അതിശക്തമായ മഴപെയ്യുമെന്ന് പ്രവചനം; ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ബംഗളൂരു: ഏഴ് ജില്ലകളിൽ അതിശക്തമായ മഴപെയ്യുമെന്ന് സംസ്ഥാന കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലും ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിലുമാണ് ശക്തിയേറിയ മഴ പ്രവചിച്ചിരിക്കുന്നത്.

ശക്തമായ മഴ മുന്നിൽക്കണ്ട് ബെലഗാവി, ബീദർ, ഹാവേരി, കലബുർഗി, വിജയപുര, യാദ്ഗിർ എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മടിക്കേരിയിൽ റോഡ് വെള്ളത്തിലായി. ഈ റൂട്ടിൽ ഗതാഗതം മുടങ്ങി. ചൊവ്വാഴ്ചയും അതിശക്തമായ മഴയും കാറ്റുമുണ്ടായി. പുഴകൾ നിറഞ്ഞൊഴുകി. മടിക്കേരി-സോമവാർപേട്ട് റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ വരുന്ന ശനിയാഴ്ച രാവിലെമുതൽ തിങ്കളാഴ്ച രാവിലെവരെ അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിലും ശക്തമായ മഴപെയ്തേക്കുമെന്ന പ്രതീക്ഷയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts