ഇന്ദിരാ കാൻ്റീനിൽ നിന്ന് ഈ ഭക്ഷണവും പുറത്ത്.

ബെംഗളൂരു : സാധാരണക്കാരന് പാചകം ചെയ്ത ഭക്ഷണം 3 നേരവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സിദ്ധരാമയ്യ സർക്കാറിൻ്റെ കാലത്ത് സംസ്ഥാനത്ത് തുടങ്ങിയ പദ്ധതിയാണ് ഇന്ദിരാ കാൻ്റീൻ.

എന്നാൽ ഇന്ദിരാ കാൻ്റീനിലെ പ്രധാന വിഭവമായിരുന്ന ഇഡ്ഡലി ഇനി കുറെക്കാലത്തേക്ക് ലഭിച്ചേക്കില്ല.

ഭക്ഷണ വിതരണത്തിനു പുതിയ കരാർ നൽകിയതോടെ ഇന്ദിരാ കന്റീനുകളിൽ നിന്ന് ഇഡ്ഡലി പുറത്തായത്.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

പ്രഭാത ഭക്ഷണത്തിനു ബിബിഎംപി നിശ്ചയിച്ച എണ്ണം ഇഡ്ഡലിയുണ്ടാക്കാനുള്ള യന്ത്രം ലഭിക്കാത്തതാണ് പ്രശ്നമായത്.

ഇതിനു പുറമേ, ഭക്ഷണ വിതരണം ഏറ്റെടുത്ത പുതിയ ഏജൻസിക്ക് ബി.ബി.എം.പി.യുടെ അടുക്കളകൾ കൈമാറാത്തതും മറ്റൊരു തടസമായി നിൽക്കുന്നു.

40 ലക്ഷം രൂപ മുടക്കിയ പുതിയ യന്ത്രം അടുത്തു തന്നെലഭിക്കുമെന്നും ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ബി.ബി..എംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പ്രത്യാശ പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
[masterslider id="10"]

Related posts