രാഗിണി ദ്വിവേദി രണ്ടാം പ്രതി;കേസ് റെജിസ്റ്റർ ചെയ്ത് ക്രെംബ്രാഞ്ച്.

ബെംഗളൂരു : ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക എന്‍സിബി.

കന്നഡ നടി രാഗിണി ദ്വിവേദിയെ രണ്ടാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ വിരന്‍ ഖന്ന മൂന്നും, വ്യവസായി രാഹുല്‍ പതിനൊന്നാം പ്രതിയുമാണ്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് രാഗിണി ദ്വിവേദിയെ എന്‍സിബി അറസ്റ്റ് ചെയ്തത്.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

രാവിലെ രാഗിണിയുടെ ഫ്ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷം നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം കേസില്‍ നടി സഞ്ജന ഗില്‍റാണിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുലുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുളളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഞ്ജനയെ ചോദ്യം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts