തിരുവനന്തപുരം: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. CRPC 144 പ്രകാരമാണ് ഉത്തരവ്. വിവാഹത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടർമാർക്ക് കൂടുതൽ നടപടികളെടുക്കാം ഒരുസമയം അഞ്ചുപേരിൽ കൂടുതൽ ഒന്നിച്ച് നിൽക്കാൻ പാടില്ലെന്നാണ് സർക്കാരിൻറെ പുതിയ ഉത്തരവ്. മറ്റന്നാൾ രാവിലെ ഒൻപത് മുതൽ ഒരുമാസത്തേക്കാണ് നിയന്ത്രണം. എന്നാൽ വിവാഹ, മരണ ചടങ്ങുകൾക്ക് നിലവിലുള്ള ഇളവ് തുടരുക തന്നെ ചെയ്യും. ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികൾക്കും വിലക്കുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന…
Read MoreDay: 1 October 2020
ഇന്ന് 130 മരണം; കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പതിനായിരം കടന്നു
ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 130 മരണം. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :130(87) ആകെ കോവിഡ് മരണം :8994(8864) ഇന്നത്തെ കേസുകള്‍ :10070(8856) ആകെ പോസിറ്റീവ് കേസുകള്‍ :611837(601767 ) ആകെ ആക്റ്റീവ് കേസുകള്‍ : 110412(107616) ഇന്ന് ഡിസ്ചാര്‍ജ് :7144(8890) ആകെ ഡിസ്ചാര്‍ജ് :492412(485268) തീവ്ര പരിചരണ വിഭാഗത്തില്‍ :811(821) കര്‍ണാടകയില്‍…
Read Moreനഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരിയെ അമ്മയ്ക്ക് കൈമാറി
തിരുവനന്തപുരം: ബംഗളൂരുവിൽ വച്ച് തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരിയെ പോലീസ് അമ്മയ്ക്ക് കൈമാറി. കളിയിക്കാവിളയിലെത്തിയാണ് അമ്മ കുട്ടിയെ ഏറ്റെടുത്തത്. കർണാടക പൊലീസ് സംഘം അമ്മയ്ക്ക് ഒപ്പം കളിയിക്കാവിളയിലെത്തി. കന്യാകുമാരി എസ്പിയിൽ നിന്നാണ് അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാട്ടാക്കട സ്വദേശി ജോസഫ് ജോണിനെ പൊലീസ് സംഘവും ചോദ്യം ചെയ്യും. ഇയാളോടൊപ്പമുണ്ടായിരുന്ന ഏഴ് വയസുകാരനെ കുറിച്ചും അന്വേഷിക്കും. http://88t.8a2.myftpupload.com/archives/57729
Read Moreമലയാളി താരം കെ എം ആസിഫ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് വ്യാജ പ്രചാരണം!
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മലയാളി താരം കെ എം ആസിഫ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന നിലയില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്. തെറ്റായ പ്രചാരണമാണ് നടക്കുന്നത് എന്ന് കാശി വിശ്വനാഥന് വാര്‍ത്താ ഏജന്‍സിയായ എന്‍ഐയോട് പറഞ്ഞു. വസ്തുതകള്‍ അന്വേഷിച്ചാണോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് എന്നതില്‍ എനിക്ക് സംശയമുണ്ട്. ഹോട്ടല്‍ ലോബിയില്‍ തന്നെ ചെന്നൈ കളിക്കാര്‍ക്കായി പ്രത്യേക റിസപ്ഷനുണ്ട്. കളിക്കാരുടെ ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു വിഭാഗം ജീവനക്കാരുമുണ്ട്. ഹോട്ടലിലെ മറ്റ് സ്റ്റാഫുമായി ആസിഫ് സമ്പര്‍ക്കത്തില്‍ വരില്ലെന്നും കാശി വിശ്വനാഥന് പറഞ്ഞു. ഹോട്ടല്‍…
Read Moreകേരളാ-കർണ്ണാടക അന്തർസംസ്ഥാന പാതയിൽ ആംബുലൻസിനെയും വിടാതെ കൊളള സംഘം
ബെംഗളൂരു: കേരളാ-കർണ്ണാടക അന്തർ സംസ്ഥാന പാതയിൽ രാത്രി യാത്രക്കാരെ കൊളളയടിക്കുന്ന സംഘം സജീവമാകുന്നതിൻ്റെ അവസാന ഉദാഹരണമാണ് ബെംഗളൂരു കെഎംസിസിയുടെ ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവർ ഹനീഫിൻ്റെ മൊബൈലും പണവും തട്ടിയെടുക്കാൻ നടത്തിയ ശ്രമം. പുലർച്ചെ രണ്ടരയോടെ സുൽത്താൻ ബത്തേരിയിൽനിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ആംബുലൻസ് നെഞ്ചങ്കോടിൻ്റെയും മൈസൂരിൻ്റെയും ഇടയിൽ വെച്ചാണ് രണ്ട് ബൈക്കിലും ഒരു മാരുതി സ്വിഫ്റ്റ് കാറിലും പിന്തുടർന്ന് തടഞ്ഞുനിർത്തി ഡ്രൈവറുടെ മൊബൈലും പണവും കൊളള അടിക്കാൻ ശ്രമിച്ചത്. ഡ്രൈവർ ഹനീഫ് മനസ്സാനിദ്ധ്യം കൈവിടാതെ പ്രതികരിച്ചതിനാൽ പിടിച്ചുപറിക്ക് ഇരയാവാതെ തരനാരിഴക്ക് രക്ഷപ്പെട്ടു. അക്രമികൾ ആംബുലൻസ് തടഞ്ഞുനിർത്തിയ…
Read Moreനഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയത് കേരളത്തിൽ; മലയാളി ദമ്പതികൾ അറസ്റ്റിൽ
തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്നും തട്ടിയെടുത്ത അഞ്ചുവയസ്സുകാരിയെ കളിയിക്കാവിളയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശികളായ പുരുഷനും സ്ത്രീക്കുമൊപ്പം കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കാട്ടാക്കട പൂവച്ചല്‍ സ്വദേശി ജോസഫ് ജോണ്‍(55), എസ്തര്(48) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളം സംസാരിക്കുന്ന മധ്യവയസ്കനോടൊപ്പം ബാലികയെ കണ്ടെത്തിയതിൽ അസ്വാഭാവികത തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ വന്നത്. തുടർന്നു സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തതോടെ പെൺകുട്ടിയെ ബെംഗളൂരുവിൽ നിന്നു തട്ടിയെടുത്തതാണെന്നും ജോസഫ് പറഞ്ഞു. മജീസ്റ്റിക് സ്വദേശി വിജയകുമാര്‍ – കാര്‍ത്തികേശ്വരി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുവന്നത്. ചിത്രം കണ്ടു തിരിച്ചറിഞ്ഞ് കുട്ടിയുടെ…
Read Moreയു.പി.യിലേത് ജംഗിള്‍രാജ്; ബി.ജെ.പി.ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി
ലഖ്നൗ: യു.പി സര്‍ക്കാരിനെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും ഹാത്രാസ് ബലാത്സംഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.പിയിലേത് ജംഗിള്‍രാജ് ആണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും രാഹുല്‍ പ്രതികരിച്ചു. യു.പിയില്‍ നടക്കുന്ന ജംഗിള്‍രാജില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ശിക്ഷ തുടരുകയാണ്. ജീവിക്കാനുള്ള അവകാശം പോലും പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നില്ല. മരിച്ചുകഴിഞ്ഞശേഷം മൃതദേഹത്തോട് പോലും ആദരവ് കാട്ടിയില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു. ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുലും ഇന്ന് പോകുന്നുണ്ട്. പതിനൊന്ന് മണിയോടെയാണ് ഇരുവരും പെണ്‍കുട്ടിയുടെ…
Read Moreഇന്ന് മുതൽ നിയമങ്ങള്‍ പലതും മാറുന്നു; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ന്യൂഡൽഹി: ഇന്ന് (1 ഒക്ടോബർ 2020) മുതൽ നിരവധി നിയമങ്ങൾ മാറുന്നു. മോട്ടോർ വാഹന നിയമങ്ങൾ, ഉജ്വാല പദ്ധതി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നിയമങ്ങളാണ് മാറുന്നത്. അതിനാൽ അവയെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. മോട്ടോർ വാഹന നിയമങ്ങൾ: 1989ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം 2020 ഒക്ടോബര്‍ 1 മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തിലാകും. ഐടി സേവനങ്ങളുടെയും ഇലക്ട്രോണിക് നിരീക്ഷണത്തിന്റെയും ഉപയോഗം രാജ്യത്ത് ട്രാഫിക് നിയമങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നതിന് ഇടയാക്കുകയും ഡ്രൈവർമാരില്‍…
Read Moreമലയാളികളായ മൂന്ന് ലഹരിമരുന്ന് കടത്തുകാരെകൂടി പോലീസ് പിടികൂടി
ബെംഗളൂരു: നഗരത്തിൽ വീണ്ടും ലഹരിമരുന്നുമായി മലയാളികൾ പിടിയിൽ. ഇത്തവണ മലയാളികളായ മൂന്ന് ലഹരിമരുന്നുകടത്തുകാരെയാണ് ജെ.സി. നഗർ പോലീസ് പിടികൂടിയത്. കാഡുഗോഡിയിൽ താമസിക്കുന്ന ജിന്റോ ജെയിംസ് (29), ആദർശ് (27), ഇൻമേഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 45 കിലോഗ്രാം കഞ്ചാവ്, 70 ഗ്രാം എം.ഡി.എം.എ., 25 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. നഗരത്തിലെ കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടായിരുന്നു പ്രതികൾ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ലഹരിമരുന്നുകടത്തു സംഘത്തിനെതിരേ പോലീസ് അന്വേഷണം ശക്തമാക്കിയതോടെ അടുത്തടുത്ത ദിവസങ്ങളിൽ ഒട്ടേറെപ്പേരാണ് പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് പാഴ്സൽ വഴിയെത്തിച്ച ലഹരിമരുന്നുമായി മലയാളികളടക്കം നാലുപേരെ…
Read Moreകോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു
ബെംഗളൂരു: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശിയായ മലയാളി മരിച്ചു. പാലക്കാട് ഓട്ടർകാട് കാട്ടുപറമ്പിൽ കെ.എസ്. ബെന്നി (55)യാണ് മരിച്ചത്. ബെംഗളൂരു കെന്നാ മെറ്റൽ കമ്പനി ജീവനക്കാരനായ കെ.എസ്. ബെന്നിക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് രോഗം മൂർച്ഛിച്ചതോടെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം. നെലമംഗല അഷ്ണി കുണ്ഡെ മാരുതി നഗറിലായിരുന്നു താമസം. മനു ബെന്നിയാണ് ബെന്നിയുടെ ഭാര്യ. മക്കൾ: എൽവിൻ, എഡ്വിൻ. ശവസംസ്കാരം പിന്നീട്.
Read More