ബെംഗളൂരു കലാപം; എസ്.ഡി.പി.ഐ.ഓഫീസുകളിൽ പരിശോധന നടത്തി എൻ.ഐ.എ;നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.

ബെംഗളുരു : ആഗസ്റ്റ് 11 ന് ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി എന്നിവിടങ്ങളില്‍ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് 4 എസ്.ഡി.പി.ഐ. ഓഫിസുകൾ ഉൾപ്പെടെ ബെംഗളൂരുവിലെ 43 സ്ഥലങ്ങളിൽ ദേശീയ അന്വേഷണഏജൻസി (എൻഐഎ) റെയ്ഡ് നടത്തി.

എസ്.ഡി.പി.ഐ.(സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ),പോപ്പുലർ ഫ്രണ്ട് സംഘടനാ പ്രവർത്തകർ ഉപയോഗിച്ചതെന്നു കരുതുന്ന ഒട്ടേറെ ആയുധങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

കോൺഗ്രസ് എംഎൽഎയുടെ ബന്ധുവിന്റെ ഫെയ്സ്ബുക് പോസ്റ്റിറ്റിനെ തുടർന്നുണ്ടായ
കലാപത്തിൽ റജിസ്ട്രർ ചെയ്ത 68 എഫ്ഐആറുകളിൽ യുഎപിഎ ചുമത്തിയ 2 കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്.

എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷ ഉൾപ്പെടെ 293 പേർ അറസ്റ്റിലായി.

കലാപത്തിന് ആഹ്വാനം ചെയ്തതു പാഷയാണെന്ന് എൻഐഎ പറയുന്നത്.

കലാപത്തെ തുടർന്ന് ഉണ്ടായ പോലീസ് വെടിവയ്പിൽ 3 പേരും കണ്ണീർവാതക ഷെൽ തുളഞ്ഞുകയറി ഒരാളും കൊല്ലപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts