10255 കോടി വിദേശ നിക്ഷേപം; ഏപ്രിൽ-ജൂൺ മാസത്തിൽ എല്ലാ സംസ്ഥാനങ്ങളേയും പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നമ്മ കർണാടക.

ബെംഗളൂരു : കോവിഡ് രോഗത്തിൻ്റെ ഭീതി നിലനിൽക്കുമ്പോഴും ഈ വർഷം ഏപ്രിൽ – ജൂൺ മാസത്തിൽ 10255 കോടി രൂപ (1350 മില്യൺ ഡോളർ) വിദേശ നിക്ഷേപം നേടി കർണാടക മുന്നിൽ.

തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയുടെ നിക്ഷേപം ഇക്കാലയളവിൽ 8861 കോടി രൂപയാണ് (1167 മില്യൺ ഡോളർ).

ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസത്തെ കണക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ.

38631 കോടി രൂപയാണ് മഹാരാഷ്ട്രയുടെ വിദേശ നിക്ഷേപത്തിൻ്റെ കണക്ക്. അതേ സമയം ഈ 6 മാസത്തിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് കർണാടകയാണ് ,നേടിയത് 24000 കോടിയുടെ മുകളിൽ.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആണ് ഇത്.

രാജ്യത്തിൻ്റെ ആകെ വിദേശ നിക്ഷേപത്തിൽ 46% കർണാടകയും മഹാരാഷ്ട്രയും ചേർന്ന് പങ്കിട്ടെടുക്കുകയായിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

മൂന്നാം സ്ഥാനത്ത് ഡൽഹിയാണ് തുടർന്ന് ഗുജറാത്ത്, ജാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ലഭിച്ച മറ്റ് സംസ്ഥാനങ്ങൾ.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

സംസ്ഥാനത്ത് ആവശ്യമായ സ്ഥലം ലഭ്യമാണ്, താനും മുഖ്യമന്ത്രിയും വിവിധ കമ്പനികളുമായി തുടർച്ചയായി ചർച്ചകൾ തുടരുകയാണ്, അവർക്ക് ഇവിടെ നിക്ഷേപിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല, വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts