തൊഴില്‍വകുപ്പ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കർണാടക തൊഴിൽവകുപ്പ് മന്ത്രി എ ശിവറാം ഹെബ്ബാറിന് കോവിഡ്-19 സ്ഥിരീകരിച്ചു. ಇಂದು ನಾನು ಹಾಗೂ ನನ್ನ ಧರ್ಮಪತ್ನಿ ಕೋವಿಡ್ ಪರೀಕ್ಷೆಗೆ ಒಳಗಾಗಿದ್ದು,ಪರೀಕ್ಷಾ ವರದಿಯಲ್ಲಿ ಇಬ್ಬರಿಗೂ ಸಹ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದೆ. ಯಾವುದೇ ಹಿಚ್ಚಿನ ರೋಗಲಕ್ಷಣಗಳು ಇಲ್ಲದ ಕಾರಣ ವೈದ್ಯರ ಸಲಹೆಯಂತೆ ಹೋಮ್ ಕ್ವಾರಂಟೈನ್ ನಲ್ಲಿದ್ದುಚಿಕಿತ್ಸೆ ತೆಗೆದುಕೊಳ್ಳಲಿದ್ದೇನೆ. ನಿಮ್ಮೆಲ್ಲರ ಆಶೀರ್ವಾದ,ಹಾರೈಕೆಯಿಂದ ಶೀಘ್ರ ಗುಣಮುಖವಾಗಿ ವಿಶ್ವಾಸವಿದೆ — Shivaram Hebbar (@ShivaramHebbar) September 5, 2020 അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ സമ്പർക്കമില്ലാതെ ചികിത്സയിൽ കഴിയുകയാണെന്നും രോഗമുക്തി നേടി ഉടൻ…

Read More

ഇനി എൻജിനിയറിങ് കോഴ്സുകളിൽ കന്നഡ നിർബന്ധം

ബെംഗളൂരു: വിശ്വേശരയ്യ സാങ്കേതികസർവകലാശാലയ്ക്ക്‌ (വി.ടി.യു.) കീഴിലുള്ള കോളേജുകളിലെ എൻജിനിയറിങ് വിദ്യാർഥികൾക്ക് കന്നഡ പഠനം നിർബന്ധമാക്കി. വി.ടി.യു.വിനുകീഴിൽ 220 കോളേജുകളാണുള്ളത്. കോഴ്സ് പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് ലഭിക്കേണ്ട 175 പോയന്റിൽ ഇനി കന്നഡഭാഷയ്ക്ക് ലഭിക്കുന്ന പോയന്റുകൾകൂടി ഉൾപ്പെടുത്തും. ഒരോ സെമസ്റ്ററിലും കന്നഡയിൽ ലഭിക്കുന്ന പോയന്റുകൾകൂടി പരിഗണിച്ചായിരിക്കും അടുത്ത സെമസ്റ്ററിലേക്കുള്ള പ്രവേശനം. കന്നഡ വികസന അതോറിറ്റിയുടെ (കെ.ഡി.എ.) നിർദേശപ്രകാരമാണ് വെള്ളിയാഴ്ച സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. 2020-’21 അധ്യയനവർഷത്തിൽ കന്നഡകൂടി ഉൾപ്പെടുത്തി കോഴ്സ് ക്രമീകരിക്കാനാണ് കോളേജുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. സർക്കാർ എൻജിനിയറിങ് കോളേജുകളിൽമാത്രം കന്നഡപഠനം നിർബന്ധമാക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, വെള്ളിയാഴ്ച…

Read More

നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ഇവിടങ്ങളിലാണ്

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ കർശന സുരക്ഷാസംവിധാനങ്ങൾ പാലിക്കണമെന്ന് നിർദേശമുണ്ടെങ്കിലും നഗരത്തിലെ കോവിഡിനെതിരായ ജാഗ്രതയിൽ കാര്യമായ കുറവുണ്ടായെന്നാണ് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നഗരത്തിൽ ബൊമ്മനഹള്ളി, ഹോൺഗസാന്ദ്ര, എച്.എസ്.ആർ ലേഔട്ട്, ബിലേക്കഹള്ളി, ഉത്തരഹള്ളി, വസന്തപുര, ഗോട്ടിഗെരെ, ബേഗുർ, അരക്കരെ, സിംഗസാന്ദ്ര, കെംപെഗൗഡ, ആട്ടുർ, തനിസാന്ദ്ര, ബ്യാറ്റരായനാപുര, വിദ്യരാണ്യപുര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതും മരണനിരക്ക് വർധിക്കുന്നതും. പരിശോധന നടത്താതെ പുറത്തിറങ്ങി നടക്കുന്ന രോഗികൾ വ്യാപനം വർധിപ്പിക്കുന്നതിനും കാരണമാകുകയാണ്. പരിശോധന കൂടുതൽപേരിലേക്ക് എത്തിക്കാൻ പൊതുജനങ്ങളുടെ പൂർണസഹകരണം വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പരിശോധന വർധിപ്പിക്കാനും പൊതുജനങ്ങളിൽ ബോധവത്കരണം…

Read More

ഗൗരി ലങ്കേഷ് വധിക്കപ്പെട്ടിട്ട് 3 വർഷം കഴിഞ്ഞു;എങ്ങുമെത്താതെ കേസ്.

ബെംഗളൂരു : മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് 3 വർഷം തികയുന്നു. 2017 സെപ്റ്റംബർ 5ന് വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയ ഗൗരി രാജരാജേശ്വരി നഗറിലെ വീടിന് മുന്നിൽ വെടിയേറ്റ് വീഴുകയായിരുന്നു. ബൈക്കിൽ എത്തിയവരാണ് വെടി ഉതിർത്തത്. 9235 പേജുള്ള കുറ്റപത്രം 2018 നവംബറിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചു. വെടിവച്ച ആൾ എന്ന് കരുതുന്ന പരശുറാം വാഗ്മർ, കൂട്ടാളി ഗണേഷ് മിസ്കിൻ ഉൾപ്പെടെ 18 പേർക്ക് എതിരായാണ് കുറ്റപത്രം. പ്രതികൾ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുകയാണ്. തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകി…

Read More

രാഗിണി ദ്വിവേദി രണ്ടാം പ്രതി;കേസ് റെജിസ്റ്റർ ചെയ്ത് ക്രെംബ്രാഞ്ച്.

ബെംഗളൂരു : ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക എന്‍സിബി. കന്നഡ നടി രാഗിണി ദ്വിവേദിയെ രണ്ടാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ വിരന്‍ ഖന്ന മൂന്നും, വ്യവസായി രാഹുല്‍ പതിനൊന്നാം പ്രതിയുമാണ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് രാഗിണി ദ്വിവേദിയെ എന്‍സിബി അറസ്റ്റ് ചെയ്തത്. രാവിലെ രാഗിണിയുടെ ഫ്ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷം നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം…

Read More

സദാചാര ഗുണ്ടകളുടെ അക്രമണം;ഉടുതുണി ഉരിഞ്ഞ് പ്രതിഷേധിച്ച് നടി.

ബെംഗളൂരു : കന്നഡ നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കൾക്കും നേരെ ആൾക്കൂട്ട ആക്രമണം. നഗരത്തിലെ ഒരു പാർക്കിൽ വച്ചാണ് സംഭവം. നടിയും സുഹൃത്തുക്കളും അൽപ വസ്ത്രമണിഞ്ഞ് പൊതുസ്ഥലത്ത് വർക്കൗട്ട് നടത്തി എന്നതാണ് ആരോപണം. കന്നഡ ഇൻഡസ്ട്രിയിൽ സിനിമാ നടിമാർ ലഹരി മരുന്ന് കേസിൽ അറസ്റ്റിലാകുന്ന പശ്ചാത്തലത്തിലാണ് സംയുക്തയ്ക്കു നേരെ ആളുകളിൽ നിന്നും ആക്രമണം ഉണ്ടായത്. സംയുക്തയും ലഹരി മാഫിയയുടെ അംഗത്തിലുണ്ടെന്ന് ആരോപിച്ച് അക്രമികൾ പ്രതിഷേധവും നടത്തുകയുണ്ടായി. സ്പോർട്സ് ബ്രാ ധരിച്ച് വർക്കൗട്ട് ചെയ്തതാണ് ആളുകളെ ചൊടിപ്പിച്ചത്. പൊലീസും മറ്റും വന്നതോടെ പ്രതിഷേധവും ശക്തമായി. ഈ സംഭവം…

Read More

കര്‍ണാടക-കേരള ആര്‍.ടി.സി.കള്‍ ഓണം സ്പെഷ്യല്‍ സര്‍വീസുകള്‍ വീണ്ടും നീട്ടി.

ബെംഗളൂരു: ഓണം കഴിഞ്ഞ് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ഓണം സ്പെഷ്യല്‍ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ച് കര്‍ണാടക-കേരള ആര്‍ ടി സികള്‍. സെപ്റ്റംബര്‍ 8 വരെയായിരുന്നു മുന്‍പ് സര്‍വീസുകള്‍ കര്‍ണാടക-കേരള സെക്ടറില്‍ സര്‍വീസ് നടത്താന്‍ രണ്ട് ആര്‍.ടി.സികളും തീരുമാനിച്ചിരുന്നത്,അത് 14 വരെയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. ടിക്കെറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. കര്‍ണാടക ആര്‍ ടി സി ബുക്കിംഗ് പോര്‍ട്ടല്‍ : https://ksrtc.in കേരള  ആര്‍ ടി സി ബുക്കിംഗ് പോര്‍ട്ടല്‍ : https://online.keralartc.com

Read More

കൂടുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ തയ്യാറായി റെയില്‍വേ.

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. സെപ്തംബര്‍ 12 മുതല്‍ 80 ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും. നിലവിലുള്ള 230 ട്രെയിനുകള്‍ക്ക് പുറമെയാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍. സെപ്തംബര്‍10 മുതല്‍ ഈ പുതിയ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച്‌ മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പുതിയതായി പ്രഖ്യാപിച്ച 80 ട്രെയിനുകളിൽ കേരളത്തിലേക്ക് ട്രെയിനുകൾ ഒന്നുമില്ല. ട്രെയിനുകൾ ആവശ്യപ്പെട്ടു കേരളത്തിന്റെ കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നു ദക്ഷിണ റെയിൽവേ അധികൃതർ…

Read More

ഇന്ന് 128 മരണം;പുതിയ കോവിഡ് രോഗികള്‍ 9746;പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 128 പേര്‍ മരിച്ചു 9746 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :128 ആകെ കോവിഡ് മരണം : 6298 ഇന്നത്തെ കേസുകള്‍ : 9746 ആകെ പോസിറ്റീവ് കേസുകള്‍ : 389232 ആകെ ആക്റ്റീവ് കേസുകള്‍ : 99617 ഇന്ന് ഡിസ്ചാര്‍ജ് : 9102 ആകെ ഡിസ്ചാര്‍ജ് : 283298 തീവ്ര പരിചരണ വിഭാഗത്തില്‍ : 769…

Read More

കെ.ആർ.പുരത്ത് 40 ലക്ഷത്തിന്റെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ

ബെംഗളൂരു: കെ.ആർ.പുരത്ത് 40 ലക്ഷത്തിന്റെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ. മൂന്ന് പേരെ ബെംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ മലയാളികളാണ്. എ. സുബ്രഹ്മണ്യൻ നായർ, ഷെജിൻ മാത്യു എന്നിവരാണ് പിടിയിലായ മലയാളികൾ. മൂന്ന് പേരും പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തിവരുന്നതായി നാട്ടുകാരാണ് പോലീസിന് വിവരംനൽകിയത്. ഇന്ന് പിടിയിലായ മൂവർ സംഘത്തിന് മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ സംഘവുമായി ബന്ധമില്ലെന്നാണ് സൂചന. അതിനിടെ, മുഹമ്മദ് അനൂപ്, അനിഘ, റിജേഷ് രവീന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന നൈജീരിയൻ പൗരനെയും സി.സി.ബി.…

Read More
Click Here to Follow Us