ഔട്ടർ റിംങ് റോഡിലെ ബസ് ലൈൻ പദ്ധതി മെഗാഹിറ്റ്! ദിവസവും 12000 പുതിയ യാത്രക്കാർ; വരുമാനത്തിൽ 3 ലക്ഷം രൂപയുടെ വർദ്ധനവ്:യാത്രാ സമയം 20 മിനിറ്റ് കുറഞ്ഞു.

ബെംഗളൂരു : വാഹന തിരക്കിൽ ഇഴഞ്ഞിഴഞ്ഞുള്ള ബസ് യാത്രക്ക് പരിഹാരമായി ബി എം ടി സിയും ബിബിഎംപിയും നഗര ഗതാഗത വകുപ്പും പോലീസും സംയുക്തമായി അവതരിപ്പിച്ച പ്രത്യേക ബസ് ലൈൻ പദ്ധതി വൻ വിജയമായി.

http://bangalorevartha.in/archives/6489

സിൽക്ക്ബോർഡ് ജംഗ്ഷൻ മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെ ബിഎംടിസി മാത്രമായി കഴിഞ്ഞമാസം ഏർപ്പെടുത്തിയ ബസ് ലൈൻ പദ്ധതിയിൽ ഒരു മാസത്തിനകം യാത്രക്കാരുടെ എണ്ണത്തിൽ 12000 ന്റെ വർധനയുണ്ടായി.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

ഇതോടെ ബി.എംടി സി യുടെ ഒറ്റ ദിവസത്തെ വരുമാനൽ അധികമായി ലഭിക്കുന്ന തുക മൂന്നു ലക്ഷം രൂപയായി.

17 കിലോമീറ്റർ പാതയിൽ തിരക്കേറിയ സമയങ്ങളിൽ പോലും ബസ് യാത്ര 15 മുതൽ 20 മിനിറ്റ് വരെ കുറഞ്ഞു.

പാതയിൽ അതിക്രമിച്ചു കയറുന്ന മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കാൻ പാതയിൽ എല്ലായിടത്തും ബിബിഎംപി മാർഷൽ മാരെ നിയമിച്ചിട്ടുണ്ട്. അതും കടന്ന് മുന്നോട്ട് പോയാൽ ട്രാഫിക് പോലീസ് പിടികൂടും.

പിഴ 500 രൂപ ആവർത്തിച്ചാൽ 1000 രൂപ.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ബസ് ലൈൻ ആരംഭിച്ചതിനുശേഷം 837 ബസുകളാണ് സർവീസ് നടത്തിയിരുന്നത് തിരക്ക് കൂടിയതോടെ 10 ബസുകൾ അധികമായി ഇറക്കി.

യാത്രക്കാർ കൂടുന്നതിനനുസരിച്ച് വരുംദിവസങ്ങളിൽ ഈ റൂട്ടിൽ കൂടുതൽ ബസുകൾ ഇറക്കുമെന്ന് ബി.എം ടി.സി  ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts