ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 429 3463 198 ആകെ ഡിസ്ചാര്‍ജ് 939928 1060560 401010 ഇന്നത്തെ കേസുകള്‍ 932 1054 550 ആകെ ആക്റ്റീവ് കേസുകള്‍ 8860 27057 6454 ഇന്ന് കോവിഡ് മരണം 7 11 5 ആകെ കോവിഡ് മരണം 12397 4407 4524 ആകെ പോസിറ്റീവ് കേസുകള്‍ 961204 1092027 411989 ടെസ്റ്റ്‌ പോസിറ്റിവിറ്റി 1.49% 3.74% ഇന്നത്തെ പരിശോധനകൾ 62358 38410 ആകെ പരിശോധനകള്‍ 19852955 12329604…

Read More

വനിതാ സംഗമം നടത്തി.

ബെംഗളൂരു: അന്താരാഷ്ട്ര  വനിതാ  ദിനത്തോടനുബന്ധിച്ച്  ഡെക്കാൻ  കൾചറൽ സൊസൈറ്റി വനിതാ സംഗമം സംഘടിപ്പിച്ചു. വനിതാ വിഭാഗം ചെയർ പേഴ്സൺ പ്രസന്ന പ്രഭാകർ  അധ്യക്ഷം വഹിച്ചു.  “സ്ത്രീ ജീവിതത്തിന്റെ സാമൂഹ്യ സാംഗത്യം” എന്ന വിഷയത്തിൽ സതീഷ്  തോട്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തി.  ജലജ രാമചന്ദ്രൻ, രമ രാധാകൃഷ്ണൻ, സിബി യേശുദാസ്, അനിത രാജേന്ദ്രൻ, തങ്കം നായർ, ടി കെ കെ നായർ, ജി. ജോയ്, ഇ. പദ്മകുമാർ, ജോസ്. കെ എബ്രഹാം, രാജേന്ദ്രൻ, പി സി പ്രഭാകരൻ, പീതാംബരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വനിതാ വിഭാഗം ചെയർ പേഴ്സൺ പ്രസന്ന പ്രഭാകറിനെ…

Read More

സഹോദരിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചതിന് 35 കാരി പിടിയിൽ

ബെംഗളൂരു: ചൗഡേശ്വരി നഗറിലെ ലാഗരെ നിവാസിയായ ശശികല എന്ന 35 കാരി, അംഗപരിമിത കൂടിയായ സ്വന്തം സഹോദരിയുടെ വീട്ടിൽ നിന്ന് ഏകദേശം ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം മോഷ്ടിച്ചതിന് പോലീസ് പിടിയിലായി. സഹോദരി താമസിക്കുന്ന അതേ കെട്ടിടത്തിൽ തന്നെ മറ്റൊരു വീട്ടിൽ ശശികല ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ബധിരയും മൂകയുമായ സഹോദരിയുടെ വീട്ടിൽ നിരന്തര സന്ദർശനം നടത്തിയിരുന്ന ശശികല പല തവണകളിലായി സ്വർണം മോഷ്ടിക്കുകയായിരുന്നു. സഹോദരിയുടെ മകൻ വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണത്തിലാണ് ശശികല പിടിയിലാകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ…

Read More

അഞ്ചു കോടി രൂപ കൈക്കൂലി കൈപ്പറ്റിയതായി സി.ബി.ഐ കണ്ടെത്തൽ.

ബെംഗളൂരു: ഐ മോണിറ്ററി അഡ്വൈസറി ( ഐ എം എ ) എന്ന നിക്ഷേപ കമ്പനി,  നിക്ഷേപകർക്ക് നൽകാമെന്നേറ്റിരുന്ന പ്രതിഫലം നൽകാതെ വന്നതിനെത്തുടർന്ന് 2019 കാലഘട്ടത്തിൽ ആയിരക്കണക്കിന് കോടികളുടെ ബാധ്യതയുടെ നിയമ നടപടികൾ നേരിട്ടു വരികയാണ്. കമ്പനിയുടെ പ്രവർത്തനം 2019ഇൽ തന്നെ നിന്നു പോയിരുന്നു. നിക്ഷേപ തട്ടിപ്പ് നടത്തിയതിന് കമ്പനിക്കെതിരെ നിയമ നടപടികൾ നടന്നു വരവേ, റവന്യൂ ഡിപ്പാർട്ട്മെന്റിലുള്ള ഉന്നതരെ സ്വാധീനിക്കാം എന്ന ധാരണപ്രകാരം ബി ഡി എ എക്സിക്യൂട്ടീവ് എൻജിനീയർ ആയിരുന്ന പി ഡി കുമാർ അഞ്ചു കോടി രൂപ കമ്പനി പ്രമോട്ടർ…

Read More

വ്യാജ ഫാസ് ടാഗ് വിൽപന തകൃതി; വഞ്ചിതരാകരുത് എന്ന് ദേശീയ പാത അതോറിറ്റി.

