ബെംഗളൂരു: വിവാദമായ കന്നുകാലി കശാപ്പ് നിരോധന ബില്ല്; സ്പീക്കറെ കയ്യേറ്റം ചെയ്തു, നിയമനിർമാണ കൗൺസിൽ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. ഡെപ്യൂട്ടി സ്പീക്കറെ കോൺഗ്രസ് എം എൽ സിമാറാണ് കയ്യേറ്റം ചെയ്തത്. BJP&JDS made the Chairman sit in the Chair illegally when House was not in order. Unfortunate that BJP is doing such unconstitutional things. Congress asked him to get down from the Chair. We had to evict him as it…
Read MoreYear: 2020
ബ്രിട്ടണില്‍ പുതിയ ഇനം വൈറസ് അതിവേഗം വ്യാപിക്കുന്നു
ലണ്ടന്‍: ബ്രിട്ടണില്‍ പുതിയ ഇനം വൈറസ് അതിവേഗം വ്യാപിക്കുന്നു. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസില്‍നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസിനെയാണ് ബ്രിട്ടണില്‍ കണ്ടെത്തിയത്. പുതിയതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാനിധ്യം സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനനിരക്ക് കൂടുതലാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജനിതകവ്യതിയാനമുള്ള പുതിയ ഇനം വൈറസിനെ കണ്ടെത്തിയതായും എന്നാല്‍ നിലവില്‍ രോഗകാരണമാകുന്ന വൈറസില്‍ നിന്ന് വ്യത്യസ്തമായതും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ പ്രവര്‍ത്തനരീതി പുതിയ വൈറസിനുണ്ടെന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. On a question about #COVID19 virus…
Read Moreകനാലിൽ നീന്താനിറങ്ങിയ മലയാളി വിദ്യാർഥിക്കും സുഹൃത്തിനും ദാരുണാന്ത്യം
മൈസൂരു: കനാലിൽ നീന്താനിറങ്ങിയ മലയാളി വിദ്യാർഥിക്കും സുഹൃത്തിനും ദാരുണാന്ത്യം. മൈസൂരു കുവമ്പുനഗർ എൻ.ബ്ലോക്കിൽ താമസിക്കുന്ന പാലക്കാട് പറളി തേനൂർ മേലേതിൽ വീട്ടിൽ മുരളീധരന്റെ (മൈസൂരു ഭീമ ജ്വല്ലറി ജീവനക്കാരൻ) മകൻ ഹരികൃഷ്ണൻ(16), കുവമ്പുനഗർ എൻ.ബ്ലോക്കിലെ വൈഭവ് (13) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്. മൈസൂരുവിലെ ഗുരൂർ രമാഭായ് നഗറിൽ വരുണ കനാലിൽ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയതാണ് രണ്ട് വിദ്യാർഥികളും. ഹരികൃഷ്ണനും വൈഭവും ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി. പിന്നീട് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് വൈഭവിന്റെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു അരവിന്ദനഗർ ശ്രീഗോകുലം സ്കൂളിൽ പത്താംക്ലാസ്…
Read More437 കോടിയുടെ നഷ്ടം;മൊബൈൽ ഫാക്ടറി അടിച്ചുതകർത്ത സംഭവത്തിൽ അന്വേഷണവുമായി ആപ്പിൾ.
ബെംഗളൂരു : വിസ്ട്രോൺ ഫാക്ടറി തൊഴിലാളികൾ അടിച്ച് തകർത്ത സംഭവത്തിൽ തൊഴിൽ കരാർ ലംഘിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ആപ്പിൾ അന്വേഷണത്തിന് തുടക്കമിട്ടു. 437 കോടിയുടെ നഷ്ടമുണ്ടായതായി കമ്പനി അഡ്മിനിസ്ട്രേറ്റ് ഓഫീസർ അറിയിച്ചു. കേസിൽ 156 പേരെ അറസ്റ്റ് ചെയ്തു. കോളാറിലെ നരസാ പുരയിൽ പ്രവർത്തിച്ചുവന്നിരുന്ന തായ്വാൻ കമ്പനിയായ വിസ്ട്രോൺ കോർപ്പിന്റെ ഐഫോൺ നിർമ്മാണ ഫാക്ടറി, തൊഴിലാളികൾ ശമ്പളം ലഭിക്കാതെ വന്നതിനെ തുടർന്ന് അക്രമാസക്തരാവുകയും ഫാക്ടറി അടിച്ചുതകർക്കുകയും ചെയ്തിരുന്നത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആയിരത്തോളം വരുന്ന തൊഴിലാളികൾ ശനിയാഴ്ച രാവിലെ അക്രമാസക്തരാവുകയും നിർമ്മാണശാല അടിച്ചുതകർക്കുകയും ആയിരുന്നു.…
Read Moreബിനീഷ് കോടിയേരിക്ക് ജാമ്യമില്ല.
ബെംഗളൂരു : കളളപ്പണം വെളുപ്പിക്കൽ കേസിൽ കേരള മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി പ്രത്യേക കോടതി. രാഷ്ട്രീയ പിൻബലമുള്ളതിനാൽ പുറത്തിറങ്ങി സാക്ഷികളെയും ബിനാമികളേയും പ്രതി സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്ന ഇ.ഡി.യുടെ വാതം കോടതി അംഗീകരിച്ചതിനാലാണ് നടപടി. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് രേഖകൾ സമർപ്പിച്ചിട്ടും ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും , ഇത് നിയമവിരുദ്ദമാണെന്നുമാണ് ബിനീഷിന്റെ അഭിഭാഷകന് വാദിച്ചത്. എന്നാല്‍ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന ഇഡി നിലപാട് അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ബെംഗളൂരു മയക്കുമരുന്ന് കേസ്…
Read Moreബി.എം.ടി.സി.,കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങി.
ബെംഗളൂരു : ജീവനക്കാരുടെ 10 ആവശ്യങ്ങളിൽ 9 ഉം പരിഹരിക്കാം എന്ന ധാരണയിൽ സമരം പിൻവലിച്ചതിന് ശേഷം ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി, എൻ.ഇ.കെ.ആർ.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി.ബസുകൾ നിരത്തിലിറങ്ങി. ജീവനക്കാരെ സർക്കാർ ജീവനക്കാരായി മാറ്റാൻ കഴിയില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ സർക്കാർ മറ്റ് 9 ആവശ്യയങ്ങളും അംഗീകരിച്ചു. കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് 30 ലക്ഷം രൂപ വീതം ധനസഹായം നൽകും. സർക്കാർ ജീവനക്കാർക്ക് സമാനമായ ആനുകുല്യങ്ങൾ നൽകും. വേതന വർദ്ധനവ് നടപ്പാക്കും എന്നിവയാണ് ഇവയിൽ ചിലത്. ഇന്നലെ പോലീസ് അകമ്പടിയോടെ നിരവധി ബസുകൾ നിരത്തിലിറക്കിയിരുന്നു. സമരക്കാരുടെ ണി…
Read Moreഇന്ന് 830 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 2164 പേർ ഡിസ്ചാര്‍ജ് ആയി
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 830 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2164 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.27%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2164 ആകെ ഡിസ്ചാര്‍ജ് : 874202 ഇന്നത്തെ കേസുകള്‍ : 830 ആകെ ആക്റ്റീവ് കേസുകള്‍ : 16065 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 11954 ആകെ പോസിറ്റീവ് കേസുകള്‍ : 902240 തീവ്ര പരിചരണ…
Read Moreപ്രമുഖ മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് വാഹനാപകടത്തിൽ മരിച്ചു.
തിരുവനന്തപുരം; മാധ്യമപ്രവര്ത്തകന് എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടുനൽകും.
Read Moreഗോവധ നിരോധന ബില്‍ നാളെ ഉപരിസഭ പരിഗണിക്കും; ജെ.ഡി.എസ്. നിലപാട് നിർണായകം
ബെംഗളൂരു: വലിയ വിവാദമായ കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ലില്‍ നാളത്തെ സഭാ നടപടികൾ നിർണായകം. നാളെ കന്നുകാലി കശാപ്പ് നിരോധന ബില്‍ കർണാടക ഉപരിസഭ പരിഗണിക്കാനിരിക്കെ ജെഡിഎസ് നിലപാട് നിർണായകമാകും. ബില്‍ പാസാകാന്‍ ബിജെപിക്ക് ജെഡിഎസ് പിന്തുണ കൂടിയേ തീരൂ. ഗവർണറുടെ പ്രത്യേക അനുമതിയോടെ ചേരുന്ന നിയമ നിർമാണ കൗൺസിലില്‍ ബില്‍ സർക്കാർ അവതരിപ്പിക്കും. കൗൺസില്‍ ചെയർമാനും കോൺഗ്രസ് നേതാവുമായ പ്രതാപ ചന്ദ്ര ഷെട്ടിയെ നീക്കാനായി അവിശ്വാസ പ്രമേയവും സർക്കാർ അവതരിപ്പിക്കുന്നുണ്ട്.
Read Moreകർണാടക യു.ഡി.എഫ് കമ്മിറ്റി വിപുലീകരിച്ചു.
ബെംഗളൂരു : സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലില്ലാത്തവിധം വർധിച്ചുവരുന്ന ഇന്ധനവിലക്കയറ്റത്തിലും ഓരോ പൗരന്റെയും മൗലികാവകാശത്തിൽ കൈ കടത്തുന്ന കേന്ദ്രസർക്കാരിന്റെനയങ്ങൾ മൂലവും ജനാധിപത്യ വ്യവസ്ഥ തകർന്നിരിക്കുന്ന കേരളജനതയുടെ മേൽ ഇരുട്ടടിയെന്നോണം, LDF സർക്കാരിന്റെ അഴിമതിയും, ഓഖി, പ്രളയ ഫണ്ട് കയ്യിട്ടുവാരലും, മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സ്വർണക്കടത്തു കേസും അങ്ങിനെയങ്ങിനെ…ലോക്ഡൌൺ മൂലം ദുരിതത്തിലായ പ്രവാസിമലയാളികളെ പ്രതിസന്ധിയിലാക്കിയ കേന്ദ്ര,കേരള സർക്കാരിന്റെ ഇടപെടലുകൾ……. ജനജീവിതം ദുസ്സഹമാക്കിയ വിവിധ സർക്കാരുകൾക്കെതിരെ പ്രതികരിക്കാൻ ജനാധിപത്യവിശ്വാസികളെ അണിനിരത്തി കർണാടകയിൽ രൂപീകരിച്ച “യുഡിഫ് കമ്മിറ്റി” വിപുലപ്പെടുത്തി. രക്ഷധികാരികളായി ശ്രീ N. A. മുഹമ്മദ്, ശ്രീ സത്യൻ പുത്തൂർ, ശ്രീ ഐവാൻ…
Read More