നിരോധനാജ്ഞ വീണ്ടും നീട്ടി.

ബെംഗളൂരു: രണ്ട് ദിവസങ്ങളിലായി ഉണ്ടായ അക്രമണങ്ങളോട് അനുബന്ധിച്ച് നഗരത്തിലെ ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പ്രഖ്യാപിച്ച സി ആർ പി സി (കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ )സെക്ഷൻ 144 ഓഗസ്റ്റ് 16, രാവിലെ 6 മണി വരെ നീട്ടി. ബുധനാഴ്ചയാണ് നഗരത്തിൽ 144 പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിനെ സംബന്ധിച്ച് ബുധനാഴ്ച നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നാലിൽ കൂടുതൽ പേർ ഒരുമിച്ച് ഒരു സ്ഥലത്ത് കൂട്ടം കൂടുന്നത് തടയുന്ന സെക്ഷൻ 144 നഗരത്തിൽ പ്രഖ്യാപിച്ചത്. Bengaluru:…

Read More

ആക്റ്റീവ് കേസുകൾ 80000 കടന്നു; കർണാടകയിലെ സമ്പൂർണ പ്രതിദിന കോവിഡ് റിപ്പോർട്ട്.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7908 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :104 ആകെ കോവിഡ് മരണം : 3717 ഇന്നത്തെ കേസുകള്‍ : 7908 ആകെ പോസിറ്റീവ് കേസുകള്‍ : 211108 ആകെ ആക്റ്റീവ് കേസുകള്‍ : 80884 ഇന്ന് ഡിസ്ചാര്‍ജ് : 5257 ആകെ ഡിസ്ചാര്‍ജ് : 126499 തീവ്ര…

Read More

ബെംഗളൂരു കലാപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങളോ?

ബെംഗളൂരു: രണ്ട് ദിവസം മുൻപാണ് സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന പോസ്റ്റ് ഇട്ടതിന്റെ പേരിൽ പുലികേശിനഗറിൽ സഘർഷാവസ്ഥ ഉണ്ടായത്. മൂന്ന് പേർ മരിക്കുകയും, പ്രതിഷേധക്കാർ കോൺഗ്രസ് എം.എൽ.എ.യുടെ വീട് തകർക്കുകയും, റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്ക്-കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങളാണ് ബെംഗളൂരു കലാപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍. ദല്‍ഹി കലാപത്തിലെ രണ്ട് ചിത്രങ്ങളാണ് ബംഗളൂരു ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന നിലയില്‍ പ്രചരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഈ…

Read More

ബി.ബി.എം.പി.കോര്‍പറേറ്ററുടെ ഭര്‍ത്താവും മുന്‍മന്ത്രിയുടെ അനുയായിയുമടക്കം 206 പേര്‍ ഇതുവരെ അറസ്റ്റിലായി;7 എഫ്.ഐ.ആറുകള്‍ റെജിസ്റ്റര്‍ ചെയ്തു;എസ്.ഡി.പി.ഐയെ നിരോധിച്ചേക്കും.

ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ 11 നടന്ന ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് ബി ബി എം പി നാഗവാര വാര്‍ഡിലെ കോര്‍പറേറ്റര്‍ ഇര്‍ഷാദ് ബീഗമിന്റെ ഭര്‍ത്താവ് ആയ കലീം പാഷയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ അഭ്യന്തര മന്ത്രിയും മലയാളിയുമായ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് കെ.ജെ.ജോര്‍ജിന്റെ അനുയായി ആണ് ഇദ്ധേഹം എന്നും ആരോപണമുണ്ട്. എനിക്ക് പോലീസില്‍ വിശ്വാസമുണ്ട്‌,അന്വേഷണം പൂര്‍ത്തിയാകാതെ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയില്ല എന്ന് ജോര്‍ജ് പ്രതികരിച്ചു. It is an action of miscreants who attacked police officers. I…

