വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമം മൂലം തടയാനൊരുങ്ങി കർണാടക.

ബെംഗളൂരു : വിവാഹത്തിന് വേണ്ടി മതപരിവർത്തനം നടത്തുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം നടപ്പാക്കാനൊരുങ്ങി കർണാടക.
കർണാടക ടൂറിസം മന്ത്രിയും ബിജെപി ജനറൽ സെക്രട്ടറിയുമായ സി ടി രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ സ്ത്രീകളുടെ അഭിമാനത്തിന് പോറലേൽപ്പിച്ചാൽ മിണ്ടാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കർണാടകയിൽ നിയമം നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നടത്തുന്നത് കർണാടക നിയമം വഴി നിരോധിക്കും.

നമ്മുടെ സഹോദരിമാരുടെ അഭിമാനം ഇല്ലാതാകുമ്പോൾ നിശബ്ദമായി ഇരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു. മതപരിവർത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെട്ടാൽ കഠിന ശിക്ഷ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ്, ഹരിയാന മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇത്തരം കർശന നിയമം കൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
[masterslider id="10"]

Related posts