മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ ഉണ്ടായ വൻ ഗതാഗതക്കുരുക്കിൽ 500 ലധികം വിദ്യാർത്ഥികളും യാത്രക്കാരും ഏകദേശം 12 മണിക്കൂറോളം കുടുങ്ങിയതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതൽ ബുധനാഴ്ച പുലർച്ചെ വരെ വസായ്ക്ക് സമീപം കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന തിരക്കിൽ വിവിധ സ്കൂളുകളിലെ 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെയും താനെ, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ചില കോളേജ് വിദ്യാർത്ഥികളെയും വഹിച്ചുകൊണ്ടുള്ള 12 ബസുകൾ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ.
വിരാറിനടുത്തുള്ള ഒരു സ്കൂൾ പിക്നിക്കിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടികൾക്ക് മണിക്കൂറുകളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കിടക്കേണ്ടി വന്നു. ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വസായ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) പൂർണിമ ചൗഗുലെ-ശ്രിംഗി പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരത്തെ വലിയ തിരക്ക് കാരണം മണിക്കൂറുകളോളം വാഹനങ്ങൾ മുന്നോട്ട് നീങ്ങാൻ പ്രയാസമായിരുന്നു. രാത്രിയായപ്പോഴേക്കും നിരവധി വിദ്യാർത്ഥികൾ ക്ഷീണിതരും വിശപ്പും ഉത്കണ്ഠയും നിറഞ്ഞവരുമായിരുന്നു, അതേസമയം ആശങ്കാകുലരായ മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരുന്നു.
പ്രാദേശിക സാമൂഹിക സംഘടനയിലെ അംഗങ്ങൾ സ്ഥലത്തെത്തി. കുടുങ്ങിയ കുട്ടികൾക്ക് വെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്ത അവർ, തിരക്കേറിയ പാതകളിലൂടെ ബസുകൾ ഓടിക്കാൻ ഡ്രൈവർമാരെ സഹായിച്ചു. “വിദ്യാർത്ഥികൾ വിശപ്പും ക്ഷീണവും കാരണം കരയുകയായിരുന്നു. മോശം ഗതാഗത നിയന്ത്രണം കാരണം അവർ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമായിരുന്നുവെന്നും ഒരു ആക്ടിവിസ്റ്റ് പറഞ്ഞു.
താനെയിലെ ഘോഡ്ബന്ദർ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഭാരമേറിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടതാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്ന് ആക്ടിവിസ്റ്റ് പറഞ്ഞു. ഇത് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ അമിത ഗതാഗതക്കുരുക്കിന് കാരണമായതായും ആക്ടിവിസ്റ്റ് പറഞ്ഞു.
വലിയൊരു ഗതാഗതക്കുരുക്ക് ഉണ്ടായതായും അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും. “തിരക്ക് പതുക്കെ കുറഞ്ഞുവരുന്നു, പക്ഷേ ഗതാഗതം ഇപ്പോഴും മന്ദഗതിയിലാണ് എന്നും മീര ഭയന്ദർ-വാസായി വിരാർ പോലീസ് കൺട്രോൾ റൂമിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.. വിദ്യാർത്ഥികളെ വഹിച്ചുകൊണ്ടിരുന്ന ചില ബസുകൾ വഴിമാറി സഞ്ചരിച്ചപ്പോൾ, മറ്റു ചിലത് ഗതാഗതക്കുരുക്കിലൂടെ പതുക്കെ മുന്നോട്ട് നീങ്ങി.
ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് അവസാനത്തെ ബസും ലക്ഷ്യസ്ഥാനത്ത് എത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ആസൂത്രണത്തിലെ പോരായ്മയും അധികാരികളുടെ ഏകോപനമില്ലായ്മയുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കുടുങ്ങിയ കുട്ടികളുടെ മാതാപിതാക്കളും മറ്റ് നാട്ടുകാരും കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.