Read More

നഗരത്തിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പണം തട്ടിയ യുവാവ് കുടുങ്ങി

ബെംഗളൂരു: നഗരത്തിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പണം തട്ടിയ യുവാവ് കുടുങ്ങി. പശ്ചിമബംഗാൾ സ്വദേശിയായ ഷമീർ കുമാർ ഷാ (26) ആണ് യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടാക്കി ചികിത്സാ സഹായമാവശ്യപ്പെട്ട് പണം തട്ടിയ കേസിൽ അറസ്റ്റിലായത്. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന യുവതിയുടെ കമ്പനിയിൽ ഇയാൾ അഭിമുഖത്തിനെത്തിയിരുന്നു. ഈ സമയം സ്ഥാപനം കംപ്യൂട്ടറിൽ പരീക്ഷയും നടത്തി. പരീക്ഷയിൽ പങ്കെടുക്കാൻ നൽകിയ കംപ്യൂട്ടറിൽനിന്നാണ് ഇയാൾ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫോട്ടോയും ഫോൺ നമ്പറുകളും സംഘടിപ്പിച്ചത്. ഇതിന് ശേഷം പശ്ചിമ ബംഗാളിൽ തിരിച്ചെത്തിയ ഷമീർ കുമാർ പുതിയ…

Read More

കോവിഡ് മുക്തനായി തിരിച്ചെത്തിയ മലയാളിയെ താമസസ്ഥലത്തുനിന്നും ഇറക്കിവിട്ടു

ബെംഗളൂരു: കോവിഡ് മുക്തമായതിനുശേഷമുള്ള ഒറ്റപ്പെടലും മാനസിക സമ്മർദവും വലിയ പ്രതിസന്ധിയാണ് പലരിലും സൃഷ്ടിക്കുന്നത്. ഇത്തരം ഒരു ദുരനുഭവമാണ് മലപ്പുറം കുണ്ടുപറമ്പ് സ്വദേശിയായ ഡോ. അഭയ് കൃഷ്ണന് നേരിടേണ്ടിവന്നത്. മജെസ്റ്റിക്കിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറായ അഭയ് കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഒരാഴ്ചയിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത്  തിരിച്ചെത്തിയപ്പോളാണ് യഥാർഥത്തിൽ ദുരനുഭവങ്ങൾ തുടങ്ങുന്നത്. രാജാജിനഗറിലെ പി.ജി. യിലായിരുന്നു അഭയ് കൃഷ്ണൻ താമസിച്ചിരുന്നതെങ്കിലും ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയപ്പോൾ ഉടമ ഇവിടേക്ക് പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു. മുറിയിൽനിന്ന് സാധനങ്ങളെടുക്കാൻപോലും പി.ജി. ഉടമ അനുവദിച്ചില്ല എന്ന് അഭയ് കൃഷ്ണൻ പറയുന്നു. കോവിഡ് ബാധിച്ചതിന്റെ അവശതകൾ…

Read More

നഗരത്തിൽ വീണ്ടും കവർച്ച സംഘത്തിന്റെ വിളയാട്ടം

ബെംഗളൂരു: നഗരത്തിൽ വീണ്ടും കവർച്ച സംഘത്തിന്റെ വിളയാട്ടം. ഇത്തവണ കവർച്ചയ്ക്കിരയായത് യശ്വന്ത്പുര സ്റ്റേഷനിലെ ലോക്കോപൈലറ്റ്. ടാക്സിഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ചയ്ക്കിരയാക്കിയതായാണ് ലോക്കോപൈലറ്റ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയോടെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്താണ് സംഭവം. പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തശേഷം അക്രമിസംഘം ഇയാളെ ചിക്കമഗളൂരുവിലെ കാഡൂരിലേക്ക് കൊണ്ടുപോയി. ഇവിടെനിന്ന് ഒരുവിധം രക്ഷപ്പെട്ട് ഇയാൾ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പട്നയിൽനിന്ന് വിമാനത്തിലെത്തിയ സോനുകുമാർ സിങ്‌ കെ.ആർ. പുരത്തെ വീട്ടിലെത്താനാണ് വിമാനത്താവളത്തിൽനിന്ന് ടാക്സി വിളിച്ചത്. അല്പസമയം കഴിഞ്ഞപ്പോൾ ഡ്രൈവറുടെ സുഹൃത്തും ഇയാൾക്കൊപ്പം കയറി. സോനുകുമാർ എതിർത്തപ്പോൾ തൊട്ടടുത്ത് ഇയാൾ ഇറങ്ങുമെന്നാണ് ഡ്രൈവർ അറിയിച്ചത്.…

