.
ബെംഗളൂരു : കാസർകോട് അതിർത്തിയിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം ഇനിയും നീക്കാത്തതിന് കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. 25 അതിർത്തി പ്രവേശന പാതകൾ ഉള്ളിടത്ത് 4 പാതകളിൽ മാത്രം പ്രവേശനം അനുവദിക്കുന്നത് ഏത് നിയമ പ്രകാരമാണ്, കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ തടയുന്നത് എന്തിന്, കാസർകോടിന് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകില്ല, ദക്ഷിണ കന്നഡ കളക്ടറോട് ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടു. മുൻപ് കേസ് പരിഗണിച്ചപ്പോൾ യാത്രാ ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ…
Read Moreവൈകാതെ കർണാടക കോവിഡ് മുക്ത സംസ്ഥാനമാകും: ആരോഗ്യ മന്ത്രി.
ബെംഗളൂരു : കർണാടക കോവിഡ് മുക്ത സംസ്ഥാനമാകാൻ തയ്യാറെടുക്കുന്നതായി ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ. ഇതു വരെ 10 ലക്ഷം കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ നടത്തി. Marching towards a Covid-19 free state. Karnataka ? Crossed 10 lakh inoculations on Monday, March 8. ? Vaccinated 73,269 beneficiaries on March 8th, highest in a single day so far. .? Safely vaccinated more than 1 lakh elderly above 60 yrs…
Read Moreവീഡിയോ വ്യാജം, തനിക്കെതിരെ നടക്കുന്നത് ഉന്നത ഗൂഡാലോചന: മുൻ മന്ത്രി രമേഷ് ജാർക്കിഹോളി.
ബെംഗളൂരു: തനിക്കെതിരെ പ്രചരിച്ച ലൈംഗിക വീഡിയോ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും മുൻ മന്ത്രി രമേഷ് ജാര്‍ക്കിഹോളി. വിവാദ വീഡിയോ പുറത്തായതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനാണ് രമേഷ് ജാര്‍ക്കിഹോളി മന്ത്രി സ്ഥാനം രാജിവെച്ചത്. “കഴിഞ്ഞ നാല് മാസം മുമ്പ് തന്നെ തനിക്കെതിരെയുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നു. തനിക്ക് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തു. ഭയന്നിരുന്നെങ്കില്‍ എനിക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു “അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ പുറത്താകുന്നതിന് 26 മണിക്കൂര്‍ മുമ്പ് ബിജെപി ഉന്നത നേതൃത്വം തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടിയെടുക്കാന്‍ എന്നോട് നേതൃത്വം പറഞ്ഞു.…
Read Moreകൊഡഗുവിൽ കടുവയുടെ അക്രമണത്തിൽ 8 വയസ്സുകാരന് ദാരുണാന്ത്യം.
ബെംഗളൂരു: കൊഡഗു ബെല്ലൂരുവിൽ എട്ടുവയസ്സുകാരൻ കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ബെല്ലൂരു സ്വദേശി രാമസ്വാമിയാണ് തിങ്കളാഴ്ച രാവിലെ ആറരയോടെ സമീപത്തെ കാപ്പിത്തോട്ടത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയുടെ മുത്തച്ഛൻ കെഞ്ച ഷെട്ടി(55)യ്ക്കും കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. കെഞ്ചയെ മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോട്ടംതൊഴിലാളിയായ മുത്തച്ഛനോടൊപ്പം ജലസേചനസംവിധാനങ്ങൾ ക്രമീകരിക്കുന്നത് കാണാനെത്തിയപ്പോഴാണ് രാമസ്വാമിയെ കടുവ ആക്രമിച്ചത്. രാമസ്വാമിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെഞ്ചയ്ക്ക് പരിക്കേറ്റത്. കെഞ്ചയുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും കടുവ രക്ഷപ്പെട്ടിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശത്തുണ്ടായ…
Read Moreതാക്കോൽ വാഹനത്തിനുള്ളിൽ വച്ചതിന് ശേഷം വാഹനം കളവുപോയാൽ ഇൻഷ്യൂറൻസ് തുക ലഭിക്കില്ല!
ബെംഗളൂരു: ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ കഴിഞ്ഞ 6 ന് പുറത്തിറങ്ങിയ വിധിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2013 മെയ് 25 ന് അർദ്ധരാത്രിക്ക് നഗരത്തിലെ അഗര – സിൽക്ക് ബോർഡിനിടക്കുള്ള സർവീസ് റോഡിൽ ടാറ്റ സുമോ നിർത്തി ഡ്രൈവറായ ശ്രീനിവാസ് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി, താക്കോൽ വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു. തിരിച്ചുപോയി നോക്കുമ്പോൾ വാഹനമില്ല. ഉടമസ്ഥനായ കാമാക്ഷിപ്പാളയ സ്വദേശിയായ നാഗേന്ദ്ര മഡിവാള പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ വണ്ടി കണ്ടെത്താൻ കഴിയില്ല എന്ന് പോലീസ് രേഖകൾ നൽകി. 5.5 ലക്ഷം രൂപ ഓറിയൻറൽ ഇൻഷൂറൻസ്…
Read More