ബെംഗളൂരു : കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇനി സംസ്ഥാനത്ത് എവിടെയും കെ.എസ്.ആർ.ടി.സി യാത്ര സൗജന്യം. ഇതിനാവശ്യമായ പാസുകൾ കർണാടക ആർ.ടി.സി. നൽകും. തൊഴിൽ വകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡുമായി എത്തുന്നവർക്കാണ് സൗജന്യ പാസ് ലഭിക്കുക. കോവിഡ് കാരണം ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടു നേരിടുന്ന തൊഴിലാളികൾക്ക് ഒരു കൈ സഹായം നൽകുന്നതിനോടൊപ്പം തന്നെ നിർമ്മാണ മേഖലയിൽ തൊഴിലാളി ക്ഷേമം പരിഹരിക്കാനും ഈ തീരുമാനം ഉപകാരപ്രദമാകുമെന്ന് സർക്കാർ കരുതുന്നു. പദ്ധതിയുടെ ഉൽഘാടനം കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി.ചെയർമാൻ എം.ചന്ദ്രപ്പ എം.എൽ.എ. മൈസൂരുവിൽ നിർവഹിച്ചു.
Read MoreDay: 14 October 2020
സംസ്ഥാനത്ത് ഇന്ന് 9265 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; കൂടുതൽ വിവരങ്ങൾ
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 9265 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 75(87) ആകെ കോവിഡ് മരണം : 10198(10123) ഇന്നത്തെ കേസുകള്‍ : 9265(8191) ആകെ പോസിറ്റീവ് കേസുകള്‍ : 735371(726106) ആകെ ആക്റ്റീവ് കേസുകള്‍ : 113987(113459) ഇന്ന് ഡിസ്ചാര്‍ജ് :8662(10421) ആകെ ഡിസ്ചാര്‍ജ് : 611167(602505) തീവ്ര പരിചരണ വിഭാഗത്തില്‍ : 925(919) കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ –…
Read More10255 കോടി വിദേശ നിക്ഷേപം; ഏപ്രിൽ-ജൂൺ മാസത്തിൽ എല്ലാ സംസ്ഥാനങ്ങളേയും പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നമ്മ കർണാടക.
ബെംഗളൂരു : കോവിഡ് രോഗത്തിൻ്റെ ഭീതി നിലനിൽക്കുമ്പോഴും ഈ വർഷം ഏപ്രിൽ – ജൂൺ മാസത്തിൽ 10255 കോടി രൂപ (1350 മില്യൺ ഡോളർ) വിദേശ നിക്ഷേപം നേടി കർണാടക മുന്നിൽ. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയുടെ നിക്ഷേപം ഇക്കാലയളവിൽ 8861 കോടി രൂപയാണ് (1167 മില്യൺ ഡോളർ). ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസത്തെ കണക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 38631 കോടി രൂപയാണ് മഹാരാഷ്ട്രയുടെ വിദേശ നിക്ഷേപത്തിൻ്റെ കണക്ക്. അതേ സമയം ഈ 6 മാസത്തിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് കർണാടകയാണ് ,നേടിയത് 24000…
Read Moreബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഡോക്ടറുടെ ചിഹ്നം ഒട്ടിച്ച ആഡംബര കാറിൽ മയക്കുമരുന്ന് കടത്ത്; യുവാക്കൾ പിടിയിൽ
തൃശൂർ: ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് തൃശൂർ, പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നവരാണ് പിടിയിലായത്. കാറിൽ മാരക മയക്കുമരുന്നുമായി രണ്ടുപേരെ കുതിരാനിൽ എക്സൈസ് ഇന്റലിജൻസും സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. പെരുമ്പാവൂർ വെങ്ങോല കൊപ്പറമ്പിൽ അൻഷാദ്(27), പെരുമ്പാവൂർ മുടിക്കൽ കുടുമ്പത്തുകുടി സിൻഷാദ് (25) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫിറ്റമിൻ പിടികൂടി. ആഡംബര കാറിൽ വൻതോതിൽ ലഹരിമരുന്ന് കടത്തുന്നതായി മധ്യമേഖലാ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഒരു മാസത്തോളം അന്വേഷണവും നിരീക്ഷണവും നടത്തിയാണ് പ്രതികളെ പിടികൂടിയത്.…
Read Moreസൺ ഡയറക്ട് നിരക്ക് കുത്തനെ കുറച്ചു; മറ്റ് ഡി.ടി.എച്. കമ്പനികൾക്ക് വൻ തിരിച്ചടി
മുംബൈ: സൺ ഡയറക്ട് നിരക്ക് കുത്തനെ കുറച്ചു; മറ്റ് ഡി.ടി.എച്. കമ്പനികൾക്ക് വൻ തിരിച്ചടി. ഡി.ടി.എച്ച്. കമ്പനിയായ സൺ ഡയറക്ട് മുഴുവൻ എസ്.ഡി.(സ്റ്റാൻഡേഡ് ഡെഫിനിഷൻ) ചാനലുകളും കാണാൻ ഈടാക്കുന്നത് വെറും 59 രൂപ. കഴിഞ്ഞ ദിവസമാണ് ഇവർ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പ്രഖ്യാപിച്ച അടിസ്ഥാന നിരക്കായ (കാരിയേജ് ഫീ) 153 കുത്തനെ കുറച്ച് 50 രൂപയും നികുതിയും(50+9) എന്ന നിരക്കിലേക്ക് എത്തിയത്. മറ്റു ഡി.ടി.എച്ച്. കമ്പനികൾ 200 ചാനലുകൾക്ക് 153 രൂപയും അതിൽ കൂടിയാൽ 188 രൂപയും ഈടാക്കുമ്പോഴാണ് സൺ…
Read Moreസന്തോഷവാർത്ത; കേരളത്തിലേക്ക് ഉത്സവകാല പ്രത്യേക തീവണ്ടികൾ അനുവദിച്ചു
ബെംഗളൂരു: കേരളത്തിലേക്ക് ഉത്സവകാല പ്രത്യേക തീവണ്ടികൾ അനുവദിച്ചു. യശ്വന്ത്പുർ-കണ്ണൂർ, കന്യാകുമാരി-ബെംഗളൂരു (ഐലൻഡ് എക്സ്പ്രസ്) ആണ് അനുവദിച്ചത്. ഇവ ഈ മാസം 20 മുതൽ നവംബർ 30 വരെയാണ് സർവീസ് നടത്തുക. കോവിഡിനുമുമ്പ് ഓടിക്കൊണ്ടിരുന്ന വണ്ടികളാണ് ഇവയെല്ലാം. എന്നാൽ, ഒന്നരമാസത്തേക്ക് പ്രത്യേക വണ്ടികളായി ഓടിക്കുമ്പോൾ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കും. യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ്, ഐലൻഡ് എക്സ്പ്രസ് എല്ലാ ദിവസവും ഓടും. പൂജ, ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ മേഖലകളിൽ 196 പ്രത്യേക വണ്ടികളാണ് റെയിൽവേ ബോർഡ് അനുവദിച്ചത്. 2015-ൽ റെയിൽവേ ബോർഡ് പുറത്തിറക്കിയ പ്രത്യേക സർക്കുലറാണ് ഇവയുടെ…
Read Moreടോള്‍ നൽകുന്നതിൽ വാക്കു തർക്കം;ജീവനക്കാരനെ തല്ലിക്കൊന്നു.
ബെംഗളൂരു : ദേശീയപാതയിലെ ടോൾബൂത്തിൽ ജീവനക്കാരനായ യുവാവിനെ ഒരു സംഘം യാത്രക്കാരായ യുവാക്കൾ തല്ലിക്കൊന്നു. മൈസൂരു-നഞ്ചൻകോട് പാതയിലെ കടകോള ടോൾബൂത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കടകോള സ്വദേശി ഗണേഷ്(22) ആണ് മരണപ്പെട്ടത്. നഞ്ചൻകോട്ടുനിന്നു മൈസൂരുവിലേക്കു വരികയായിരുന്ന നാലംഗസംഘമാണ് ടോൾബൂത്തിൽവെച്ച് ഗണേഷുമായി വാക്ക് തർക്കത്തിലേർപ്പെട്ടത്. ഇവർ രാത്രി വൈകി മടങ്ങിവരുമ്പോൾ ഗണേഷിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. പിന്നീട് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് യുവാവ്മരിച്ചത് സംഭവത്തെത്തുടർന്ന് മൈസൂരു ജില്ലാ പോലീസ് സൂപ്രണ്ട് സി.ബി. റിഷ്യാന്ത് ടോൾബൂത്തിലെത്തി ജീവനക്കാരോടും ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥരോടും വിവരശേഖരണം നടത്തി. ടോൾബൂത്തിലെ…
Read Moreകനത്ത മഴയിൽ മുങ്ങി നഗരം
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ നാലുദിവസമായി കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളംകയറിയതിനെ തുടർന്ന് പലയിടങ്ങളിലും വാഹനഗതാഗതം താറുമാറായി. ബെല്ലന്ദൂർ, സർജാപുര റോഡ്, ഗുരപ്പനപാളയ, ഹൊങ്ങസാന്ദ്ര, മംഗമ്മന പാളയ, തനിസാന്ദ്ര, ഈജിപുര, എച്ച്.എസ്.ആർ. ലേഔട്ട്, വൈറ്റ്ഫീൽഡ്, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചത്. One Night of Downpour led to this. #BangaloreRains #Bengaluru pic.twitter.com/4Dbf8tFnua — Vasupriya Kakar (@KakarVasupriya) October 10, 2020 ബെന്നാർഘട്ട റോഡ്,…
Read Moreബെംഗളൂരു കലാപം;മുൻ ബി.ബി.എം.പി.മേയറും കോൺഗ്രസ് നേതാവുമായ സമ്പത് രാജ് പ്രതി!
ബെംഗളൂരു : ആഗസ്റ്റ് 11 ന് സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് നഗരത്തിലെ ഡി.ജെ. ഹളളി, കെ.ജി.ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അക്രമണ സംഭവങ്ങളിൽ കോൺഗ്രസ് നേതാവും മുൻ ബി.ബി.എം.പി.മേയറുമായ സമ്പത് കുമാറിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. സ്ഥലത്തെ കൗൺസിലറായ സമ്പത്ത് രാജിന് അക്രമത്തെക്കുറിച്ച് നേരത്തേ വിവരം ലഭിച്ചിരുന്നെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സമ്പത്ത് രാജിനോടൊപ്പം പുലികേശി നഗർ കോൺഗ്രസ് കൗൺസിലർ അബ്ദുൽ സക്കീറിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. സമ്പത്ത് രാജിന്റെ സഹായി അരുൺ കുമാറിനെ നേരത്തേ…
Read More