Read More

പ്രധാനപ്പെട്ട 13 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു; പ്രളയ സാധ്യത

ബെംഗളൂരു: സംസ്ഥാനത്തെ പ്രധാനപ്പെട്ട 13 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു. മഴ ശക്തമായി തുടരുകയാണെങ്കിൽ പ്രളയസാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. കഴിഞ്ഞവർഷം അണക്കെട്ടുകൾ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രളയത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. ചില അണക്കെട്ടുകളുടെ ഷട്ടറുകൾ ഇതിനോടകം തുറക്കുകയും ചെയ്തിട്ടുണ്ട്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന കെ.ആർ.എസ്., കബനി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ഷട്ടർ തുറന്നിരുന്നു. ബെലഗാവിയിലെ ഗാഥപ്രഭ, മാലപ്രഭ അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിരുന്നു. ജില്ലയിലെ കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്നതിന് ഈ അണക്കെട്ടുകൾ പ്രധാനപങ്കാണ് വഹിക്കുന്നത്. സാധാരണയായി സെപ്റ്റംബറോടെയാണ് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആവശ്യത്തിന് വെള്ളമെത്തുന്നത്.…

Read More

മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : നഗരത്തിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ജില്ലയിലെ തളിക്കുളം തമ്പാൻ കടവ് ടി.എം.അബ്ദുൾ അസീസിൻ്റെ മകൻ അഥിത് (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ താമസ സ്ഥലത്ത് എത്തുകയും വീട് അകത്ത് നിന്ന് പൂട്ടിയതായി മനസ്സിലാക്കുകയും ചെയ്തു. വീട്ടുടമസ്ഥൻ്റെ സഹായത്തോടെ വീടു തുറന്നപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെൻ്റ് ജോൺസ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. നഗരത്തിൽ വീഡിയോ…

Read More

കോവിഡ് പരിശോധനക്ക് ശേഷം തെറ്റായ മേൽവിലാസം നൽകി മുങ്ങിയ 18% പേരെ ഇനിയും കണ്ടെത്താനായിട്ടില്ല !

ബെംഗളുരു : സ്രവം പരിശോധനയ്ക്കു നൽകിയ ശേഷം വ്യാജവിലാസവും മൊബൈൽ നമ്പറും നൽകി കടന്നുകളഞ്ഞ ബെംഗളുരുവിലെ കോവിഡ് ബാധിതരിൽ 18% പേരെയും ഇനിയും കണ്ടത്താനായില്ല. കഴിഞ്ഞ 27നും ഈ മാസം ഏഴിനുമിടയിൽ കോവിഡ് സ്ഥിരീകരിച്ച 4327 പേരാണ് ആരോഗ്യവകുപ്പ് അധികൃതരെ കബളിപ്പിച്ച് മുങ്ങിയത്. ഇതിൽ 3303 പേരെ ബിബിഎംപിയും പൊലീസും ചേർന്നു കണ്ടെത്തി. 255 പേരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. ശേഷിച്ച 769 പേരെക്കുറിച്ചു യാതൊരു വിവരവുമില്ല. കണ്ടെത്താനായില്ല ബെംഗളുരുവിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതിനെ തുടർന്നു ജൂൺ അവസാന വാരം മുതൽ സ്രവ…

Read More
Click Here to Follow Us