വരൻ മുണ്ടിനു പകരം ഷെർവാണി അണിഞ്ഞു; കല്ല് പെറുക്കി എറിഞ്ഞ് വധുവിന്റെ ബന്ധുക്കൾ

ഭോപ്പാൽ: നവവരൻ വിവാഹത്തിന് ഷെർവാണി ധരിച്ചതിനെത്തുടർന്ന് വരന്റെയും വധുവിന്റെയും വീട്ടുകാർക്കിടയിൽ കൂട്ടത്തല്ല്. മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള മംഗ്‌ബെദ ഗ്രാമത്തിലാണ് സംഭവം നടന്നത്.

മധ്യപ്രദേശിലെ ​ഗോത്രസമുദായത്തിനിടയിൽ നടന്ന വിവാഹത്തിലാണ് ഇരുകൂട്ടർക്കുമിടയിൽ സംഘർഷമുണ്ടായത് . വിവാഹ ചടങ്ങുകളിൽ വരൻ മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാർ നിർബന്ധം പിടിച്ചതിനെത്തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് 

  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര

​ഗോത്ര പാരമ്പര്യമനുസരിച്ച് വരൻ ധോത്തിയാണ് ധരിക്കേണ്ടത്. ഇത് പറഞ്ഞാണ് വധുവിന്റെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ ഇത് പിന്നീട് ഇരുകൂട്ടർക്കുമിടയിൽ രൂക്ഷമായ വാക്കുതർക്കത്തിനും ഏറ്റുമുട്ടലിനും കാരണമായി. തർക്കത്തിനിടയിൽ പരസ്പരം കല്ലുകൾ വലിച്ചെറിഞ്ഞു. ഇരുകൂട്ടരും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം വധുവിന്റെ വീട്ടുകാരുമായി പ്രശ്നമൊന്നും ഇല്ലെന്നും ചില ബന്ധുക്കളാണ് പ്രശ്നമുണ്ടാക്കിയതെന്നും വരൻ സുന്ദർലാൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts