സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;തലക്കവേരിക്ക് സമീപം മണ്ണിടിച്ചിലില്‍ 4 പേരെ കാണാതായി.

ബെംഗളൂരു :കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് പ്രളയ സാധ്യതയെന്നാണ് വിലയിരുത്തല്‍. വിവിധ ജില്ലകളിലായി 9 ഇടങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായെന്നും അടിയന്തരമായി ദുരന്ത നിവാരണ നടപടികള്‍ ആരംഭിച്ചെന്നും റവന്യു മന്ത്രി ആര്‍ അശോക അറിയിച്ചു. വിവിധയിടങ്ങളില്‍ ദുരന്ത നിവാരണ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയില്‍ കുടകിലും മൈസൂരിലും സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. Karnataka: Water level of Netravathi River rises in Mangaluru following heavy rainfall in…

Read More

ഇന്ന് 93 മരണം;പുതിയ കോവിഡ് രോഗികളുടെ എണ്ണം 6000ന് മുകളില്‍;5602 പേര്‍ക്ക് ഡിസ്ചാര്‍ജ്;കര്‍ണാടകയിലെ പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6805 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :93 ആകെ കോവിഡ് മരണം : 2897 ഇന്നത്തെ കേസുകള്‍ : 6805 ആകെ പോസിറ്റീവ് കേസുകള്‍ : 158254 ആകെ ആക്റ്റീവ് കേസുകള്‍ : 75068 ഇന്ന് ഡിസ്ചാര്‍ജ് : 5602 ആകെ ഡിസ്ചാര്‍ജ് : 80281 തീവ്ര…

Read More

കോവിഡ് ചികിത്സക്ക് ശേഷം തിരികെ എത്തിയ 5 സ്ത്രീകള്‍ക്ക് താമസ സ്ഥലത്തേക്കുള്ള പ്രവേശനം നിഷേധിച്ചു.

quarantine

ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച് ഒരു കോവിഡ് കെയർ സെന്ററിൽ ചികിത്സയിൽ ആയിരുന്ന 5 യുവതികൾക്ക് നില തൃപ്തികരമായ സാഹചര്യത്തിൽ തിരിച്ചു വന്ന് ഹോം ക്വാറന്റീനിൽ പോകാൻ ഒരിടമില്ല . രാജാജി നഗറിൽ ഒരു പേയിങ് ഗസ്റ്റ് ഹോസ്റ്റലിൽ പേയിങ്  ഗസ്റ്റ് ആയി താമസിച്ചു വരുമ്പോഴാണ് ഇവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടർന്ന് കോവിഡ് കെയർ സെന്ററിൽ ചികിത്സയിൽ ആയിരുന്ന ഇവരെ തിരിച്ചുവരാൻ പി ജി ഹോസ്റ്റൽ ഉടമ അനുവദിക്കുന്നില്ല. രോഗബാധ ഉണ്ടായവർ തിരിച്ചു വന്നാൽ മറ്റുള്ളവർ ഒഴിഞ്ഞു പോകും എന്ന് പറഞ്ഞു കൊണ്ടാണ്…

Read More

കോവിഡും മഴയും;ജനങ്ങളോട് ജാഗരൂകരായിരിക്കാൻ മന്ത്രി ഡോ:കെ.സുധാകർ ആവശ്യപ്പെട്ടു.

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനത്തിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതി ശക്തമായ മഴയും കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങളോട് അതീവ ജാഗരൂകരായിരിക്കുവാൻ സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ വ്യാഴാഴ്ച അറിയിച്ചു. സംസ്ഥാനത്തെ തീരപ്രദേശ ജില്ലകൾ ഉൾപ്പടെ വിവിധ ജില്ലകളിൽ മഴ ശക്തമാകുകയാണ്. കോവിഡ് വൈറസും മഴയും കൂടി വരുന്ന അവസ്ഥയിൽ എല്ലാവരും തീർത്തും ശ്രദ്ദിക്കേണ്ടതാണെന്നും പനിയോ ചുമയോ മറ്റ് എന്തെങ്കിലും ലക്ഷണങ്ങളൊ  ഉണ്ടാകുന്ന  പക്ഷം എത്രയും വേഗം ആരോഗ്യ വകുപ്പിന്റെ ഹെല്പ് ലൈൻ നമ്പർ ആയ 104 ഇൽ ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം…

Read More

ഗവൺമെന്റ് ബസ് സെർവീസിലെ 1000 ജീവനക്കാർക്ക് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചു

ബെംഗളൂരു: കെ എസ്‌ ആർ ടി സിയും ബി എം ടി സിയും ഉൾപ്പടെയുള്ള പൊതു ഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാല് ബസ് കോർപറെഷനുകളിലായി ഇത് വരെ 1000 ജീവനക്കാർക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു എന്ന് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും ഗതാഗത മന്ത്രിയുമായ ലക്ഷ്മൺ സാവാദി അറിയിച്ചു. 1000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 700 പേർ ഇത് വരെ രോഗമുക്തി നേടിയിട്ടുണ്ട്. പീനിയയിലെ കെ എസ്‌ ആർ ടി സി ടെർമിനലിൽ ആരംഭിച്ച കോവിഡ് കെയർ സെന്ററിന്റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കവെ…

Read More

നഗരത്തിൽ ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്ത യുവതികൾക്ക് വൻ ധനനഷ്ടം

ബെംഗളൂരു: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്ത വൈറ്റ് ഫീൽഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂർ സ്വദേശിനിക്ക് 98,000 രൂപയും നഷ്ടമായി. ഓൺലൈനിൽ വൈൻ ഓർഡർ ചെയ്തതിലൂടെയാണ് വൈറ്റ് ഫീൽഡ് സ്വദേശിനി പറ്റിക്കപ്പെട്ടത്. വൈൻ വിൽപ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് ഇവർ മൂന്നു കുപ്പി വൈൻ ഓർഡർ ചെയ്തു. ഓർഡർ സ്വീകരിച്ചയാൾ പണം മുൻകൂട്ടി നൽകണമെന്നാവശ്യപ്പെട്ടു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച ശേഷം യുവതിയുടെ മൊബൈലിലേക്ക് ഒരു ക്യു.ആർ. കോഡ് അയച്ചു. ഇതു സ്കാൻ ചെയ്താൽ വൈനിന്റെ വില കൈമാറാൻ കഴിയുമെന്നായിരന്നു ഇയാൾ പറഞ്ഞിരുന്നത്.…

Read More

അതിശക്തമായ മഴപെയ്യുമെന്ന് പ്രവചനം; ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ബംഗളൂരു: ഏഴ് ജില്ലകളിൽ അതിശക്തമായ മഴപെയ്യുമെന്ന് സംസ്ഥാന കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലും ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിലുമാണ് ശക്തിയേറിയ മഴ പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴ മുന്നിൽക്കണ്ട് ബെലഗാവി, ബീദർ, ഹാവേരി, കലബുർഗി, വിജയപുര, യാദ്ഗിർ എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മടിക്കേരിയിൽ റോഡ് വെള്ളത്തിലായി. ഈ റൂട്ടിൽ ഗതാഗതം മുടങ്ങി. ചൊവ്വാഴ്ചയും അതിശക്തമായ മഴയും കാറ്റുമുണ്ടായി. പുഴകൾ നിറഞ്ഞൊഴുകി. മടിക്കേരി-സോമവാർപേട്ട് റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി.…

Read More

കോവിഡ് ആശുപത്രിയിൽ വൻ അഗ്നിബാധ;8 മരണം.

ന്യൂഡൽഹി :ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് -19 ആശുപത്രിയില്‍ വന്‍ തീപിടുത്തം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ട് രോഗികള്‍ മരിച്ചു. നവരംഗപുരയിലെ ശ്രേ ആശുപത്രിയിലാണ് അപകടമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് 35 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. Saddened by the tragic hospital fire in Ahmedabad. Condolences to the bereaved families. May the injured recover soon. Spoke to CM @vijayrupanibjp Ji and Mayor @ibijalpatel Ji regarding the situation. Administration is providing all possible…

Read More

അയോധ്യയിൽ ക്ഷേത്രശിലാസ്ഥാപന ചടങ്ങിൽ എങ്ങും നിറഞ്ഞു നിന്ന് “നമ്മ കർണാടക”

ബെംഗളൂരു : ഇന്നലെ ഇന്ത്യയുടെ പ്രധാനമന്ത്രി അയോധ്യയിൽ ക്ഷേത്ര ശിലാസ്ഥാപനം നടത്തിയപ്പോൾ അതിൽ  നമ്മ കർണാടകയുടെ സാന്നിദ്ധ്യം വളരെ കൂടുതലായിരുന്നു. കർണാടകയിൽ നിന്നുള്ള വിജയേന്ദ്ര ശർമ്മയാണ് ചടങ്ങിൻ്റെ മുഹൂർത്തം കുറിച്ചു കൊടുത്തത്.പിന്നീട് അദ്ധേഹത്തിന് വധ ഭീഷണി ലഭിച്ചത് വാർത്തയായിരുന്നു. ചടങ്ങിലേക്ക് സംസ്ഥാനത്തു നിന്നുള്ള 8 മഠാധിപതികളെ ക്ഷണിച്ചിരുന്നു. വിവിധ നദികളിൽ നിന്നുള്ള ജലം ശിലാസ്ഥാപനചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നു. അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ച കോദണ്ഡരാമ വിഗ്രഹം നഗരത്തിലെ കെങ്കേരിയിൽ നിർമിച്ചതാണ്. ഒന്നരയടിയുള്ള കോദണ്ഡരാമ വിഗ്രഹം…

Read More

സിദ്ധരാമയ്യയുടെ ആരോഗ്യനില തൃപ്തികരം

ബെംഗളൂരു: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച കർണാടക മുൻ മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രി സിദ്ധരാമയ്യ യുടെ നിലവിലെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന് ഇപ്പോൾ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല എന്ന് മണിപ്പാൽ ആശുപത്രി പുറത്ത് വിട്ട ആരോഗ്യ ബുള്ളറ്റിനിൽ വ്യകത്മാക്കി. അദ്ദേഹത്തിന് കൃത്യമായ ചികിത്സകൾ നൽകുന്നുണ്ട് എന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി ബുള്ളറ്റിനിൽ പറയുന്നു. ഓഗസ്റ്റ് നാലിനാണ് സിദ്ധരാമയ്യ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ്…

Read More
Click Here to Follow Us