‘ട്രിബ്യൂട്ട് ടു കിംഗ് ലിയോ’ എന്ന ബാനര്‍ കാണിച്ചു ‘മെസ്സി ട്രിബ്യൂട്ട്’ വീഡിയോയാണ് ഇപ്പോള്‍ വൈറൽ!!

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അര്‍ജന്‍റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവ്’. ആട് 2വിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ‘മെസ്സി ട്രിബ്യൂട്ട്’ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

‘ട്രിബ്യൂട്ട് ടു കിംഗ് ലിയോ’ എന്ന ബാനര്‍ കാണിച്ചു കൊണ്ടാരംഭിക്കുന്ന വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വൈറലായി മാറുകയും ചെയ്തു. ‘അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയ്ക്കും വാമോസ് അര്‍ജന്‍റീന’ എന്ന വാചകവും വീഡിയോയ്ക്കിടയില്‍ കാളിദാസിന്‍റെ സ്വരത്തില്‍ കേള്‍ക്കാം.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

കാളിദാസും,ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണധീവേയുടെയാണ് ക്യാമറ.

അശോകൻ ചരുവിലിന്‍റെ കഥയെ ആസ്പദമാക്കി ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ സീരീസായ കരിക്കിലൂടെ ശ്രദ്ധേയരായ ജോർജ്ജ് എന്ന അനു കെ അനിയനും ഫ്രാൻസിസ് എന്ന ജീവനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
[masterslider id="10"]

Related posts