പുതിയ മെട്രോ പാത ഉൽഘാടനം ചെയ്തു.

ബെംഗളൂരു : കനക് പുര റോഡിൽ ഗ്രീൻ ലൈനിൽ യെലച്ചന ഹളളി മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള 6.4 കിലോമീറ്റർ പാത കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി ഓൺലൈനിലൂടെ ഉൽഘാടനം ചെയ്തു. 4:37 ഓടെ മുഖ്യമന്ത്രി യെദിയൂരപ്പ ഇതുവഴിയുള്ള ആദ്യ മെട്രോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ಸಂಕ್ರಾಂತಿಯ ಶುಭ ಸಂದರ್ಭದಲ್ಲಿ ಇಂದು ಬೆಂಗಳೂರು ಮೆಟ್ರೋ ರೈಲು ಸೇವೆಯ ಯಲಚೇನಹಳ್ಳಿ ನಿಲ್ದಾಣದಿಂದ ರೇಷ್ಮೆಸಂಸ್ಥೆ ನಿಲ್ದಾಣದವರೆಗಿನ 6 ಕಿ.ಮೀ ವಿಸ್ತರಿತ ಮೆಟ್ರೋ ಹಸಿರು ಮಾರ್ಗದ ಲೋಕಾರ್ಪಣೆಯನ್ನು ನೆರವೇರಿಸಲಾಯಿತು. ಕೇಂದ್ರ ಸಚಿವ ಶ್ರೀ @HardeepSPuri ಅವರು…

Read More

ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 408 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.564 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.38% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 565 ആകെ ഡിസ്ചാര്‍ജ് : 909058 ഇന്നത്തെ കേസുകള്‍ : 408 ആകെ ആക്റ്റീവ് കേസുകള്‍ : 8728 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12155 ആകെ പോസിറ്റീവ് കേസുകള്‍ : 929960 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

മഡിവാളയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന മലയാളി അന്തരിച്ചു

ബെംഗളൂരു: മഡിവാളയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ശക്തി നഗറില്‍ പ്ലേഗമ്മ ക്ഷേത്രത്തിന് സമീപം ബനശങ്കരി നിവാസില്‍ താമസിക്കുന്ന ഒ ടി വിജയനാണ് (76) മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരത്തോടെ പനത്തൂര്‍ വൈദ്യുതി ശ്മശാനത്തില്‍ നടന്നു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ഊര്‍ക്കോലില്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി ബെംഗളൂരുവിലാണ് താമസം. മഡിവാളയിലെ സ്പീഡോമീറ്റര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: കെ കെ രജനി. മക്കള്‍: ഒ. വി വിജിമോന്‍, ഒ.വി. റജിമോന്‍.

Read More

സംസ്ഥാനത്തെ കോളജുകള്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സെര്‍ടിഫികെറ്റ് തടഞ്ഞുവെക്കുന്നതില്‍ കേരള സര്‍കാര്‍ ഇടപെടണമെന്ന് ആവശ്യം

ബെംഗളൂരു: സംസ്ഥാനത്തെ കോളജുകള്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സെര്‍ടിഫികെറ്റ് തടഞ്ഞുവെക്കുന്നതില്‍ കേരള സര്‍കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ യുടെ സബ്മിഷന്‍. സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളികളായ ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ അധികവും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരാണ്. ആരോഗ്യപരമായ കാരണങ്ങളാലും അപ്രതീക്ഷിത പ്രതിസന്ധികള്‍മൂലവും പലര്‍ക്കും പഠനം നിര്‍ത്തേണ്ടി വരുന്നവരുണ്ട്. ഇങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ കൈവശംവയ്ക്കുവാന്‍ ഒരു സ്ഥാപനത്തിനും അവകാശമില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കോളേജ്…

Read More

ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന പ്രമുഖ മലയാള നടിക്ക് കോവിഡ് എന്ന വാർത്ത വ്യാജം; വിശദീകരണവുമായി നടി.

ബെംഗളൂരു: മലയാളി നടി ലെനയ്‍ക്ക് കൊവിഡ് ആണ് എന്ന വാർത്ത വന്നിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത് എന്നായിരുന്നു വാർത്ത. എന്നാൽ താൻ കോവിഡ് പോസിറ്റീവ് അല്ല എന്നും നഗരത്തിലെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വോറൻറീനിൽ പ്രവേശിച്ചതാണ് എന്നും നടി വ്യക്തമാക്കി. കേരളത്തിലേക്ക് വരുന്നതിനിടയിലായിരുന്നു ലെന ബെംഗളൂരുവിൽ ഇറങ്ങിയത്. സിനിമ ചിത്രീകരണം കഴിഞ്ഞ് ബ്രിട്ടനില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു ലെന. ലെന ഇപ്പോൾ നഗരത്തിൽ തന്നെയാണ് ഉള്ളത്. കുറച്ചുനാളായി ബ്രിട്ടനില്‍ ഒരു സിനിമ ചിത്രീകരണത്തിലായിരുന്നു ലെന. നതാലിയ ശ്യാം സംവിധാനം…

Read More

നഗരത്തിൽ ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകം; കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. കൊലപാതകം പുറംലോകമറിഞ്ഞത് ആറ്മാസത്തിനു ശേഷം. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46) യാണ് ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ശോഭ(44) കാമുകന്‍ രാമു(45) എന്നിവര്‍ അറസ്റ്റിലായതോടെയാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം വെളിപ്പെട്ടത്. ഇരുവരും ചേര്‍ന്ന് ആറ് മാസം മുമ്പാണ് ശോഭയുടെ ഭര്‍ത്താവായ ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ശിവലിംഗയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാമു. ഇയാള്‍ ശോഭയുമായി അടുത്തത് ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. 2020 ജൂണ്‍…

Read More

കോളേജുകൾ വീണ്ടും തുറക്കുന്നു; കോവിഡ് ലക്ഷണങ്ങളില്ലാത്ത വിദ്യാർഥികൾക്ക് പരിശോധന നിർബന്ധമല്ല

ബെംഗളൂരു: സംസ്ഥാനത്ത് കോളേജുകൾ വീണ്ടും തുറക്കുന്നു; കോവിഡ് ലക്ഷണങ്ങളില്ലാത്ത വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല. ബിരുദ, ബിരുദാനന്തര, എൻജിനിയറിങ്‌, ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാർഥികൾക്കുള്ള ക്ലാസുകളാണ് 15-ന് പുനരാരംഭിക്കുന്നത്. അവസാനവർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷവും വൈസ് ചാൻസലർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് കോളേജുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ സി.എൻ. അശ്വത് നാരായൺ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് ചികിത്സിക്കാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്തിവെയ്ക്കാനും കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.…

Read More

നഗരത്തിൽ ജോലി തേടി വന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തിൽ ജോലി തേടി വന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ പണ്ടങ്കേരി കിളിരൂർചിറയിൽ ശിവന്റെ മകൻ സുനിൽ (36) ആണ് കുഴഞ്ഞുവീണു മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് എച്ച്.എസ്.ആർ. ലേഔട്ട് ഭാഗത്തുള്ള റോഡിൽ തളർന്നു വീണ സുനിൽ ബുധനാഴ്ച ഉച്ചയ്ക്ക് സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് ജോലിതേടി ബെംഗളൂരുവിലെത്തിയ സുനിൽ സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. അമ്മ: രാധമ്മ. ഭാര്യ: സുനിത, മക്കൾ: കാത്തു, കണ്ണൻ.

Read More

വയോധികന്റെ സമയോചിത ഇടപെടൽ: അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു കിലോ “സ്വർണം” വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ.

വിജയനഗർ: കഴിഞ്ഞ ജനുവരി എട്ടാം തീയതി ബെംഗളൂരു വിക്റ്റോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു ഇദ്ദേഹം. ആശുപത്രിയുടെ ഭക്ഷണശാല യ്ക്ക് പരിസരത്ത് വെച്ച് അപരിചിതരായ രണ്ടുപേർ അദ്ദേഹത്തിനോട് അടുത്തു കൂടുകയും പരിചയപ്പെടുകയും ചെയ്തു. തുടർന്ന് അവരുടെ പക്കൽ ഏകദേശം ഒരു കിലോയോളം വരുന്ന സ്വർണനാണയങ്ങൾ ഉണ്ടെന്നും കൃഷിസ്ഥലം കുഴിച്ചപ്പോൾ കിട്ടിയ നിധിയാണ് ഇതെന്നും പറഞ്ഞു. അതിൽ നിന്നുള്ള നാണയം ആണെന്ന് വിശ്വസിപ്പിച്ച് ഒരു നാണയം ഇദ്ദേഹത്തെ കാണിക്കുകയും ചെയ്തു. 5 ലക്ഷം രൂപയ്ക്ക് മുഴുവൻ നാണയങ്ങളും നൽകാമെന്നും അടുത്ത ദിവസം ഇതേ…

Read More

സ്കൂൾ അധികൃതർ നേരിട്ടുള്ള ക്ലാസ്സുകൾക്ക് വിദ്യാർത്ഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.

ബെംഗളൂരു: സ്കൂളുകളിൽ ആരംഭിച്ച ക്ലാസ്സുകൾക്ക് നേരിട്ട് ഹാജരാകണമെന്ന് സ്കൂൾ അധികൃതർ വിദ്യാർഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പഠനം സാധാരണനിലയിലേക്ക് പുനസ്ഥാപിക്കാൻ സ്കൂളുകൾക്ക് സർക്കാർ അനുവാദം നൽകിയിരുന്നു. അതുപ്രകാരം നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ ഓൺലൈനായി നടന്നുകൊണ്ടിരുന്ന ക്ലാസുകൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സ്കൂളുകൾ തുറക്കുന്നതിനുള്ള അനുവാദം സർക്കാർ നൽകിയപ്പോൾ വിദ്യാർഥികൾക്ക് അവരവരുടെ സാഹചര്യങ്ങൾക്കനുസൃതമായി നേരിട്ടുള്ള ക്ലാസുകളോ ഓൺലൈൻ ക്ലാസുകളോ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ ഓൺലൈനായി നടന്നുവന്നിരുന്ന ക്ലാസുകൾ നിർത്തലാക്കിയ ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ഈ അവസരം…

Read More
Click Here to Follow Us