ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം അയ്യയിരത്തിൽ താഴാതെ നഗരത്തിലെ കോവിഡ് കേസുകൾ. നഗരത്തിൽ ഇന്ന് 5009 കേസുകളും 57 മരണവും റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 114(101) ആകെ കോവിഡ് മരണം : 9789(9675) ഇന്നത്തെ കേസുകള്‍ : 10913(10704) ആകെ പോസിറ്റീവ് കേസുകള്‍ : 690269(679356) ആകെ ആക്റ്റീവ് കേസുകള്‍ : 118851(117143) ഇന്ന് ഡിസ്ചാര്‍ജ് :9091(9613) ആകെ ഡിസ്ചാര്‍ജ് : 561610(552519) തീവ്ര പരിചരണ…
Read MoreDay: 9 October 2020
ബി.ജെ.പി. നേതാവ് കൊല്ലപ്പെട്ട കേസിൽ മലയാളിയായ പ്രതിയെ വെട്ടിയും വെടിവെച്ചും കൊന്നു
ബെംഗളൂരു: കുടകിലെ ബി.ജെ.പി. നേതാവ് ബാലചന്ദ്ര കലാഗിയെ ട്രക്കിടിപ്പിച്ചുകൊന്ന കേസിലെ മുഖ്യപ്രതിയായ മലയാളിയെ വെട്ടിയും വെടിവെച്ചും കൊന്ന നിലയിൽ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ശാന്തിനഗർ സ്വദേശി സമ്പത്ത് കുമാറാണ് (36) മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിന്റെ മുമ്പിൽ വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. വീടിനുമുമ്പിൽ കാത്തുനിന്ന അക്രമിസംഘം സമ്പത്ത് കുമാർ പുറത്തു പോകാനിറങ്ങിയപ്പോൾ അക്രമിക്കുകയായിരുന്നു. കാറിൽ കയറി പുറത്തേക്കുവന്ന സമ്പത്ത് കുമാറിനെ കാറ് തടഞ്ഞു നിർത്തിയാണ് അക്രമിച്ചത്. കാറിൽനിന്നിറങ്ങി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ സമ്പത്ത് കുമാറിന്റെ പുറകെ അക്രമികളെത്തി. വടിവാൾ കൊണ്ട് വെട്ടി ഗുരുതരമായി…
Read Moreകോവിഡ് വന്ന് പോകട്ടെ എന്ന് ചിന്തിക്കുന്നവർക്കുള്ള മുന്നറിയിപ്പ്
ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതിനു ശേഷം മിക്ക ആളുകളും കോവിഡ് വന്നു പോകട്ടെയെന്ന ചിന്തയിലേക്കും എത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ ഈ വിവരങ്ങള്‍ കൂടിയൊന്ന് അറിയേണ്ടത് നിര്‍ബന്ധമാണ്. കോവിഡ് സ്ഥിരീകരിച്ച് ഭേദമായവരില്‍ 90 ശതമാനം പേര്‍ക്കും കോവിഡാനന്തര രോഗാവസ്ഥയുണ്ടാകാമെന്നാണ്(പോസ്റ്റ് കോവിഡ് സിന്‍ഡ്രം) പുറത്തുവരുന്ന പഠനം. തലവേദനയും ക്ഷീണവും മുതല്‍ ഹൃദ്രോഗവും വൃക്കരോഗവും സ്ട്രോക്കും വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സാമൂഹിക സുരക്ഷ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു. 30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും…
Read Moreപരിശോധന നടത്താൻ വിസമ്മതിച്ചാൽ ഇനി മൂന്നുവർഷംവരെ തടവ്
ബെംഗളൂരു: കോവിഡ് പരിശോധന നടത്താൻ വിസമ്മതിച്ചാൽ ഇനി മൂന്നുവർഷംവരെ തടവ്. തീർന്നില്ല, ആരെങ്കിലും പരിശോധന നടത്താൻ വിസമ്മതിക്കുകയാണെങ്കിൽ 50,000 രൂപ പിഴയും അനുഭവിക്കാൻ ബാധ്യസ്ഥരാണെന്നും സർക്കാർ ഇറാക്കിയ ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധന നിരസിക്കുന്നത് തടയാനാണ് സർക്കാരിന്റെ ഈ പുതിയ നീക്കം. കോവിഡ് പരിശോധനയ്ക്ക് വിധേയമാകാൻ സർക്കാർ കണ്ടെത്തിയിട്ടുള്ള എല്ലാവരും നിർബന്ധമായും പരിശോധന നടത്തണമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്താത്തത് രോഗ വ്യാപനത്തിനിടയാക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
Read More37 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സബർബൻ റെയിൽവേ പദ്ധതിക്ക് കേന്ദ്രാനുമതി
ബെംഗളൂരു: 37 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സബർബൻ റെയിൽവേ പദ്ധതിക്ക് കേന്ദ്രാനുമതി. പദ്ധതിക്ക് 18,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 20 ശതമാനം തുക കേന്ദ്രവും 20 ശതമാനം തുക സംസ്ഥാനസർക്കാരും വഹിക്കും. ബാക്കിയുള്ള 60 ശതമാനം തുക പുറമേനിന്നുള്ള മറ്റു ഏജൻസികളിൽ നിന്ന് കണ്ടെത്തും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡിനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതിനാൽ പ്രാരംഭപ്രവൃത്തികൾക്കായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. 148 കിലോമീറ്ററിലായുള്ള…
Read Moreനമ്മ മെട്രോക്ക് കോടികൾ സഹായിച്ച് നഗരത്തിലെ സ്വകാര്യ കോർപ്പറേറ്റ് ഭീമൻ…
ബെംഗളൂരു: നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ നിർമ്മാണത്തിലിരിക്കുന്ന യെല്ലോ ലൈനിന് കോടികൾ സഹായിച്ച് നഗരത്തിൽ നിന്ന് തന്നെയുള്ള മരുന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ബയോകോൺ. ഹെബ്ബഗോഡി മെട്രോസ്റ്റേഷൻ നിർമിക്കാൻ ആണ് ബയോകോൺ ഫൗണ്ടേഷന്റെ സഹായം. സ്റ്റേഷൻ നിർമിക്കുന്നതിന് ഫൗണ്ടേഷൻ 65 കോടി രൂപ നൽകും. ഇതിനുള്ള ധാരണാപത്രം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷനുമായി ഒപ്പിട്ടു. “ബയോകോൺ ഹെബ്ബഗോഡി മെട്രോസ്റ്റേഷൻ” എന്നായിരിക്കും പേര്. മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന ആർ.വി. റോഡുമുതൽ ബൊമ്മ സാന്ദ്രവരെയുള്ള 18.82 കിലോമീറ്റർ പാതയിലാണ് ഹെബ്ബഗോഡി സ്റ്റേഷൻ വരുന്നത്. ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ്, ബി.ടി.എം.…
Read Moreയാത്രക്കാരുടെ ആവശ്യം മാനിച്ച് സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ
ബെംഗളൂരു: ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസം തരുന്നതാണ് ദക്ഷിണ പശ്ചിമ റെയിൽവേയുടെ പുതിയ അറിയിപ്പ്. കേരളത്തിലേക്ക് മൈസൂരു – കൊച്ചുവേളി തീവണ്ടി ഓടിക്കാൻ ശ്രമം നടത്തുമെന്നാണ് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചത്. ഇതുകൂടാതെ കണ്ണൂരിലേക്കും സർവീസ് പുനരാരംഭിക്കാൻ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീവണ്ടി ആരംഭിക്കാനുള്ള സാധ്യത അറിയിച്ചത്. മാർച്ചിൽ ലോക്ഡൗൺ വന്നതോടെ കേരളത്തിലേക്കുള്ള തീവണ്ടി സർവീസുകൾ നിർത്തിവെക്കുകയായിരുന്നു. പിന്നീട് മേയിൽ ലോക്ഡൗൺ ഇളവുവന്ന സമയത്ത്…
Read Moreകാറിനും മരത്തിനും ഇടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് അതിദാരുണാന്ത്യം
ബെംഗളൂരു: സദാശിവനഗറിൽ കാറിനും മരത്തിനും ഇടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് അതിദാരുണാന്ത്യം. നന്ദിനി റാവു(45)ആണ് മരണപ്പെട്ടത്. ഇവരുടെ വീടിന് മുൻവശത്തുള്ള റോഡിലാണ് അപകടമുണ്ടായത്. റിവേഴ്സ് ഗിയറിൽ നിർത്തിയിട്ടിരുന്ന കാർ ഓൺ ചെയ്തപ്പോൾ പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു. മരത്തിന് സമീപത്തായിരുന്ന സ്ത്രീ കാറിനും മരത്തിനും ഇടയിൽപെട്ടു. പുറത്തുകടക്കാൻ കഴിയാതായ സ്ത്രീയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതെയായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. കാർ ചലിക്കാതിരിക്കാൻ ടയറിനിടയിൽ കല്ലും വെച്ചിരുന്നതായി അയൽവാസികൾ പറയുന്നു. സംഭവത്തിൽ ബെംഗളൂരു സദാശിവ നഗർ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. മുന്‍പ് തന്റെ…
Read Moreമലയാളികൾക്ക് ആശ്വാസമായി കെ.എസ്.ആർ.ടി.സി.യുടെ പുതിയ നീക്കം
ബെംഗളൂരു: നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ മഹാനവമിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസ് നടത്താനൊരുങ്ങി കേരള ആർ.ടി.സി. ഈ മാസം 22 മുതൽ നവംബർ മൂന്നു വരെ പ്രത്യേക സർവീസുകൾ നടത്താനാണ് കേരള ആർ.ടി.സി. ഒരുങ്ങുന്നത്. നിലവിൽ സർവീസ് പുനരാരംഭിക്കാത്ത പയ്യന്നൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രത്യേക സർവീസുകളുണ്ടാകാം. ബസുകളുടെ സമയം ഉൾപ്പെടെയുള്ള റൂട്ട്ലിസ്റ്റ് വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. മുൻ വർഷങ്ങളിൽ മഹാനവമി അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി.കൾ അമ്പതോളം പ്രത്യേക സർവീസുകൾ നടത്തിയിരുന്നു. കർണാടക ആർ.ടി.സി.യും മഹാനവമിയോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ നടത്തുന്നതോടെ മലയാളികൾക്ക് ആശ്വാസമാകും. ലോക്ഡൗണിനുശേഷം ആർ.ടി.സി. ബസുകൾ…
Read More