പരിശോധനക്കെന്ന വ്യാജേന കോവിഡ്​ രോഗിയായ യുവതി​യെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്​ടര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരു: പരിശോധനക്കെന്ന വ്യാജേന കോവിഡ്​ രോഗിയായ യുവതി​യെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്​ടര്‍ക്കെതിരെ കേസെടുത്തു. യുവതി പോലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ട്രോമ കെയര്‍ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്​ടര്‍ രാത്രി പരിശോധനക്കെന്ന വ്യാജേന കോവിഡ്​ വാര്‍ഡില്‍ കഴിഞ്ഞിരുന്ന യുവതി​യെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതും ഡോക്​ടര്‍ രക്ഷപ്പെടുകയായിരുന്നു.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ട്രോമ കെയര്‍ ​സെന്റര് നോഡൽ ഓഫീസര്‍ക്ക്​ യുവതി പരാതി നൽകിയെങ്കിലും ആശുപത്രി അധികൃതര്‍ ഡോക്​ടറുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന്​ പോലീസിന് പരാതി നൽകുകയായിരുന്നു. ഡോക്​ടര്‍ക്കെതിരെ ലൈംഗിക പീഡനത്തിന്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തതായി വി.വി പുരം പൊലീസ്​ അറിയിച്ചു.

അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര സമിതിയെ നിയോഗിച്ചതായി വിക്​ടോറിയ ഹോസപിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട്​ ഡോ. രമേശ്​ കൃഷ്​ണ കെ വ്യക്തമാക്കി. വിടോറിയ ഹോസ്​പിറ്റലില്‍ ജൂലൈ 25 നായിരുന്നു സംഭവം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts