ബെംഗളൂരു: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന കോവിഡ് 19 വാക്സിന്റെ കാൻഡിഡേറ്റ് ട്രയലിനായി മൈസൂരിലെ ജെ എസ് എസ് ആശുപത്രിയും മെഡിക്കൽ കോളേജും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ആണ് ജെ എസ് എസ് ആശുപത്രിയെ വാക്സിൻ പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്തത്. ഒരു സ്വകാര്യ ഫാർമസ്യുട്ടികല്‍ കമ്പനി നടത്തുന്ന കോവിഡ് മരുന്നിന്റെ ട്രയലിനായും ജെ എസ് എസ് ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിഡ് വാക്സിന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ആശുപത്രിയാണ് ജെ എസ് എസ്. കോവാക്സിൻ പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ബെൽഗാവിയിലെ ജീവൻ…
Read MoreYear: 2020
മുഖ്യമന്ത്രിക്ക് എട്ട് മുതൽ പത്ത് ദിവസം വരെ ആശുപത്രിയിൽ കഴിയേണ്ടി വരും
ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ എട്ട് മുതൽ പത്ത് ദിവസം വരെ ആശുപത്രിയിൽ ചികിത്സക്കായി കഴിയേണ്ടി വരും എന്ന് കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി സുധാകർ കെ തിങ്കളാഴ്ച അറിയിചു. കഴിഞ്ഞ മൂന്ന് – നാല് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുമായി സമ്പർക്കം ഉണ്ടായിട്ടുള്ള എല്ലാവരെയും ക്വാറൻറ്റീൻ ചെയ്യേണ്ടതായുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിലും മറ്റ് പരിപാടികളിലും പങ്കെടുത്തവരെ മുഴുവനും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിചു. മുഖ്യമന്ത്രിക്ക് ചെറിയ ചുമ മാത്രമാണ് ഉള്ളത് എന്ന് ഡോക്ടർ…
Read Moreപരിശോധനക്കെന്ന വ്യാജേന കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു
ബെംഗളൂരു: പരിശോധനക്കെന്ന വ്യാജേന കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു. യുവതി പോലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ട്രോമ കെയര്‍ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാത്രി പരിശോധനക്കെന്ന വ്യാജേന കോവിഡ് വാര്‍ഡില്‍ കഴിഞ്ഞിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതും ഡോക്ടര്‍ രക്ഷപ്പെടുകയായിരുന്നു. ട്രോമ കെയര്‍ സെന്റര് നോഡൽ ഓഫീസര്‍ക്ക് യുവതി പരാതി നൽകിയെങ്കിലും ആശുപത്രി അധികൃതര്‍ ഡോക്ടറുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് പോലീസിന് പരാതി നൽകുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി വി.വി…
Read Moreമുഖ്യമന്ത്രിയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു;യെദിയൂരപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.
ബെംഗളൂരു : മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. അവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. Karnataka CM BS Yediyurappa’s daughter has tested positive for #COVID19. She has been admitted to the hospital: Manipal Hospital, Bengaluru — ANI (@ANI) August 3, 2020 ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രി യെദിയൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർ മാരുടെ നിർദ്ദേശപ്രകാരം അദ്ദേഹം മണിപ്പാൽ ആശുപത്രിയിൽ പ്രവേശിച്ച് ചികിൽസ തേടി. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മണിപ്പാൽ ആശുപത്രി…
Read Moreനഗരത്തിൽ ക്വോറൻ്റീൻ ലംഘിച്ചതിന് 700 ൽ അധികം ആളുകൾക്കെതിരെ കേസ്.
ബെംഗളൂരു : കോവിഡ് മാർഗനിർദേശങ്ങൾ പ്രകാരം വീടുകളിലെ ക്വാറന്റീൻ ചട്ടം ലംഘിച്ചതിന് ബെംഗളൂരുവിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 770 പേർക്കെതിരെ കേസെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കർണാടകയിൽ എത്തിയതിന് ശേഷം 14 ദിവസം ഹോം ക്വാറൻ്റീനിൽ ഇരിക്കണമെന്നാണ് ചട്ടം. എന്നാൽ പലരും അവരവരുടെ സംസ്ഥാങ്ങളിൽ ഇതെല്ലാം പാലിക്കുകയും നഗരത്തിൽ എത്തുമ്പോൾ നിയമം മറികടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്. ആകെ നഗരത്തിൽ 1.4 ലക്ഷം പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത് എന്നാണ് കണക്ക്. നഗരവാസികൾ കർശനമായി ക്വാറന്റീൻ ചട്ടം പാലിക്കുന്നു എന്നുറപ്പുവരുത്താൻ ബിബിഎംപി മാർഷൽമാർ ഉൾപ്പെടെ…
Read Moreമുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ബെംഗളൂരു: മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷത്തിലേക്ക് മാറണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. I have tested positive for coronavirus. Whilst I am fine, I am being hospitalised as a precaution on the recommendation of doctors. I request those who have come in contact with me recently to be observant and exercise self quarantine. —…
Read Moreയൂട്യൂബില്‍ തരംഗമായി ‘മറ്റൊരു കടവില്‍; കുളിസീന്‍ 2’
‘മറ്റൊരു കടവില്‍; കുളിസീന്‍ 2’ എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കെ ഷാജിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയെ സംശയിക്കുന്ന രമേശന്‍ എന്ന ചെറുപ്പക്കാരന്‍ കാട്ടിക്കൂട്ടുന്ന രസകരമായ കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജൂഡിനും സ്വാസികയ്ക്കും പുറമേ അല്‍താഫ് മനാഫ്, പാഷാണം ഷാജി, ബോബന്‍ സാമുവേല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2013ല്‍ പുറത്തിറങ്ങിയ കുളിസീന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കുളിസീന്‍…
Read Moreനിര്‍മാണത്തില്‍ ഇരിക്കുന്ന മെട്രോ പാലത്തില്‍ വിള്ളല്‍ കണ്ടെത്തി !
ബെംഗളൂരു : നിര്‍മാണത്തില്‍ ഇരിക്കുന്ന കെങ്കേരി -ചല്ലഘട്ട മെട്രോ ലൈനില്‍ വിള്ളല്‍ കണ്ടെത്തി.പാലത്തിന്റെ തൂണുമായി ചേരുന്ന ഭാഗത്താണ് തകര്‍ന്ന നിലയില്‍ കണ്ടത്. രാജരാജേശ്വരി മെഡിക്കല്‍ കോളേജിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. 2021 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ലൈന്‍ ആണ് ഇത്. ഈ പ്രശ്നം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും എന്നും ബി.എം.ആര്‍.സി.എല്‍ പ്രതിനിധികള്‍ അറിയിച്ചു.
Read Moreഇന്ന് 4077 പേര്‍ ആശുപത്രി വിട്ടു;84 മരണം;കര്‍ണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5532 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :84 ആകെ കോവിഡ് മരണം : 2496 ഇന്നത്തെ കേസുകള്‍ : 5532 ആകെ പോസിറ്റീവ് കേസുകള്‍ : 134819 ആകെ ആക്റ്റീവ് കേസുകള്‍ : 74590 ഇന്ന് ഡിസ്ചാര്‍ജ് : 4077 ആകെ ഡിസ്ചാര്‍ജ് : 57725 തീവ്ര…
Read Moreനഗരത്തിലെ ആയുർവേദ ഡോക്ടർ കോവിഡിനെതിരെ അവതരിപ്പിച്ച മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാൻ നീക്കം
ബെംഗളൂരു: നഗരത്തിലെ ആയുർവേദ ഡോക്ടർ ഗിരിധർ കാജെ കോവിഡിനെതിരെ അവതരിപ്പിച്ച മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാൻ നീക്കം. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(ബിഎംസിആർഐ) എത്തിക്സ് കമ്മിറ്റിയാണ് പരീക്ഷണം നിർത്തിവെയ്ക്കാനൊരുങ്ങുന്നത്. ഡോക്ടർ ഗിരിധർ കാജെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ കാര്യങ്ങൾ അവതരിപ്പിക്കാതെ മരുന്ന് വിജയകരമാണെന്ന് അവകാശപ്പെട്ടത് ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റി ഡോക്ടർക്ക് കത്തയച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൗമ്യ, സാത്മ്യ എന്നീ പേരുകളിൽ ഇറക്കിയ ആയുർവേദ ഗുളികകളുടെ ക്ലിനിക്കൽ പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും തങ്ങൾക്ക് മുമ്പാകെ പരീക്ഷണത്തിന്റെ യാതൊരു ഫലങ്ങളും സമർപ്പിച്ചിട്ടില്ലെന്നുമാണ് എത്തിക്സ്…
Read More