ബെംഗളൂരു : നഗരത്തിൽ വ്യാജ ഫാസ്ടാഗുകളുടെ വിൽപന തകൃതിയായി നടക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയിൽ വിവിധ ടോൾ ബൂത്തുകളിൽ വ്യാജ ഫാസ്ടാഗുമായി എത്തിയവരുടെ എണ്ണം ആയിരം കടന്നതായി അധികൃതർ അറിയിച്ചു. ഓൺലൈൻ വഴി കുറഞ്ഞ വിലക്കു നൽകുന്ന ഫാസ് ടാഗുകളുമായി ടോൾ പ്ലാസകളിലെ സ്കാനറിൽ എത്തുമ്പോൾ കാർഡ് റീഡ് ചെയ്യപ്പെടാതെ ഇരിക്കുന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി വാഹന ഉടമകൾ തിരിച്ചറിയുന്നത്. സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ഇവയുടെ മാർക്കറ്റിംഗ് നടക്കുന്നത്, ഒരാഴ്ചക്ക് ഉള്ളിൽ വ്യാജ ഫാസ് ടാഗ് ലഭിക്കുകയും ചെയ്യും. വിലയും കുറവായിരിക്കും.

Read More

ബെംഗളൂരു മലയാളികൾക്ക് ഒരു സ്പെഷൽ ട്രെയിൻ കൂടി; റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു: കോവിഡ് ഭീതിയെ തുടർന്ന് നിർത്തി വച്ചിരുന്ന എറണാകുളം – ബാനസവാഡി ദ്വൈവാര എക്സ്പ്രസ് അടുത്ത മാസം മുതൽ സ്പെഷൽ ട്രൈയിനായി സർവീസ് നടത്തുന്നു. 06129-30 നമ്പറിൽ സർവ്വീസ് നടത്തുന്ന തീവണ്ടിയുടെ റിസർവേഷൻ ആരംഭിച്ചു. ഏപ്രിൽ 5 ന് എറണാകുളത്തു നിന്നാണ് ആദ്യ സർവീസ്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ എറണാകുളത്തു നിന്ന് വൈകീട്ട് 4.50 ന് പുറപ്പെടുന്ന തീവണ്ടി ആലുവ (5:10 ), തൃശൂർ (6:11), ഒറ്റപ്പാലം (7.04), പാലക്കാട് (7:32), പൊഡനൂർ( 8.58)…. കെ.ആർ .പുര (3.29) വഴി 3.55 ന് ബാനസവാഡിയിൽ…

Read More

നഗരത്തിലെ കോവിഡ് വ്യാപന വർദ്ധനവ്; പ്രധാനകാരണം.

ബെംഗളൂരു: കഴിഞ്ഞ മാർച്ച് പത്താം തീയതി മുതൽ നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുന്നതായി ഏറ്റവും പുതിയ കണക്കുകൾ രേഖപ്പെടുത്തുന്നു. 4231 രോഗബാധിതരെ കണ്ടെത്തിയതിൽ 2764 രോഗികളും ബെംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്. ഏകദേശം 65 ശതമാനത്തിനു മുകളിൽ. വിശദമായ നടത്തിയ പഠനത്തിൽ അന്തർസംസ്ഥാന യാത്രികർ ആയിരിക്കാം വർദ്ധന ഉണ്ടാക്കുന്നതിൽ പ്രധാന കാരണം എന്ന് അനുമാനിക്കപ്പെടുന്നു. ഇതോടൊപ്പം സ്വയം ജനിതകമാറ്റം സംഭവിച്ചതും കാരണമായേക്കാം എന്നാണ് പഠനം സൂചിപ്പിക്കുന്നത്. മുഖാവരണം ഉപയോഗിക്കുന്നതിൽ കാണിക്കുന്ന അലംഭാവവും കുറഞ്ഞ ദൂരപരിധി ലംഘനങ്ങളും വ്യാപനത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട് എന്നും പഠനത്തിൽ…

Read More
Click Here to Follow Us