ഓൺലൈനിൽ ഐ.എസ്.എല്‍.ആഘോഷങ്ങൾ ആരംഭിച്ച്”ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്”.

ബെംഗളൂരു : കോവിഡ് എന്ന മഹാമാരി കാരണം ഇക്കുറി ഐ.എസ്.എല്‍. ആഘോഷങ്ങൾക്ക് മുൻകൊല്ലങ്ങളിലെ അത്ര മേളക്കൊഴുപ്പ് ഇല്ലെങ്കിലും കാണികൾ എല്ലാം വളരെയധികം ആകാംക്ഷയോടെ ആണ് ഇക്കുറി ഫുട്ബോൾ മത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ബെംഗളൂരുവില്‍ ഉള്ള മലയാളി കായിക പ്രേമികളുടെ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഇക്കുറി ഐ.എസ്.എല്‍.ആഘോഷങ്ങൾ ഓൺലൈനിൽ നടത്തുകയാണ്. ഈ കൂട്ടായ്മയിലെ അംഗങ്ങൾ പ്രശസ്ത ഫുട്ബോൾ കളിക്കാരുടെ പേര് വെച്ച് പല പല ടീമുകളായി ആണ് പങ്കെടുക്കുന്നത്. ഏതു നാട്ടിൽ ആയാലും ഫുട്ബോൾ എന്നത് മലയാളികൾക്ക് എന്നും ഒരു വികാരം ആണ്.…

Read More

കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ 50% കിടക്കകൾ മാറ്റിവെക്കണമെന്ന നിർദേശം പിൻവലിച്ചു

ബെംഗളൂരു: കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ 50% കിടക്കകൾ മാറ്റിവെക്കണമെന്ന നിർദേശം ബി.ബി.എം.പി. പിൻവലിച്ചു. കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലാണ് ഈ നീക്കം. നിലവിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് മാറ്റിവെച്ച കിടക്കകളിൽ 20 ശതമാനത്തിൽ മാത്രമാണ് രോഗികളുള്ളത്. കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും കുറയും. നിലവിൽ മുഴുവൻ രോഗികളെയും പ്രവേശിപ്പിക്കാനുള്ള സൗകര്യം നഗരത്തിലെ സർക്കാർ ആശുപത്രികൾക്കുണ്ടെന്ന് ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. സർക്കാർ ആശുപത്രികളിലെ കോവിഡ് കിടക്കകളിൽ 90 ശതമാനമെങ്കിലും…

Read More

വൃക്ഷങ്ങൾ മുറിക്കുന്ന കാര്യത്തിൽ നടപടിക്രമങ്ങളുമായി ഹൈക്കോടതി.

ബെംഗളൂരു : മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി നൽകുന്നതിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനുള്ള ചില നടപടികൾ നിർദ്ദേശിച്ച കർണാടക ഹൈക്കോടതി. മരങ്ങൾ മുറിക്കാൻ അനുമതി തേടുന്ന അപേക്ഷയുടെ വിശദാംശങ്ങൾ പ്രത്യേക വെബ്സൈറ്റിൽ ബന്ധപ്പെട്ട ഓഫീസർ അപ്‌ലോഡ് ചെയ്യണമെന്നും അനുമതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കേണ്ടതുണ്ട് എന്നും നിർദ്ദേശിച്ചു. അനുമതി നൽകിയാൽ ഉടനെ ആ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് എത്തിക്കുന്നതിന് ഇത് ഉപകാരപ്പെടും എന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ്, ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ബംഗളൂരു നഗരത്തിൽ മരങ്ങൾ വെട്ടി മാറ്റുന്നതിനുള്ള അപേക്ഷകൾ…

Read More

പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കി;അധിക വായ്പയെടുക്കാൻ അനുമതി ലഭിച്ച ആദ്യ സംസ്ഥാനമായി കർണാടക.

ബെംഗളൂരു : വായ്പയെടുക്കാൻ കർണാടകക്ക് കേന്ദ്രത്തിൻ്റെ പ്രത്യേക അനുമതി. സർക്കാർ നടപടി ക്രമങ്ങൾ സാങ്കേതിക പരിഷ്കാരങ്ങൾ വഴി എളുപ്പമാക്കുന്ന സംരംഭങ്ങളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നൽകിയത്. ഇതുവഴി സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രോപ്പർട്ടി രജിസ്ട്രേഷൻ, സ്കൂളുകൾ, മുതലായവ ഉൾപ്പെടെ ഏകദേശം 36 ഓളം സംരംഭങ്ങൾക്കാണ് കേന്ദ്ര ത്തിന്റെ അധികസഹായം ലഭ്യമാകുക. ഇതോടുകൂടി കർണാടക മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിൻ്റെ(ജി എസ് ഡി പി ) 0.25 ശതമാനം അധികമായി വായ്പ എടുക്കാൻ കഴിയും. കർണാടക സംസ്ഥാനത്തിലെ ജി എസ് ഡി പി 16.52 ലക്ഷം…

Read More

“റിബൽ സ്റ്റാറി”ന് അമ്പലം പണിത് ആരാധകർ; സുമലത ഉൽഘാടനം ചെയ്യും.

ബെംഗളൂരു :കന്നഡ സിനിമാ ലോകത്തെ റിബൽ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന സൂപ്പർ താരവും  രാഷ്ട്രീയനേതാവുമായിരുന്ന അന്തരിച്ച അംബരീഷിന്റെപേരിൽ അദ്ദേഹത്തിന്റെ ആരാധകർ ക്ഷേത്രം നിർമിച്ചു. മണ്ഡ്യയിലെ മദ്ദൂർ താലൂക്കിലുള്ള ഹിട്ടെഗൗഡനദൊഡ്ഡി ഗ്രാമത്തിലാണ് പ്രിയനടനും നേതാവിനും ആരാധകർ ക്ഷേത്രം പണിതത്. “അംബി അമര”എന്നു പേരിട്ട ക്ഷേത്രത്തിന്റെ ഉദ്ഘാടനം അംബരീഷിന്റെ രണ്ടാം ചരമവാർഷികദിനമായ നവംബർ 24-ന് സുമലത നിർവഹിക്കും. അംബരീഷിന്റെ, ഓടിൽ തീർത്ത പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അംബരീഷിന്റെ ചിതാഭസ്മം കൊണ്ടുവന്നുവെച്ച് അതിനുമുകളിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. എട്ടുലക്ഷം രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ നിർമാണമെന്ന് ആരാധകർ പറഞ്ഞു. സിനിമാനടനായും രാഷ്ട്രീയനേതാവായി ജനങ്ങളുടെ…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ബെംഗളൂരു :ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച  മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർ‌ണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബിനീഷിന്റെ അഭിഭാഷകർ ഹാജരാകാഞ്ഞതിനാലാണ് തീരുമാനം. നിലവില്‍ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അടുത്ത വെള്ളിയാഴ്ച വരെയാണ് ബിനീഷിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടത്. തനിക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയില്‍ രണ്ട് ഹർജികളാണ് നല്‍കിയത്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പുറമേ, ഇഡി അറസ്റ്റ് അന്യായമാണെന്നു കാട്ടി നല്‍കിയ ഹ‍ർജിയും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്

Read More

സംസ്ഥാനത്ത്നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം മന്ത്രി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയില്‍ നിന്നും കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സദാനന്ദ ഗൗഡ. After initial symptoms of COVID19, I got myself tested and the report came positive. I have isolated myself. I request everyone who has come in my contact to be careful and follow the protocol. Stay safe. — Sadananda Gowda (…

Read More

പോസിറ്റിവിറ്റി നിരക്ക് 1.56 %;സംസ്ഥാനത്ത് ഇന്ന് പുതിയതായി 1849 പേര്‍ക്ക് കോവിഡ്;1800 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1849 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1800 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.56 % മാത്രം. നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 1048 കോവിഡ് കേസുകൾ മാത്രം; 14 മരണം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1800 ആകെ ഡിസ്ചാര്‍ജ് : 830988 ഇന്നത്തെ കേസുകള്‍ : 1849 ആകെ ആക്റ്റീവ് കേസുകള്‍ : 25169 ഇന്ന് കോവിഡ് മരണം : 26…

Read More

ഡൽഹിയിൽ മാസ്ക് ഇല്ലെങ്കിൽ പിഴ 2000 രൂപ

ഡൽഹി:മൂന്നാം ആഴ്ചയിലെ കൊറോണ വൈറസ് കുതിച്ചുചാട്ടം നിയന്ത്രിക്കാൻ സഹായിക്കുന്നതിനായി മാസ്ക് ഇല്ലാതെ പിടിക്ക പെടുന്നവർക്ക് ദില്ലി സർക്കാർഇനിമുതൽ 2000 രൂപ പിഴ ചുമത്തും. നിലവിൽ 500 രൂപയാണ് പിഴ. ദില്ലിയിലെ പൊതുസ്ഥലങ്ങളിൽ മാസ്ക് വിതരണം ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സാമൂഹിക സംഘടനകളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മാസ്ക് ധരിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും മുഖ്യമന്ത്രി കൈകൾ കൂപ്പി ആളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. ദിവസങ്ങൾ നീണ്ട അപേക്ഷകൾക്ക് ഒടുവിലാണ് ഗവൺമെന്റിന്റെ കടുത്ത നിലപാട്. ഉത്സവസീസണിൽ ഭ്രാന്തമായ തിരക്ക് ഗവൺമെന്റിന്റെ കടുത്ത നടപടി എടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. നവംബർ…

Read More

ആന്ധ്രയിലെ ഒരു വ്യാപാരിയിൽ നിന്ന് ഇരുന്നൂറോളം സാരികൾ തട്ടിയെടുത്തതിന് 45 കാരി അറസ്റ്റിൽ.

ബെംഗളൂരു :ആന്ധ്രയിലെ ഒരു ഹോൾസെയിൽ വ്യാപാരിയിൽ നിന്ന് ഇരുന്നൂറോളം സാരികൾ തട്ടിയെടുത്തതിന് 45 കാരി അറസ്റ്റിൽ. ഇന്ദിരാനഗർ നിവാസിയായ എച്ച് ശശികല ആണ് സാമ്പഗേഹള്ളി പോലീസിന്റെ പിടിയിലായത്. വസ്ത്ര വ്യാപാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശശികല തട്ടിപ്പുകൾ നടത്തിയിരുന്നത്. ബംഗളൂരുവിലെ ഒരു ജഡ്ജിയുടെ കുടുംബത്തിലെ വിവാഹച്ചടങ്ങിന് സാരികൾ നൽകാനുള്ള ഓർഡർ ലഭിച്ചതായി നെല്ലൂരിൽ ഉള്ള വെങ്കിടേശ്വരലുവിനെ ബോധ്യപ്പെടുത്തി കൊണ്ടായിരുന്നു തട്ടിപ്പ്. ബാക്കിവന്ന120 സാരികൾ പോലീസ് കണ്ടെടുത്തു. ശശികല മറ്റുപല ഡീലർമാരും ആയി ബന്ധപ്പെട്ടിരുന്നതായി സംശയിക്കുന്നു.

Read More