കോവിഡ് പരിശോധനനിരക്ക് വീണ്ടും കുറച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: കോവിഡ് പരിശോധനനിരക്ക് വീണ്ടും കുറച്ച് സംസ്ഥാന സർക്കാർ. നേരത്തേ  1,600 രൂപയായിരുന്ന പി.പി.ഇ. കിറ്റിന് ഇനി 1,200 രൂപ നൽകിയാൽ മതി. വീട്ടിലെത്തി സാമ്പിൾ ശേഖരിക്കുകയാണെങ്കിൽ 1,600 രൂപ നൽകണം.

സർക്കാർ ശേഖരിച്ച സാമ്പിളുകൾ സ്വകാര്യ ലാബുകളിൽ പരിശോധനക്ക് അയക്കുന്നതിനുള്ള തുകയും കുറച്ചു. 1,200 രൂപയിൽ നിന്ന് 800 രൂപയാക്കിയാണ് കുറച്ചത്.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

രണ്ടാം തവണയാണ് സ്വകാര്യ ലാബുകളിലെ പരിശോധനനിരക്ക് സർക്കാർ കുറയ്ക്കുന്നത്. സ്വകാര്യ ലാബുകളിൽ റാപ്പിഡ് ആന്റി ബോഡി പരിശോധനയ്ക്ക് 500 രൂപയും ആന്റിജൻ പരിശോധനക്ക് 700 രൂപയും ഈടാക്കാം.

സർക്കാർ നിർദേശിച്ച സാമ്പിളുകൾ സ്വകാര്യ ലാബുകളിൽ എത്തിക്കുന്നതിനുള്ള യാത്രാനിരക്ക് 400 രൂപയായും പരിശോധനയ്ക്ക് 800 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം, സ്വകാര്യ ലാബുകളിൽ നടത്തുന്ന ട്രൂനാറ്റ് പരിശോധനയ്ക്ക് 2200 രൂപയും വീടുകളിലെത്തി പരിശോധന നടത്തുന്നതിന് 2600 രൂപയും ഈടാക്കുന്നതായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts