സുധാമൂർത്തി പടിയിറങ്ങുന്നു !

ബെംഗളൂരു : 25 വർഷത്തിന് ശേഷം ഇൻഫോസിസ് ഫൗണ്ടേഷൻ്റെ പടിയിറങ്ങാൻ ഒരുങ്ങുകയാണ് നാരായണമൂർത്തിയുടെ ഭാര്യയും പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും വാഗ്മിയുമായ സുധാമൂർത്തി.

ഇൻഫോസിസ് കമ്പനിയുടെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമാണ് ഇൻഫോസിസ് ഫൗണ്ടേഷൻ.

1996 ഡിസംബറിൽ ആണ് സുധാമൂർത്തി ഇൻഫോസിസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സൺ പദവി എറ്റെടുക്കുന്നത്.ഈ വർഷം ഡിസംബർ 31 ഓടെയാണ് പദവിയിൽ നിന്ന് വിരമിക്കുന്നത്.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

തികച്ചും ലളിത ജീവിതം നയിക്കുന്ന സുധാ മൂർത്തി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

സുധാമൂർത്തിയുടെ കാലയളവിൽ താഴെക്കിടയിലുള്ളവരുടെ പുനരുദ്ധാരണത്തിന് നിരവധി കർമ്മപദ്ധതികൾ ഫൗണ്ടേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts