ഗൗരി ലങ്കേഷ് വധിക്കപ്പെട്ടിട്ട് 3 വർഷം കഴിഞ്ഞു;എങ്ങുമെത്താതെ കേസ്.

ബെംഗളൂരു : മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് 3 വർഷം തികയുന്നു.

2017 സെപ്റ്റംബർ 5ന് വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയ ഗൗരി രാജരാജേശ്വരി നഗറിലെ വീടിന് മുന്നിൽ വെടിയേറ്റ് വീഴുകയായിരുന്നു.

ബൈക്കിൽ എത്തിയവരാണ് വെടി ഉതിർത്തത്.

9235 പേജുള്ള കുറ്റപത്രം 2018 നവംബറിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചു.

വെടിവച്ച ആൾ എന്ന് കരുതുന്ന പരശുറാം വാഗ്മർ, കൂട്ടാളി ഗണേഷ് മിസ്കിൻ ഉൾപ്പെടെ 18 പേർക്ക് എതിരായാണ് കുറ്റപത്രം.

പ്രതികൾ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുകയാണ്.

തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകി പ്രതിഭാഗം വിചാരണ നീട്ടിക്കൊണ്ടു പോകുകയാണ് എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.

കേസിൽ 8 നാണ് അടുത്ത വാദം.

ഒരു സമയത്ത് വളരെയധികം വാർത്താപ്രാധാന്യം നേടിയ സംഭവം ഇപ്പോൾ കഴിഞ്ഞ 3 വർഷമായി പൊതു സമൂഹത്തിൽ നിന്ന് വിസ്മരിക്കപ്പെട്ട് കോടതിയിലെ നീക്കങ്ങളിൽ മാത്രമാണ്.

http://88t.8a2.myftpupload.com/archives/7040

http://88t.8a2.myftpupload.com/archives/7056

http://88t.8a2.myftpupload.com/archives/7170

http://88t.8a2.myftpupload.com/archives/7269

http://88t.8a2.myftpupload.com/archives/7384

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us