കേരളത്തിൽനിന്ന് ആളുകളെത്തിയാണ് സംഘർഷമുണ്ടാക്കിയതെന്ന ആരോപണത്തിന് തെളിവ് നൽകണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

മംഗളൂരുവിൽ വെടിവെപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽനിന്ന് ആളുകളെത്തിയാണ് സംഘർഷമുണ്ടാക്കിയതെന്ന ആരോപണത്തിന് തെളിവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

“വെടിവെപ്പിനെ ന്യായീകരിക്കാൻ കള്ളം പ്രചരിപ്പിക്കുകയാണ്. പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നാണ് ആരോപിക്കുന്നത്. എന്നാൽ പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനിൽനിന്ന് അകലെയാണെന്ന് വീഡിയോവിൽ വ്യക്തമാണ്. സമാധാനമായി പ്രതിഷേധിക്കാൻ അനുവദിച്ചിരുന്നെങ്കിൽ അക്രമം ഒഴിവാക്കാമായിരുന്നു”വെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts