സ്കൂള്‍ തുറക്കുന്നതിനെ കുറിച്ച് ഇന്ന് നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്.

ബെംഗളൂരൂ: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനെ കുറിച്ച് ഇന്ന് വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തി,എന്നാല്‍ ഈ വിഷയത്തില്‍ ഒരു തീരുമാനം എടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി സുരേഷ് കുമാര്‍ അറിയിച്ചു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

“സ്കൂളുകള്‍ തുറന്ന മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ ഞങ്ങള്‍ നിരീക്ഷിച്ചു വരികയാണ്‌,ബി.ബി.എം.പി,ആരോഗ്യവകുപ്പ്,എല്ലാ താലൂക്കിലെയും സ്കൂള്‍ ഡെവലപ്പ്മെന്റ് ആന്‍ഡ്‌ മോണിറ്ററിംഗ് കമ്മിറ്റി,എന്നിവരുടെ അഭിപ്രായം തേടി റിപ്പോര്‍ട്ട്‌ തയ്യാറാക്കും,റെസിഡാന്‍ഷ്യല്‍ സ്കൂളുകളുടെയും അഭിപ്രായം തേടിയതിനു ശേഷം മാത്രമേ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയൂ ” ഇന്നത്തെ മീറ്റിങ്ങിന് ശേഷം മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts