ബെംഗളൂരു: 5 വർഷം മുമ്പ് ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ സംരംഭം രാജ്യത്തെ ജീവിത രീതിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “ഇത് ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ യും ജീവിതത്തെ മാറ്റിമറിച്ചു”. ബംഗളൂരു ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നവീകരണത്തിൽ ഇന്ത്യയ്ക്ക് ഒരു നേട്ടം ഉണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യൻ രൂപകല്പനചെയ്ത ഉൽപ്പന്നങ്ങൾ ലോകത്തിനായി സമർപ്പിക്കാനുള്ള സമയമാണിതെന്നും ഓർമിപ്പിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി അതിലൂടെ രാജ്യത്തുടനീളമുള്ള ആളുകൾക്ക് സേവനങ്ങൾ വിതരണം ചെയ്യുന്നത് വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നും എടുത്തുപറഞ്ഞു. India is uniquely…
Read MoreMonth: November 2020
ബെംഗളൂരു കലാപം; എസ്.ഡി.പി.ഐ.ഓഫീസുകളിൽ പരിശോധന നടത്തി എൻ.ഐ.എ;നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.
ബെംഗളുരു : ആഗസ്റ്റ് 11 ന് ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി എന്നിവിടങ്ങളില്‍ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് 4 എസ്.ഡി.പി.ഐ. ഓഫിസുകൾ ഉൾപ്പെടെ ബെംഗളൂരുവിലെ 43 സ്ഥലങ്ങളിൽ ദേശീയ അന്വേഷണഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. എസ്.ഡി.പി.ഐ.(സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ),പോപ്പുലർ ഫ്രണ്ട് സംഘടനാ പ്രവർത്തകർ ഉപയോഗിച്ചതെന്നു കരുതുന്ന ഒട്ടേറെ ആയുധങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. കോൺഗ്രസ് എംഎൽഎയുടെ ബന്ധുവിന്റെ ഫെയ്സ്ബുക് പോസ്റ്റിറ്റിനെ തുടർന്നുണ്ടായ കലാപത്തിൽ റജിസ്ട്രർ ചെയ്ത 68 എഫ്ഐആറുകളിൽ യുഎപിഎ ചുമത്തിയ 2 കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്. എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷ ഉൾപ്പെടെ…
Read Moreസംസ്ഥാനത്ത് ഒരു പുതിയ ജില്ല കൂടി രുപീകരിക്കുന്നു.
ബെംഗളൂരു: കർണാടകയുടെ മുപ്പത്തിയൊന്നാം ജില്ലയായി വിജയനഗര. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം വിജയനഗരയെ കർണാടകയുടെ മുപ്പത്തിയൊന്നാം ജില്ലയായി തത്വത്തിൽ അംഗീകാരം നൽകി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം പങ്കുവയ്ക്കും എന്ന് നിയമ പാർലമെന്ററി കാര്യ മന്ത്രി ജെ.സി.മധു സ്വാമി പറഞ്ഞു. ഹംപി ഉൾപ്പെടുന്ന ഒരു പ്രത്യേക ജില്ല വേണമെന്ന നിലപാടിൽ കാലങ്ങളായി ചർച്ച നടന്നു വരികയായിരുന്നു. ഇതോടുകൂടി ബെല്ലാരി ജില്ലയിലെ പടിഞ്ഞാറൻ താലൂക്കുകളിൽ നിന്നുള്ളവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്ന് ബെല്ലാരി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി ആനന്ദ് സിംഗ്…
Read Moreവിവിധ സർക്കാർ വെബ് സൈറ്റുകൾ ഹാക്ക് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു.
ബെംഗളൂരു :സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത25 കാരൻ അറസ്റ്റിൽ. കമ്പ്യൂട്ടർ സയൻസിൽ ബിരുദധാരിയും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് പ്രാവീണ്യവും ഉള്ള ശ്രീകൃഷ്ണ യാണ് അറസ്റ്റിലായത്. നിരവധി വെബ്സൈറ്റുകളും ഓൺലൈൻ ഗെയിമിങ് പോർട്ടലുകളും ഹാക്ക് ചെയ്തു നിയമവിരുദ്ധമായി സാമ്പത്തികനേട്ടങ്ങൾ ഉണ്ടാക്കിയെന്ന് തെളിഞ്ഞിട്ടുണ്ട്. ബിറ്റ്കോയിൻ ഓൺലൈനിൽ നേടുന്നതിനായി ഓൺലൈൻ പോക്കർ ഗെയിമുകൾ ഹാക്ക് ചെയ്തിരുന്നതായി പ്രതി സമ്മതിച്ചു. 2019 ൽ കർണാടക സർക്കാരിന്റെ ഈ പ്രൊക്യൂർമെന്റ് വെബ്സൈറ്റ് ഹാക്ക് ചെയ്തതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
Read Moreഡി.കെ. ശിവകുമാറിന്റെ മകളും അന്തരിച്ച കഫേ കോഫീഡേ സ്ഥാപകൻ സിദ്ധാർഥയുടെ മകനും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന്
ബെംഗളൂരു: കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ മകൾ ഐശ്വര്യയും കഫേ കോഫീഡേ സ്ഥാപകൻ അന്തരിച്ച വി.ജി. സിദ്ധാർഥയുടെ മകൻ അമർത്യയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് നടക്കും. നഗരത്തിലെ നക്ഷത്ര ഹോട്ടലിലാണ് കുടുംബാംഗങ്ങൾമാത്രം പങ്കെടുക്കുന്ന ചടങ്ങ് നടക്കുക. ഇരുവരും വിവാഹിതരാകുമെന്ന് കഴിഞ്ഞ ജൂണിൽ ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. വി.ജി. സിദ്ധാർഥയുടെ മരണത്തിനുശേഷം കഫേ കോഫീഡേ സ്ഥാപനങ്ങളുടെ ചുമതല അമർത്യയ്ക്കാണ്. ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള എൻജിനിയറിങ്ങ് കോളേജ് നടത്തുന്നത് ഐശ്വര്യയാണ്. മുതിർന്ന ബി.ജെ.പി. നേതാവ് എസ്.എം. കൃഷ്ണയുടെ കൊച്ചുമകൻകൂടിയാണ് അമർത്യ. ഈ വിവാഹത്തിലൂടെ ഡി.കെ. ശിവകുമാറിന്റെയും എസ്.എം. കൃഷ്ണയുടെയും…
Read Moreഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് 500-ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി
ബെംഗളൂരു: നഗരത്തിലെ വിവിധ ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് 500-ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അഞ്ചുപേർ അറസ്റ്റിൽ. ചിറ്റൂർ, വിജയവാഡ സ്വദേശികളായ സായ് കല്യാൺ റാം ( 33), വിശ്വനാഥ് (28), പ്രകാശം (26), ദിലീപ് കുമാർ (22), ശിവ (26) എന്നിവരാണ് പിടിയിലായത്. ശിവാജി നഗറിന് സമീപം സംഘം ‘എച്ച്. ആർ. ഇന്ത്യ കൺസൾട്ടിങ്ങ് സർവീസ്’ എന്ന പേരിൽ ഓഫീസും നടത്തിയിരുന്നു. ജോലി ലഭിക്കുന്നതിന് 30,000 രൂപ മുതൽ 1.6 ലക്ഷം രൂപവരെയാണ് ഇവർ ഈടാക്കിയിരുന്നത്. രജിസ്‌ട്രേഷൻ ഫീസെന്ന പേരിൽ…
Read Moreനഗരത്തിലെ ദേശീയപാതകളിലെ അപകട മരണങ്ങൾ കൂടുതലും സംഭവിക്കുന്നത് ഇവിടങ്ങളിൽ
ബെംഗളൂരു: നഗരത്തിലെ ദേശീയപാതകളിലെ അപകട മരണങ്ങൾ കൂടുതലും സംഭവിക്കുന്നത് ഹൊസൂർ റോഡിൽ. സംസ്ഥാനത്ത് ദേശീയ പാതകളിൽ പത്ത് അപകടമേഖലകളുള്ളതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപോർട്ടിലാണ് ഇത് വെളിപ്പെടുത്തിയത്. ഹൊസൂർ റോഡിൽ ഹുളിമാവ് – സിങ്ങസാന്ദ്ര റോഡ്, ഹെബ്ബഗൊഡി ബസ് സ്റ്റോപ്പ് എന്നിവയാണ് കൂടുതൽ അപകടസാധ്യതയുള്ള മേഖലകൾ. 23 മരണങ്ങൾ വീതമാണ് ഇവിടങ്ങളിൽ സംഭവിച്ചത്. 2016-നും 2018-നുമിടയിൽ സംഭവിച്ച അപകടമരണങ്ങൾ കണക്കാക്കിയാണ് അപകടമേഖലകൾ തിരഞ്ഞെടുത്തിരിക്കുന്നത്. 37 മരണങ്ങൾ സംഭവിച്ച രാമനഗര ജില്ലയിലെ അഗര ക്രോസ്, 35 മരണങ്ങൾ സംഭവിച്ച ബാഗൽകോട്ട് ജില്ലയിലെ ദേവലപുര…
Read More“ജപമാലരാജ്ഞിതൻ ജപമാല” ആൽബം ശ്രദ്ധിക്കപ്പെടുന്നു.
SaPa ക്രിയേഷൻസിന്റെ ബാനറിൽ ഡിവൈൻ പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കിയ ജപമാല രാജ്ഞിതൻ ജപമാല എന്ന മരിയൻ ആൽബം വളരെ പെട്ടന്നുതന്നെ ഏറെ ശ്രദ്ധ നേടുന്നു. അടിമാലി Asst Sub ഇൻസ്‌പെക്ടർ ശ്രീ ഫ്രാൻസിസ് ജോസഫിന്റെ ജീവിതാനുഭവക്കുറിപ്പുകൾക്ക് സുനിൽ അലക്സ് തന്റെ ദൈവീക കരസ്പർശത്തിൽ സംഗീതം ചെയ്തിരിക്കുന്ന ജപമാലയൊരണ്ണം എന്ന് തുടങ്ങുന്ന ഗാനം ജോഷി ഉരുളിയാനിക്കൽ തന്റെ കൃപയാർന്ന ശബ്ദത്തിൽ ആലപിച്ചിരിക്കുന്നു. മാതാവിന്റെ മാസമായ ഒക്ടോബർ 29ന് ലീസ് ചെയ്ത് മണിക്കൂറുകൾക്കകം അനേകായിരങ്ങൾ ഏറ്റുപാടിയ ഈ ഗാനം ഏവർക്കും ആസ്വാദകരമാം വിധം അണിയിച്ചൊരുക്കിയിരിക്കുന്നു.
Read Moreബെംഗളൂരു മലയാളി നിർമ്മിച്ച അയ്യപ്പ ഭക്തിഗാന ആൽബം റിലീസ് ചെയ്തത് സുരേഷ് ഗോപി !
ബെംഗളൂരു : യെല്ലോബെൽ ക്രിയേറ്റ് മീഡിയയുടെ ബാനറിൽ രഞ്ജിത്ത് മെലെപ്പാട്ട് സംഗീത സംവിധാനം നിർവ്വഹിച്ച “ശരണപദയാത്ര” വീഡിയോ ആൽബം 15 ന് ഉച്ചയ്ക്ക് 11.11 ന് പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ താരം സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ പേജിലാണ് പ്രകാശനം നിർവ്വഹിച്ചത്. ബാലരാജ് മെലെ പാട്ട് എഴുതിയ വരികൾ ആലപിച്ചത് തമിഴ്ഗാനരംഗത്തെ പ്രശസ്തനായ യുവ ഗായകൻ ഹരിചരനാണ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി സ്വദേശി ശ്രീജിത്ത് അമ്പലപ്പറമ്പത്ത്, നിത്യ നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചത്. ആൽബത്തിൻ്റെ യൂട്യൂബ് ലിങ്ക് താഴെ.. https://youtu.be/I474EgJpUrY
Read Moreസതീഷ് തോട്ടശ്ശേരിയെ ആദരിക്കുന്നു…
ബെംഗളൂരു : “അനുഭവ നർമ്മ നക്ഷത്രങ്ങൾ “എന്ന പുസ്തകത്തിന്റെ രചയിതാവായ സതീഷ് തോട്ടശ്ശേരിയെ ഡെക്കാൻ കൾചറൽ സൊസൈറ്റി ആദരിക്കുന്നു. മൈസൂരു റോഡിലെ ബ്യാറ്റരായണ പുരയിലുള്ള സൊസൈറ്റി സിൽവർജൂബിലീ ഹാളിൽ 21 ന് വൈകീട്ട് 6 മണിക്ക് നടക്കുന്നചടങ്ങിൽ ഡി.സി.എസ് വൈസ് പ്രസിഡന്റ് ടി.കെ. കെ.നായർ അധ്യക്ഷം വഹിക്കും. പുസ്തക ചർച്ചയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read More