ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 3377 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8045 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :8045 (7140) ആകെ ഡിസ്ചാര്‍ജ് :788780 (780735) ഇന്നത്തെ കേസുകള്‍ :3377 (2756) ആകെ ആക്റ്റീവ് കേസുകള്‍ :35695 (40395) ഇന്ന് കോവിഡ് മരണം :34 (26) ആകെ കോവിഡ് മരണം :11281 (11247) ആകെ പോസിറ്റീവ് കേസുകള്‍ :835773 (832396) തീവ്ര പരിചരണ വിഭാഗത്തില്‍ :928…
Read MoreDay: 4 November 2020
സ്കൂള്‍ തുറക്കുന്നതിനെ കുറിച്ച് ഇന്ന് നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്.
ബെംഗളൂരൂ: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനെ കുറിച്ച് ഇന്ന് വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തി,എന്നാല്‍ ഈ വിഷയത്തില്‍ ഒരു തീരുമാനം എടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി സുരേഷ് കുമാര്‍ അറിയിച്ചു. “സ്കൂളുകള്‍ തുറന്ന മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ ഞങ്ങള്‍ നിരീക്ഷിച്ചു വരികയാണ്,ബി.ബി.എം.പി,ആരോഗ്യവകുപ്പ്,എല്ലാ താലൂക്കിലെയും സ്കൂള്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി,എന്നിവരുടെ അഭിപ്രായം തേടി റിപ്പോര്‍ട്ട് തയ്യാറാക്കും,റെസിഡാന്ഷ്യല് സ്കൂളുകളുടെയും അഭിപ്രായം തേടിയതിനു ശേഷം…
Read Moreപവർഗ്രിഡ് വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു.
ബെംഗളൂരൂ: പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു.പവർ ഗ്രിഡ് കോർപറേഷന്റെ കർണാടക, തമിഴ്നാട്, കേരള, പുതുച്ചേരി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് അഴിമതി വിരുദ്ധ മുദ്രവാക്യം ഉയർത്തി വിജിലൻസ് ബോധവൽക്കരണം സംഘടിപ്പിച്ചത്. ഒക്ടോബർ 27 മുതൽ നംവബർ 2 വരെയായിരുന്നു വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചത്. വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ശീർഷകമായ ജാഗ്രതയോടെ ഇന്ത്യ, പുരോഗതിയിൽ ഇന്ത്യ എന്ന ആശയത്തെ കുറിച്ച് പവർഗ്രിഡ് ഡയറക്ടർ ശ്രീ. സുനിൽ കുമാർ ശർമ സംസാരിച്ചു. പവർഗ്രിഡ് എക്സിക്യൂട്ടിവ് ഡയറ്കടർ എസ്. രവി. അഴിമതിക്കെതിരെ സന്ധിയില്ലാ…
Read Moreറിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിൽ
മുംബൈ: റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമി മുംബൈയിൽ അറസ്റ്റിലായി. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അർണബിനെ കസ്റ്റഡിലെടുത്തിരിക്കുന്നത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. #WATCH Republic TV Editor Arnab Goswami detained and taken in a police van by Mumbai Police, earlier today pic.twitter.com/ytYAnpauG0 —…
Read Moreനഗരത്തിൽ ഇവിടങ്ങളിൽ ജലവിതരണം തടസ്സപ്പെടും
ബെംഗളൂരു: നഗരത്തിൽ വിവിധയിടങ്ങളിൽ പൈപ്പ്ലൈൻ ജോലികൾ നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വ്യാഴാഴ്ച പുലർച്ചെ ആറുവരെയാണ് ജലവിതരണം തടസ്സപ്പെടുന്നത്. ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ: – എച്ച്.എസ്.ആർ ലേഔട്ട് – സിൻഡിക്കേറ്റ് ബാങ്ക് കോളനി – വിജയ്നഗർ – ടെലികോം ലേഔട്ട് – വിജയനഗർ പൈപ്പ് ലൈൻ – സി.എസ്.ബി.എസ്. ലേഔട്ട് – മാരേനഹള്ളി ലേഔട്ട് – ചന്ദ്ര ലേഔട്ട് – ഗോവിന്ദരാജനഗർ – കാവേരിപുര – രംഗനാഥപുര – പ്രശാന്ത് നഗർ – എം.സി. ലേഔട്ട് – മുനേശ്വര നഗർ…
Read Moreകൊളംബിയ ഏഷ്യയെ ഏറ്റെടുത്ത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ആശുപത്രി ശൃംഗലയായി മണിപ്പാൽ.
ബെംഗളൂരു : സമീപകാലത്തെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ എറ്റെടുക്കലിലൂടെ രാജ്യത്തെ ഏറ്റവും കൂടുതൽ കിടക്കകളുള്ള രണ്ടാമത്തെ സ്വകാര്യ ആശുപത്രി ശൃംഗലയായി മണിപ്പാൽ ഹോസ്പിറ്റൽസ്.ഒന്നാം സ്ഥാനത്ത് ഉള്ളത് അപ്പോളോ ഹോസ്പ്പിറ്റൽസ് ആണ്. ഈ ഏറ്റെടുക്കലിലൂടെ 15 നഗരങ്ങളിലായി 27 ആശുപത്രികളും 7200 ൽ അധികം കിടക്കകളും 40000 ഡോക്ടർമാരും 10000 ൽ അധികം ജീവനക്കാരുമുള്ള സ്ഥാപനമായി മാറും മണിപ്പാൽ എന്ന് അവർ പത്ര പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസിലെ കൊളംബിയ പസഫിക് ഗ്രൂപ്പ് 2015ൽ ഹെബ്ബാളിൽ പ്രവർത്തനമാരംഭിച്ച കൊളംബിയ ഏഷ്യക്ക് ബെംഗളൂരു, മൈസൂരു, പൂനെ, ഗാസിയാബാദ്, ഗുരുഗ്രാം, പട്യാല…
Read Moreസംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമാകുന്നു
ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന കാര്യം ചർച്ചചെയ്യാൻ ബുധനാഴ്ച മുതൽ മൂന്നുദിവസത്തേക്ക് ബെംഗളൂരുവിൽ ഉദ്യോഗസ്ഥരുടെ യോഗം പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ വിളിച്ചുചേർത്തിട്ടുണ്ട്. സ്കൂളുകളും പ്രീയൂണിവേഴ്സിറ്റി കോളേജുകളും തുറക്കുന്ന കാര്യത്തിൽ സർക്കാർ വെള്ളിയാഴ്ചയ്ക്കുള്ളിൽ അന്തിമതീരുമാനമെടുക്കും. ഡിസംബറോടുകൂടി ഘട്ടംഘട്ടമായി ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്കൂളുകളിലെ ശൗചാലയത്തിന്റെ ലഭ്യത, കുടിവെള്ളം, ക്ലാസ് മുറികൾ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ എല്ലാ ബ്ലോക്ക് എജ്യുക്കേഷൻ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളിൽ വിദ്യാർഥികൾക്ക് കുടിക്കാൻ ചൂടുവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണർ അൻപുകുമാർ പറഞ്ഞു.…
Read Moreവിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമം മൂലം തടയാനൊരുങ്ങി കർണാടക.
ബെംഗളൂരു : വിവാഹത്തിന് വേണ്ടി മതപരിവർത്തനം നടത്തുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം നടപ്പാക്കാനൊരുങ്ങി കർണാടക. കർണാടക ടൂറിസം മന്ത്രിയും ബിജെപി ജനറൽ സെക്രട്ടറിയുമായ സി ടി രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സ്ത്രീകളുടെ അഭിമാനത്തിന് പോറലേൽപ്പിച്ചാൽ മിണ്ടാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കർണാടകയിൽ നിയമം നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നടത്തുന്നത് കർണാടക നിയമം വഴി നിരോധിക്കും. നമ്മുടെ സഹോദരിമാരുടെ അഭിമാനം…
Read More