ബെംഗളൂരു: ശിവകുമാറിന്റെ മണ്ഡലമായ കനകപുര ഉൾപ്പെടുന്ന രാമനഗരയിൽ രണ്ടാംദിവസവും ബന്ദ് പൂർണം. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. രാമനഗര, കനകപുര ജില്ലകളിേലക്കുള്ള കർണാടക ആർ.ടി.സി. സർവീസുകളും മുടങ്ങി.
അനുയായികളായ പാർട്ടിപ്രവർത്തകർ പ്രതിഷേധറാലി നടത്തി. കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. വാഹനങ്ങൾ തടഞ്ഞവരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. ബെംഗളൂരുവിൽ നടന്ന പ്രതിഷേധപ്രകടനത്തിന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു നേതൃത്വംനൽകി. കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി. രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി. നേതാക്കൾക്കെതിരേ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി. നേതാക്കളുടെ കോലംകത്തിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.