പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു.

ബെംഗളൂരു: പൗരത്വ നിയമത്തെ അനുകൂലിച്ചു ടൗൺ ഹാളിനു മുന്നിൽ ആയിരത്തോളം പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകന് കുത്തേറ്റു.

ജെസി റോഡിലാണ് സംഭവം ജെപി നഗർ സ്വദേശി വരുൺ ഭൂപാല(31)ക്കാണ് കുത്തേറ്റത്.തലക്കും നടുവിനുമാണ് പരിക്ക്.അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിനുപിന്നിൽ രാഷ്ട്രീയമില്ലെന്നാണ് ആദ്യ നിഗമനം എന്നും കുപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന് ബംഗളൂരു വെസ്റ്റ് ഡിസിപി രമേശ് പറഞ്ഞു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ഇന്ത്യ സപ്പോർട്ട് സി എഎ എന്ന പേരിൽ ബിജെപി അനുകൂലികൾ നടത്തിയ റാലിയിൽ പങ്കെടുത്ത ശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു വരുൺ.

രണ്ട് ബൈക്കുകളിലായെത്തിയ അജ്ഞാതരായ നാലുപേർ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു .

വഴിയാത്രക്കാരനായ യുവാവിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അക്രമികളെ കണ്ടെത്താൻ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ് .

കലാസിപാളയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ബംഗളൂരു സൗത്ത് എംപി തേജസി സൂര്യ ആശുപത്രിയിൽ സന്ദർശിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts