ബെംഗളൂരു: കോവിഡ് പരിശോധനനിരക്ക് വീണ്ടും കുറച്ച് കർണാടകസർക്കാർ.
പുതുക്കിയ നിരക്കുപ്രകാരം സ്വകാര്യ ലാബുകളിൽ പി.പി.ഇ. കിറ്റിന്റെ തുക ഉൾപ്പെടെ 1,200 രൂപ നൽകിയാൽ മതി.
നേരത്തേ ഇത് 1,600 രൂപയായിരുന്നു. വീട്ടിലെത്തി സാമ്പിൾ ശേഖരിക്കുകയാണെങ്കിൽ 1,600 രൂപ നൽകണം.
സർക്കാർ ശേഖരിച്ച സാമ്പിളുകൾ സ്വകാര്യ ലാബുകളിൽ പരിശോധനക്ക് അയക്കുന്നതിനുള്ള തുകയും കുറച്ചു.
1,200 രൂപയിൽ നിന്ന് 800 രൂപയാക്കിയാണ് കുറച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി.
രണ്ടാം തവണയാണ് സ്വകാര്യ ലാബുകളിലെ പരിശോധനനിരക്ക് സർക്കാർ കുറയ്ക്കുന്നത്.
സ്വകാര്യ ലാബുകളിൽ റാപ്പിഡ് ആന്റി ബോഡി പരിശോധനയ്ക്ക് 500 രൂപയും ആന്റിജൻ പരിശോധനക്ക് 700 രൂപയും ഈടാക്കാം.
സർക്കാർ നിർദേശിച്ച സാമ്പിളുകൾ സ്വകാര്യ ലാബുകളിൽ എത്തിക്കുന്നതിനുള്ള യാത്രാനിരക്ക് 400 രൂപയായും പരിശോധനയ്ക്ക് 800 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം, സ്വകാര്യ ലാബുകളിൽ നടത്തുന്ന ട്രൂനാറ്റ് പരിശോധനയ്ക്ക് 2200 രൂപയും വീടുകളിലെത്തി പരിശോധന നടത്തുന്നതിന് 2600 രൂപയും ഈടാക്കാം.
അതേ സമയം സ്വകാര്യ ആശുപത്രികളും ലാബുകളും വൻ നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.
രണ്ടാഴ്ച മുൻപ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഒരു ആശുപത്രി ആർ.ടി.പി.സി.ആർ ടെസ്റ്റിന് ഈടാക്കിയത് 3500 രൂപ.
സ്വകാര്യ ലാബായ ഇതേ ടെസ്റ്റിന് അപ്പോളോ വീട്ടിൽ വന്ന് സ്രവം സ്വീകരിക്കുന്നതിന് ഇന്നലെ വരെ ഈടാക്കിയത് 2100 രൂപയാണ് എന്നും പരാതിയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.