ന്യൂഡൽഹി: ഇന്ത്യയില്‍ പല ഭാഗങ്ങളിലും യൂട്യൂബും, ജിമെയിലും ഉള്‍പ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനരഹിതമായി. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്. സ്വന്തം ഫോണിന്റെ കുഴപ്പമാണെന്ന് കരുതിയതായി പലരും പറയുന്നു. പിന്നീടാണ് പലയിടത്തും ഈ പ്രശ്‌നമുള്ളതായി എല്ലാവരും തിരിച്ചറിഞ്ഞത്. ഗൂഗിള്‍ സെര്‍ച്ചിനും, ഗൂഗിള്‍ ഡ്രൈവിനും തകരാര്‍ സംഭവിച്ചതായാണ് വിവരം. തകരാറിന് കാരണമെന്താണെന്ന് വ്യക്തമല്ല. എന്തായാലും #googledown, #YouTubeDown ഹാഷ്ടാഗുകള്‍ യൂടൂബില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്.
Read MoreMonth: December 2020
നഗരത്തിലെ ഒരു മലയാളി സംഘടനക്ക് കൂടി നോർക്കയുടെ അംഗീകാരം.
ബെംഗളൂരു : ടി.സി. പാളയ കൈരളി വെൽഫേർ അസോസിയേഷന് നോർക്കയുടെ അംഗീകാരം. മാനവ സേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതിൾ നോർക്ക വഴി കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനു മായി നോർക്ക റൂട്സ് പ്രവാസി മലയാളി സംഘടനകൾക്ക്മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം നൽകി വരുന്നു. ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്നും അംഗീകാരം നേടുന്ന എട്ടാമത്തെ മലയാളീ സംഘടനയാണ് കൈരളി വെൽഫേർ അസോസിയേഷൻ, ടി.സി.പാളയ. അംഗീകാരം നൽകി കൊണ്ടുള്ള സർട്ടിഫിക്കറ്റ് നോർക്ക ഓഫീസർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രി ജോണി കുര്യാന് കൈമാറി.
Read Moreഫ്രീഡം പാർക്കിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പ്രതിഷേധ സമരം; ജീവനക്കാർക്കെതിരേ ശക്തമായ നടപടിക്ക് നീക്കം!
ബെംഗളൂരു: നഗരത്തിലെ ഫ്രീഡം പാർക്കിൽ കെ.എസ്.ആർ.ടി. സി. ജീവനക്കാരുടെ പ്രതിഷേധ സമരം തുടരുന്നു. പ്രധാന ആവശ്യങ്ങളായ, ട്രാൻസ്പോർട്ട് ജീവനക്കാർക്ക് മറ്റു സർക്കാർ ജീവനക്കാർക്ക് തുല്യമായ ആനുകൂല്യങ്ങളും പദവിയും നൽകുന്നതുസംബന്ധിച്ചും ശമ്പളം വർധിപ്പിക്കുന്നതുസംബന്ധിച്ചും തീരുമാനം ആകാത്തതിനാലാണ് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ട് പോവുന്നത്. Bengaluru: Karnataka State Road Transport Corporation (KSRTC) employees stage a protest at Freedom park against the govt demanding to be considered as govt employees. Chief Minister BS Yediyurappa yesterday appeal to KSRTC staff…
Read Moreഗാർഹിക പീഡനങ്ങൾ ഗണ്യമായി വർദ്ധിച്ചതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ
ബെംഗളൂരു: സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിൽ സ്തുത്യർഹമായ പുരോഗതി ഉണ്ടായിട്ടും ഇണകളിൽ നിന്നും അല്ലാതെയും അക്രമം അനുഭവിക്കുന്ന ചെറുപ്പക്കാരും മധ്യവയസ്കരും ആയ സ്ത്രീകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരട്ടിയിലധികം വർധന ഉണ്ടായ ഒരേ ഒരു സംസ്ഥാനമായി കർണാടക മാറുന്നു. 2015 – 16 കാലഘട്ടത്തിൽ നടത്തപ്പെട്ട സർവേപ്രകാരം 20 ശതമാനത്തോളം സ്ത്രീകളാണ് ഗാർഹിക പീഡനങ്ങൾക്ക് ഇരയായത് എങ്കിൽ 2019 -20 കാലഘട്ടത്തിലെ സർവ്വേ ഇത് 44% ആയി ഉയർന്നതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ റിപ്പോർട്ട് ചെയ്യുന്നു. ഗാർഹിക പീഡന നിരക്ക് ഉയർച്ചയിൽ നിരവധി സംസ്ഥാനങ്ങളാണ്…
Read Moreവാട്ടർ തീം പാർക്കിന് പ്രവർത്തനാനുമതിയില്ല;ഓൺലൈൻ ടിക്കറ്റ് എടുത്ത് പോയവർക്ക് നിരാശ.
ബെംഗളൂരു: ബെംഗളൂരുവിലെ ബിഡിദിയിൽ പ്രവർത്തിക്കുന്ന മാനസികോല്ലാസ കേന്ദ്രമായ വണ്ടർലാ യിലേക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്ന വർക്കാണ് ദുരനുഭവമുണ്ടായത്. ഉല്ലാസ കേന്ദ്രത്തിന് പ്രവർത്തനാനുമതി 2020 സെപ്റ്റംബറിൽ അവസാനിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി മൂന്ന് മാസം മുൻപ് ജൂണിൽ തന്നെ പ്രവർത്തനാനുമതി പുതുക്കി കിട്ടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു എങ്കിലും ഇതുവരെ നിരസിക്കുകയോ പുതുക്കി നൽകുകയോ ചെയ്തിട്ടില്ല. അപേക്ഷ നൽകി ഒരുമാസത്തിനുള്ളിൽ അധികാരികൾ നടപടിയെടുത് അറിയിക്കാത്ത പക്ഷം, മറ്റു തടസങ്ങൾ ഇല്ലെന്ന പരിഗണനയിൽ സന്ദർശകർക്ക് ടിക്കറ്റും നൽകി പ്രവർത്തിച്ചുവരികയായിരുന്നു ഉല്ലാസ കേന്ദ്രം. അത് പ്രകാരം ഓൺലൈനായി ടിക്കറ്റ് ബുക്ക്…
Read Moreബസ് സർവീസുകൾ തടസ്സപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ അറസ്റ്റിൽ.
ബെംഗളൂരു: സമരത്തെ അനുകൂലിക്കുന്ന സംഘടനകളിൽ പെട്ട ഒമ്പത് ഉദ്യോഗസ്ഥരെ, ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ജോലിക്ക് ഹാജരായവരെ ജോലി ചെയ്യുന്നതിൽ നിന്നു തടയുകയും ബസ് സർവീസുകൾ തടസപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. കൊപ്പാൾ സ്വദേശി ഹിരേമത് ശിവ മൊഗ്ഗ സ്വദേശി മഞ്ജുനാഥ്, ബാഗൽകോട്ട് സ്വദേശികളായ നാഗരാജ് കുഡുസാബ്, ജ്ഞാന ഭാരതി സ്വദേശി ശിവണ്ണ, ധാർവാഡ് സ്വദേശികളായ രവി മഹേഷ് പ്രശാന്ത്, ബളഗാവി സ്വദേശി പുണ്ഡാലിക എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത് എന്ന് വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവ് എം പാട്ടിൽ അറിയിച്ചു. 25 ഓളം…
Read Moreബി.എം.ടി.സി- കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചതായി മന്ത്രി; ബസുകൾ നിരത്തിലിറക്കാതെ ജീവനക്കാർ.
ബെംഗളൂരു : 4 ദിവസമായി തുടർന്ന് വന്നിരുന്ന ബി.എം.ടി.സി – കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം പിൻവലിച്ചതായി കെ.എസ്.ആർ.ടി.സി സ്റ്റാഫ് ഫെഡറേഷൻ അറിയിച്ചു, ബസുകൾ നിരത്തിലിറക്കാൻ അവർ ജീവനക്കാർക്ക് നോട്ടീസ് നൽകി. ഇന്നലെ രാത്രിയോടെ ഗതാഗത മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സാവദിയുമായി നടന്ന ചർച്ചക്ക് ശേഷമാണ് സമരം പിൻവലിച്ചത്. സമരക്കാരുടെ ചില ആവശ്യങ്ങൾ അംഗീകരിച്ചു, എന്നാൽ ആർ.ടി.സി.കളെ സർക്കാർ ജീവനക്കാരായി കണക്കാക്കണം എന്ന പ്രധാന ആവശ്യം അംഗീകരിച്ചിട്ടില്ല എന്ന് മന്ത്രി അറിയിച്ചു. സഞ്ജീവനി പദ്ധതിയിൽ ജീവനക്കാരുടെ ആരോഗ്യ ഇൻഷ്യുറൻസ് ഉൾപ്പെടുത്തും വേതന വർദ്ധനവ് നടപ്പാക്കും, കോർപ്പറേഷനുകൾക്കിടയിലുള്ള…
Read Moreഐഫോണ്‍ നിര്‍മ്മാണശാല തകര്‍ത്ത സംഭവത്തിൽ 125 തൊഴിലാളികളെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: സംസ്ഥാനത്തുള്ള ഐഫോണ്‍ നിര്‍മ്മാണശാല തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് 125 തൊഴിലാളികള്‍ അറസ്റ്റിലായി. ഐ ഫോണ്‍ നിര്‍മ്മാണശാലയാണ് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. വാഗ്ദാനം ചെയ്ത വേതനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രശ്നങ്ങളുണ്ടായതെന്ന് കൊലാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സി സത്യഭാമ പറഞ്ഞു. സംഭവത്തില്‍ ഔദ്യോഗിക വിശദീകരണത്തിന് ഇതുവരെ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. അതേസമയം വാഗ്ദാനം ചെയ്ത ശമ്പളത്തില്‍ നിന്ന് കമ്പനി ഗണ്യമായ കുറവ് വരുത്തിയെന്ന് തൊഴിലാളികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് പ്രതിമാസം 21000…
Read Moreമരണസംഖ്യ വളരെയധികം കുറഞ്ഞ ദിവസം;ആക്റ്റീവ് കോവിഡ് കേസുകള്‍ 17409 മാത്രം;ഏറ്റവും പുതിയ കര്‍ണാടക കോവിഡ് വിവരങ്ങള്‍ ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1196 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2036 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.35%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2036 ആകെ ഡിസ്ചാര്‍ജ് : 872038 ഇന്നത്തെ കേസുകള്‍ : 1196 ആകെ ആക്റ്റീവ് കേസുകള്‍ : 17409 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 11944 ആകെ പോസിറ്റീവ് കേസുകള്‍ : 901410 തീവ്ര പരിചരണ…
Read Moreബെംഗളൂരു സേലം റോഡില്‍ വൻ അപകടം; 4 പേർ മരിച്ചു
സേലം: അമിതവേഗതയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി 16 വാഹനങ്ങളില്‍ ഇടിച്ച് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു സേലം റോഡില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ധര്‍മ്മപുരി തോപ്പൂര്‍ ഘട്ടില്‍ ആണ് സംഭവം. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് മറ്റൊരു ട്രക്ക് ബ്രേക്ഡൗണായതിനാല്‍ ട്രാഫിക് ജാം രൂപപ്പെട്ടിരുന്നു. പൊലീസും എന്‍.എച്ച് അധികൃതരും ചേര്‍ന്ന് ഇത് നീക്കുന്നതിനിടെയാണ് ആന്ധ്രയില്‍ നിന്ന് സിമന്റ് കയറ്റി അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ 12 കാറുകള്‍, രണ്ട് മിനി…
Read More