നഗരത്തിലെ ഈ സ്ഥലങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.

ബെംഗളൂരു : സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) അറിയിച്ചു. ബൊമ്മനഹള്ളി, കോടി ചിക്കനഹള്ളി മേഖലയിലാണ് പകൽ വൈദ്യുതി തടസപ്പെടുക. ദേവർ ചിക്കനഹള്ളി, റോട്ടറി നഗർ, മുനീശ്വര ലേഔട്ട്, കോടി ചിക്കനഹള്ളി, ബൊമ്മനഹള്ളി മെയിൻ റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലും രാവിലെ 10.30 മുതൽ വൈകീട്ട് 5.30 വരെയാണ് വൈദ്യുതി മുടങ്ങുക.

Read More

കോവിഡ്‌ ബാധിച്ച് സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ഒരു മലയാളി മരിച്ചു

ബെംഗളൂരു: കോവിഡ്‌ ബാധിച്ച് സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ഒരു മലയാളി മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി മേലഡൂർ ചക്കാലക്കൽ സി.ടി. ടൈറ്റസ് (56) ആണ് മരിച്ചത്. സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ്‌ സ്ഥിരീകരിച്ചത്‌. തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു മരണം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന എട്ടാമത്തെ മലയാളിയാണ് ടൈറ്റസ്.

Read More

മായാമാധവം ഗോകുലോത്സവം സമാപിച്ചു.

ബെംഗളൂരു : ബാലഗോകുലം ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 1ന് ആരംഭിച്ച മായാമാധവം ഗോകുലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സാംസ്കാരികസമ്മേളനം ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം ഓൺലൈനിൽ നടന്നു. പ്രശസ്ത അഷ്ടപദിയാട്ടം, മോഹിനിയാട്ടം കലാകാരി കലാമണ്ഡലം ഷീബ കൃഷ്ണകുമാർ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ഷീബാ കൃഷ്ണകുമാർ പ്രശസ്ത കഥകളി ഗുരു പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെ ശിഷ്യയാണ്. സമ്മേളനത്തിൽ ബാലഗോകുലം ബെംഗളൂരു പ്രസിഡണ്ട് ശ്രീ ജയശങ്കർ എം.സി അദ്ധ്യക്ഷത വഹിച്ചു. അഷ്ടപദിയാട്ടം എന്ന അപൂർവ്വ നൃത്തരൂപത്തെക്കുറിച്ചും സമകാലിക കലാരംഗത്തെക്കുറിച്ചും കലാമണ്ഡലം ഷീബ കൃഷ്ണകുമാറിനോട് മായാമാധവം സംയോജകനും ബാലഗോകുലം…

Read More

മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു: മുഖ്യ മന്ത്രി ബി എസ്‌ യെദിയൂരപ്പക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തിന്റെ ഓഫീസും വീടും അണുവിമുക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്   ജൂലൈ 31 ന് മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഗവർണർ വാജുഭായ് വാലയുടെയും ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മ യുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആറ്‌ പേരിൽ മുഖ്യമന്ത്രിയുടെ…

Read More

അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള മുഹൂർത്തം കുറിച്ച കർണാടകയിൽ നിന്നുള്ള പുരോഹിതന് വധ ഭീഷണി !

ബെംഗളൂരു : അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള മുഹൂർത്തം കുറിച്ച ബെലഗാവിയിൽ നിന്നുള്ള പുരോഹിതന് എതിരെ വധ ഭീഷണി. 75 വയസുള്ള എൻ ആർ വിജയേന്ദ്ര ശർമ്മക്കാണ് വധ ഭീഷണി ഉണ്ടായത്.  ബെൽഗാവിയിലെ തിലക് വാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് വേണ്ടി കുറിച്ച തിയതി പിൻവലിക്കണം എന്നും അല്ലാത്ത പക്ഷം ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും അറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീഷണി ഫോൺ സന്ദേശങ്ങൾ പുരോഹിതന് ലഭിക്കുന്നുണ്ട്.  3-4 ദിവസമായി ഏകദേശം 60 ൽ അധികം ഫോൺ…

Read More

മാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ പോലീസിൻ്റെ പിടിയിലായി

ബെംഗളൂരു : 5 ലക്ഷം വിലമതിക്കുന്ന മാൻ കൊമ്പുകൾ അന്യായമായി വിൽക്കാൻ ശ്രമിച്ച 3 പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കക്ക് അടുത്തുള്ള ആർ എം സി യാർഡിൽ ആണ് ഇവർ മാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ചത്. ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി നിവാസികളായ 30 വയസുകാരനായ സുന്ദരേഷ് ജി ഡി, 23 വയസുകാരനായ രാഘവേന്ദ്ര, മുത്യാലനഗർ നിവാസിയായ 46 വയസുള്ള മഞ്ജു എൻ എന്നിവരാണ് അറസ്റ്റിലായത്. സുന്ദരേഷ് തന്റെ ഗ്രാമത്തിനു അടുത്തുള്ള കാട്ടില്‍ നിന്നും വേട്ടയാടി പിടിച്ച മാനിന്റെ കൊമ്പുകൾ…

Read More

പുതിയ രോഗബാധിതരേക്കാൾ കൂടുതൽ പേർ ആശുപത്രി വിട്ട ദിവസം; കർണാടകയിലെ ഇന്നത്തെ സമ്പൂർണ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് കോവിഡ് രോഗം ബാധിച്ചവരേക്കാൾ കൂടുതൽ പേർ ഇന്ന് ആശുപത്രി വിട്ടു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത്  4752 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു, അതേ സമയം 4776 പേർ ഇന്ന് ആശുപത്രി വിട്ടു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :98 ആകെ കോവിഡ് മരണം : 2594 ഇന്നത്തെ കേസുകള്‍ : 4752 ആകെ പോസിറ്റീവ് കേസുകള്‍ : 139571 ആകെ ആക്റ്റീവ് കേസുകള്‍ : 74469 ഇന്ന്…

Read More

ലാൽ ബാഗിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പുഷ്പമേളയുടെ കാര്യം”തീരുമാനമായി”

ബെംഗളൂരു: സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് ലാൽ ബാഗ് ബൊട്ടാണിക്കൽ ഉദ്യാനത്തിൽ നടത്താനിരുന്ന ഇരുനൂറ്റി ആറാമത് ഫ്ലവർ ഷോ റദ്ദാക്കി. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്നാണ് ഈ വർഷത്തെ ഫ്ലവർ ഷോ റദ്ദാക്കിയത്.  1912 ഇൽ ആണ് ലാൽ ബാഗിൽ ഫ്ലവർ ഷോ തുടങ്ങിയത്. അതിനു ശേഷം മൂന്നാമത്തെ തവണയാണ് ഫ്ലവർ ഷോ റദ്ദാക്കുന്നത്. വർഷത്തിൽ രണ്ട് തവണയാണ് ലാൽ ബാഗിൽ ഫ്ലവർ ഷോ നടത്തുന്നത് ; ജനുവരിയിൽ റിപ്പബ്ലിക്ക് ദിനത്തിനോടനുബന്ധിച്ചും ഓഗസ്റ്റിൽ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന ഫ്ലവർ ഷോകൾ…

Read More

ഇതുവരെ പേരില്ലാത്ത ഡെംളൂരിലെ ഈ റോഡിന് ഇനി ഏറ്റവും ബുദ്ധിയുള്ള പേര് !

ബെംഗളൂരു: ഡോംലൂരിലെ ദൂപനപാളയയിലെ ഇത് വരെ പേരില്ലാതിരുന്ന ഒരു റോഡിനു ഒടുവിൽ ഒരു പേര് കിട്ടിയിരിക്കുന്നു. മുഗൾ രാജാവ് അക്ബറിന്റെ സഭയിലെ ബുദ്ധിമാനായ ബീർബലിന്റെ പേര് കിട്ടിയ ഈ റോഡ് ബീർബൽ സ്ട്രീറ്റ് എന്നാണ്  ഇനി മുതൽ അറിയപ്പെടാൻ പോകുന്നത്.  ഏകദേശം 2000 പേർ ബീർബൽ സ്ട്രീറ്റിൽ താമസിക്കുന്നുണ്ട്. തന്റെ വാർഡിലെ റോഡുകൾക് ചരിത്ര സംബന്ധമായ പേരുകൾ നൽകാൻ ശ്രദ്ധിക്കുന്ന ആളാണ് ഡോംലൂരിലെ കോര്പറേറ്റർ ഗുണ്ടന്ന എന്നറിയപ്പെടുന്ന സി ആർ ലക്ഷ്മിനാരായണ. ഈ വാർഡിലെ ജീവിത നിലവാരം ഉയർത്തുന്നതിനായി എന്ത് ചെയ്യാൻ കഴിയുമോ അതെല്ലാം…

Read More

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍!

CYBER ONLINE CRIME

ബെംഗളൂരു: അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ നടത്തിയ ട്വീറ്റിനെ തുടർന്നാണ് അറസ്റ്റ്. ആനന്ദ് പ്രസാദ് എന്നയാളാണ് അറസ്റ്റിലായതെന്ന് കബൻ പാർക്ക് പോലീസ് പറഞ്ഞു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ യൂണിറ്റുമായി ബന്ധമുള്ള വ്യക്തിയാണ് ആനന്ദ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ വർക്കറാണ് താൻ എന്നാണ് ആനന്ദ് ട്വിറ്ററിൽ അവകാശപ്പെടുന്നത്. എന്നാൽ ആനന്ദിനെ അറിയില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് വക്താവ് ഉഗ്രപ്പ പറയുന്നത്. അയാളെ കണ്ടിട്ടുള്ളതായി…

Read More
Click Here to Follow Us