ബെംഗളുരു: ഇടിമിന്നലോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ കർണാടകയിലെ 10 ജില്ലകളിൽകൂടി റെഡ് അലർട്ട് നാളെ വരെ തുടരും. ഉത്തര കന്നഡ,ദക്ഷിണ കന്നഡ, ഉഡുപ്പി, തുടങ്ങിയ തീരദേശ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ജനജീവിതത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. വടക്കൻ കർണാടകയിലെ വിജയപുര, ബെളഗാവി,ബാഗൽക്കോട്ട്, ഗദഗ്, ഹാവേരി, ധാർവാഡ്,റായ്ച്ചൂരു, കലബുറഗി, യാദ്ഗിരി,ബീദർ എന്നീ ജില്ലകളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
Read MoreDay: 15 October 2020
കെ.എസ്.ആർ.ടി.സി.ക്ക് വീണ്ടും ദേശീയ പുരസ്കാരം.
ബെംഗളൂരു : ബെംഗളുരു പൊതുഗതാഗത മേഖലയിലെ സാമൂഹികസേവനത്തിനുള്ള ദേശീയ പുരസ്കാരം കർണാടക ആർടിസിക്ക്. പഴയ ബസുകൾ ഉപയോഗിച്ച് സ്ത്രീകൾക്ക് ശുചിമുറികൾ, മൊബൈൽ കോവിഡ് പരിശോധന ക്ലിനിക് എന്നിവ ഒരുക്കിയതിനാണ് കേന്ദ്ര ഗതാഗതവകുപ്പിന്റെ അംഗീകാരം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കെഎസ്ആ ർടിസി ജീവനക്കാർക്ക് പുരസ്കാരം സമർപ്പിക്കുന്നതായി മാനേജിങ് ഡയറക്ടർശിവയോഗി സി.കലാസാദ് പറഞ്ഞു. ഇതു വരെ 300 ഓളം ചെറുതും വലുതുമായ ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ കർണാടക ആർ.ടി.സി.നേടിയിട്ടുണ്ട്.
Read Moreആകെ ഡിസ്ചാര്‍ജ് 6.2 ലക്ഷം കടന്നു;ഏറ്റവും പുതിയ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 8477 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 85(75) ആകെ കോവിഡ് മരണം : 10283(10198) ഇന്നത്തെ കേസുകള്‍ : 8477(9265) ആകെ പോസിറ്റീവ് കേസുകള്‍ : 743848(735371) ആകെ ആക്റ്റീവ് കേസുകള്‍ : 113538 (113987) ഇന്ന് ഡിസ്ചാര്‍ജ് :8841 (8662) ആകെ ഡിസ്ചാര്‍ജ് : 620008 (611167) തീവ്ര പരിചരണ വിഭാഗത്തില്‍ : 939…
Read Moreനീണ്ട ഇടവേളയ്ക്ക് ശേഷം നഗരത്തിൽ തീയേറ്ററുകൾ തുറന്നു (വീഡിയോ)
ബെംഗളൂരു: തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കുന്നതടക്കം അണ്‍ലോക് അഞ്ചിന്റെ ഭാഗമായുള്ള ഇളവുകള്‍ ഇന്നു മുതലൽ പ്രാബല്യത്തിൽ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീയേറ്ററുകള്‍ തുറന്നിരിക്കുന്നത്. പക്ഷെ പഴയ പോലെ തിക്കും തിരക്കും ഒന്നും കാണാനില്ല. സീറ്റിങ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം മാത്രമാണ് ആളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഷോ ടൈമുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. തീയേറ്ററുകളില്‍ എത്തുന്നവരെ തെര്‍മല്‍ സ്ക്രീനിങ് നടത്തി മാത്രമേ അകത്ത് പ്രവേശിപ്പിക്കുള്ളു. തീയേറ്റര്‍ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് ഉള്‍പ്പെടയുള്ള സുരക്ഷാ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. After seven long…
Read Moreമയക്കുമരുന്നു കേസ്; വിവേക് ഒബ്രോയിയുടെ വീട്ടിൽ തെരച്ചിൽ നടത്തി ബെംഗളൂരു പോലീസ്.
ബെംഗളൂരു: മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തി. അടുത്തബന്ധുവായ ആദിത്യ ആൽവ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് പോലീസ് വിവേകിന്റെ വീട്ടിലും പരിശോധന നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബെംഗളൂരു പോലീസ് പരിശോധന ആരംഭിച്ചത്. ആദിത്യ ആൽവ ഒളിവിലാണുള്ളത്. വിവേക് ഒബ്റോയിയുടെ വീട്ടിൽ ആദിത്യ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. വാറണ്ട് വാങ്ങിയതിനു ശേഷമാണ് ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ആദിത്യയുടെ വീട്ടിലും തിരച്ചിൽ നടത്തിയിരുന്നു. കന്നഡ സിനിമാമേഖല…
Read Moreസൗജന്യ കോവിഡ് ടെസ്റ്റ്: മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും പാർക്കുകളിലും കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ നിർബന്ധമാക്കുന്നു
ബെംഗളൂരു: നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും പാർക്കുകളിലും കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ നിർബന്ധമാക്കാനൊരുങ്ങി ബി.ബി.എം.പി. മൊബൈൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളൊരുക്കി സൗജന്യമായി പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബി.ബി.എം.പി. അധികൃതർ അറിയിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ലാബുകളിലും മറ്റുമാണ് നിലവിൽ പരിശോധന നടത്തുന്നത്. മാളുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും പരിശോധനാ സൗകര്യം വേണമെന്ന് ആവശ്യമുയർന്നതിനെത്തുടർന്നാണ് നടപടിയെന്ന് ബി.ബി.എം.പി. കമ്മിഷണർ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. കഴിഞ്ഞദിവസം ബി.ബി.എം.പി. ഉദ്യോഗസ്ഥർ ചില മാളുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോൾ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന്…
Read Moreസുധാമൂർത്തി പടിയിറങ്ങുന്നു !
ബെംഗളൂരു : 25 വർഷത്തിന് ശേഷം ഇൻഫോസിസ് ഫൗണ്ടേഷൻ്റെ പടിയിറങ്ങാൻ ഒരുങ്ങുകയാണ് നാരായണമൂർത്തിയുടെ ഭാര്യയും പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും വാഗ്മിയുമായ സുധാമൂർത്തി. ഇൻഫോസിസ് കമ്പനിയുടെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമാണ് ഇൻഫോസിസ് ഫൗണ്ടേഷൻ. 1996 ഡിസംബറിൽ ആണ് സുധാമൂർത്തി ഇൻഫോസിസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്സൺ പദവി എറ്റെടുക്കുന്നത്.ഈ വർഷം ഡിസംബർ 31 ഓടെയാണ് പദവിയിൽ നിന്ന് വിരമിക്കുന്നത്. തികച്ചും ലളിത ജീവിതം നയിക്കുന്ന സുധാ മൂർത്തി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സുധാമൂർത്തിയുടെ കാലയളവിൽ താഴെക്കിടയിലുള്ളവരുടെ പുനരുദ്ധാരണത്തിന് നിരവധി കർമ്മപദ്ധതികൾ ഫൗണ്ടേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.
Read Moreതമിഴ്നാട് ഈ-പാസ്സ് നിർത്തലാക്കൽ; അടിയന്തരമായി ഇടപെട്ട് ഹൈക്കോടതി
ചെന്നൈ: ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതിനും ഹിൽ സ്റ്റേഷനുകൾ സന്ദർശിക്കുന്നതിനും ഏർപ്പെടുത്തിരിക്കുന്ന ഇ-പാസ് സംവിധാനം നിർത്തലാക്കുന്നത് സംബന്ധിച്ച് മൂന്നുദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് പ്രഖ്യാപനം നടത്താൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ഈ-പാസ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, കേന്ദ്രസർക്കാരുമായി ആലോചിച്ച് ഉടൻ തീരുമാനമെടുക്കാനും മൂന്നുദിവസത്തിനുള്ളിൽ തീരുമാനം പരസ്യപ്പെടുത്താനും ഉത്തരവിടുകയായിരുന്നു. ഹർജി ഈ മാസം 28-ന് വീണ്ടും പരിഹരിക്കും. അന്തർസ്സംസ്ഥാന യാത്രയ്ക്ക് ഏർപ്പെടുത്തിരിക്കുന്ന ഇ-പാസ് നിർത്തലാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടും തമിഴ്നാട് ഇതുവരെ അതിന് തയ്യാറായിട്ടില്ല. മുമ്പ് അന്തർജില്ലാ യാത്രകൾക്കും ഇ-പാസ് നിർബന്ധമായിരുന്നു. എന്നാൽ, ഇപ്പോൾ ഇത് ഉപേക്ഷിച്ചുവെങ്കിലും…
Read Moreയെലഹങ്കയിലെ കെ.പി.സി.എൽ.പവർ പ്ലാൻ്റിലെ തീപിടുത്തം;2 എഞ്ചിനീയർമാർ കൂടി മരിച്ചു.
ബെംഗളൂരു: കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.പി.സി.എൽ.) ഉടമസ്ഥതയിൽ ഉള്ള വൈദ്യുതി ഉൽപാദന പ്ലാൻ്റിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ തീപ്പിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന രണ്ടു എൻജിനിയർമാർകൂടി മരിച്ചു. അസി.എക്സിക്യുട്ടീവ് എൻജിനിയർ മഞ്ജപ്പ (58) എക്സിക്യുട്ടീവ് എൻജിനിയർ കൃഷ്ണ ഭട്ട് (56), എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ എൻജിനിയർ ബാലാജി മുരുകൻ ഏതാനും ദിവസം മുൻപ് മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി. ഒക്ടോബർ രണ്ടിന് പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ 15 ജീവനക്കാർക്ക് അപകടം പറ്റിയത്.
Read More