നമ്മമെട്രോ പർപ്പിൾ ലൈനുവേണ്ടി മുറിച്ചുമാറ്റുന്നത് 240 മരങ്ങൾ!

ബെംഗളൂരു: വികസന പ്രവർത്തനങ്ങൾക്കായി മരങ്ങൾ മുറിച്ചുമാറ്റരുതെന്ന് ബെംഗളൂരു കോർപ്പറേഷന്റെ ഫോറസ്റ്റ് വിഭാഗം നേരത്തേ ഉത്തരവിട്ടിരിന്നു. എന്നാൽ നമ്മമെട്രോ രണ്ടാംഘട്ടം നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കാഡുഗൊഡിയിൽ നിന്നും യു.എം. കാവിലിൽനിന്നും മുറിച്ചുമാറ്റുന്നത് 240 മരങ്ങൾ.

പർപ്പിൾ ലൈനിലെ (ബൈയപ്പനഹള്ളി- വൈറ്റ് ഫീൽഡ്) പാതകൾ കടന്നുപോകുന്ന പ്രദേശങ്ങളാണിവ. മുറിച്ചുമാറ്റേണ്ട മരങ്ങൾ അടയാളെപ്പെടുത്തി വിഗദ്ധസമിതിയുടെ അനുമതിക്കുള്ള നിർദേശം സമർപ്പിച്ചിരിക്കുകയാണ് മെട്രോ അധികൃതർ.

12 മരങ്ങൾ വേരോടെ പിഴുത് മറ്റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതേസമയം മെട്രോ പർപ്പിൾ ലൈനുവേണ്ടി കാടുഗൊഡിയിൽ നിലം നികത്തുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായിവരികയാണ്.

മെട്രോ രണ്ടാംഘട്ടത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമിയിൽനിന്ന് മരം മുറിക്കുന്നതിന് പകരമായി ദന്ദേലി കലി കടുവ സങ്കേതത്തിനുസമീപം 29 ഏക്കറും തിപ്പഗൊണ്ടനഹള്ളിയിൽ 16 ഏക്കറും ഏറ്റെടുത്ത് വനം വകുപ്പിന് കൈമാറിയിരുന്നു.

നേരത്തേ മരം മുറിക്കാനുള്ള തീരുമാനത്തിനെതിരേ വലിയ പ്രതിഷേധമാണുയർന്നത്. എന്നാൽ വനംവകുപ്പിന് പകരം ഭൂമി കൈമാറുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങൾ മെട്രോ റെയിൽ കോർപ്പറേഷൻ പ്രതിരോധിച്ചത്.

5000-ത്തിലധികം മരങ്ങൾ മെട്രോ രണ്ടാം ഘട്ടത്തിനുവേണ്ടി മുറിച്ചുമാറ്റണമെന്നാണ് കണക്ക്. മെട്രോ നിർമാണത്തിന് പ്രത്യേക പരിഗണനനൽകി മരം മുറിച്ചുമാറ്റുന്നതിന് കോർപ്പറേഷനും അനുവാദം നൽകി.

വിദഗ്ധ സംഘം പരിശോധന നടത്തിയാണ് മുറിച്ചുമാറ്റേണ്ട മരങ്ങൾ തിരഞ്ഞെടുത്തത്. കാഡുഗൊഡിയിലും യു.എം. കാവലിലും മെട്രോ ഡിപ്പോകളാണ് സ്ഥാപിക്കുന്നത്. കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവന്നതും കൂടുതൽ മരം മുറിക്കേണ്ടിവന്നതും ഇതുകൊണ്ടാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us