ഓൺലൈനിൽ ഐ.എസ്.എല്‍.ആഘോഷങ്ങൾ ആരംഭിച്ച്”ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്”.

ബെംഗളൂരു : കോവിഡ് എന്ന മഹാമാരി കാരണം ഇക്കുറി ഐ.എസ്.എല്‍. ആഘോഷങ്ങൾക്ക് മുൻകൊല്ലങ്ങളിലെ അത്ര മേളക്കൊഴുപ്പ് ഇല്ലെങ്കിലും കാണികൾ എല്ലാം വളരെയധികം ആകാംക്ഷയോടെ ആണ് ഇക്കുറി ഫുട്ബോൾ മത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്.

ബെംഗളൂരുവില്‍ ഉള്ള മലയാളി കായിക പ്രേമികളുടെ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഇക്കുറി ഐ.എസ്.എല്‍.ആഘോഷങ്ങൾ ഓൺലൈനിൽ നടത്തുകയാണ്.

  കുംഭമേളയിലെ വൈറൽ സുന്ദരി മോണാലിസയുടെ കല്യാണം വിവാദത്തിലേക്ക്

ഈ കൂട്ടായ്മയിലെ അംഗങ്ങൾ പ്രശസ്ത ഫുട്ബോൾ കളിക്കാരുടെ പേര് വെച്ച് പല പല ടീമുകളായി ആണ് പങ്കെടുക്കുന്നത്.

ഏതു നാട്ടിൽ ആയാലും ഫുട്ബോൾ എന്നത് മലയാളികൾക്ക് എന്നും ഒരു വികാരം ആണ്.

ആ വികാരം ഒട്ടും കുറക്കാതെ ഫുട്ബാളിൻ്റെ എല്ലാ ഓളവും ഉൾക്കൊള്ളിച്ചു തന്നെയാണ് ഇക്കുറി ബി.എം.എസ്.സി.ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts

Click Here to Follow Us