ബെംഗളൂരു : അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള മുഹൂർത്തം കുറിച്ച ബെലഗാവിയിൽ നിന്നുള്ള പുരോഹിതന് എതിരെ വധ ഭീഷണി. 75 വയസുള്ള എൻ ആർ വിജയേന്ദ്ര ശർമ്മക്കാണ് വധ ഭീഷണി ഉണ്ടായത്. ബെൽഗാവിയിലെ തിലക് വാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് വേണ്ടി കുറിച്ച തിയതി പിൻവലിക്കണം എന്നും അല്ലാത്ത പക്ഷം ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും അറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീഷണി ഫോൺ സന്ദേശങ്ങൾ പുരോഹിതന് ലഭിക്കുന്നുണ്ട്. 3-4 ദിവസമായി ഏകദേശം 60 ൽ അധികം ഫോൺ…
Read MoreDay: 3 August 2020
മാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ പോലീസിൻ്റെ പിടിയിലായി
ബെംഗളൂരു : 5 ലക്ഷം വിലമതിക്കുന്ന മാൻ കൊമ്പുകൾ അന്യായമായി വിൽക്കാൻ ശ്രമിച്ച 3 പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കക്ക് അടുത്തുള്ള ആർ എം സി യാർഡിൽ ആണ് ഇവർ മാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ചത്. ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി നിവാസികളായ 30 വയസുകാരനായ സുന്ദരേഷ് ജി ഡി, 23 വയസുകാരനായ രാഘവേന്ദ്ര, മുത്യാലനഗർ നിവാസിയായ 46 വയസുള്ള മഞ്ജു എൻ എന്നിവരാണ് അറസ്റ്റിലായത്. സുന്ദരേഷ് തന്റെ ഗ്രാമത്തിനു അടുത്തുള്ള കാട്ടില്‍ നിന്നും വേട്ടയാടി പിടിച്ച മാനിന്റെ കൊമ്പുകൾ…
Read Moreപുതിയ രോഗബാധിതരേക്കാൾ കൂടുതൽ പേർ ആശുപത്രി വിട്ട ദിവസം; കർണാടകയിലെ ഇന്നത്തെ സമ്പൂർണ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു : ഇന്ന് കോവിഡ് രോഗം ബാധിച്ചവരേക്കാൾ കൂടുതൽ പേർ ഇന്ന് ആശുപത്രി വിട്ടു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 4752 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു, അതേ സമയം 4776 പേർ ഇന്ന് ആശുപത്രി വിട്ടു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :98 ആകെ കോവിഡ് മരണം : 2594 ഇന്നത്തെ കേസുകള്‍ : 4752 ആകെ പോസിറ്റീവ് കേസുകള്‍ : 139571 ആകെ ആക്റ്റീവ് കേസുകള്‍ : 74469 ഇന്ന്…
Read Moreലാൽ ബാഗിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പുഷ്പമേളയുടെ കാര്യം”തീരുമാനമായി”
ബെംഗളൂരു: സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് ലാൽ ബാഗ് ബൊട്ടാണിക്കൽ ഉദ്യാനത്തിൽ നടത്താനിരുന്ന ഇരുനൂറ്റി ആറാമത് ഫ്ലവർ ഷോ റദ്ദാക്കി. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്നാണ് ഈ വർഷത്തെ ഫ്ലവർ ഷോ റദ്ദാക്കിയത്. 1912 ഇൽ ആണ് ലാൽ ബാഗിൽ ഫ്ലവർ ഷോ തുടങ്ങിയത്. അതിനു ശേഷം മൂന്നാമത്തെ തവണയാണ് ഫ്ലവർ ഷോ റദ്ദാക്കുന്നത്. വർഷത്തിൽ രണ്ട് തവണയാണ് ലാൽ ബാഗിൽ ഫ്ലവർ ഷോ നടത്തുന്നത് ; ജനുവരിയിൽ റിപ്പബ്ലിക്ക് ദിനത്തിനോടനുബന്ധിച്ചും ഓഗസ്റ്റിൽ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന ഫ്ലവർ ഷോകൾ…
Read Moreഇതുവരെ പേരില്ലാത്ത ഡെംളൂരിലെ ഈ റോഡിന് ഇനി ഏറ്റവും ബുദ്ധിയുള്ള പേര് !
ബെംഗളൂരു: ഡോംലൂരിലെ ദൂപനപാളയയിലെ ഇത് വരെ പേരില്ലാതിരുന്ന ഒരു റോഡിനു ഒടുവിൽ ഒരു പേര് കിട്ടിയിരിക്കുന്നു. മുഗൾ രാജാവ് അക്ബറിന്റെ സഭയിലെ ബുദ്ധിമാനായ ബീർബലിന്റെ പേര് കിട്ടിയ ഈ റോഡ് ബീർബൽ സ്ട്രീറ്റ് എന്നാണ് ഇനി മുതൽ അറിയപ്പെടാൻ പോകുന്നത്. ഏകദേശം 2000 പേർ ബീർബൽ സ്ട്രീറ്റിൽ താമസിക്കുന്നുണ്ട്. തന്റെ വാർഡിലെ റോഡുകൾക് ചരിത്ര സംബന്ധമായ പേരുകൾ നൽകാൻ ശ്രദ്ധിക്കുന്ന ആളാണ് ഡോംലൂരിലെ കോര്പറേറ്റർ ഗുണ്ടന്ന എന്നറിയപ്പെടുന്ന സി ആർ ലക്ഷ്മിനാരായണ. ഈ വാർഡിലെ ജീവിത നിലവാരം ഉയർത്തുന്നതിനായി എന്ത് ചെയ്യാൻ കഴിയുമോ അതെല്ലാം…
Read Moreഅമിത് ഷായെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍!
ബെംഗളൂരു: അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ നടത്തിയ ട്വീറ്റിനെ തുടർന്നാണ് അറസ്റ്റ്. ആനന്ദ് പ്രസാദ് എന്നയാളാണ് അറസ്റ്റിലായതെന്ന് കബൻ പാർക്ക് പോലീസ് പറഞ്ഞു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ യൂണിറ്റുമായി ബന്ധമുള്ള വ്യക്തിയാണ് ആനന്ദ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ വർക്കറാണ് താൻ എന്നാണ് ആനന്ദ് ട്വിറ്ററിൽ അവകാശപ്പെടുന്നത്. എന്നാൽ ആനന്ദിനെ അറിയില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് വക്താവ് ഉഗ്രപ്പ പറയുന്നത്. അയാളെ കണ്ടിട്ടുള്ളതായി…
Read Moreഇംഗ്ളണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പരീക്ഷണങ്ങൾക്കായി മൈസൂരു ജെ.എസ്.എസ് ആശുപത്രിയെ തിരഞ്ഞെടുത്തു
ബെംഗളൂരു: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന കോവിഡ് 19 വാക്സിന്റെ കാൻഡിഡേറ്റ് ട്രയലിനായി മൈസൂരിലെ ജെ എസ് എസ് ആശുപത്രിയും മെഡിക്കൽ കോളേജും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ആണ് ജെ എസ് എസ് ആശുപത്രിയെ വാക്സിൻ പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്തത്. ഒരു സ്വകാര്യ ഫാർമസ്യുട്ടികല്‍ കമ്പനി നടത്തുന്ന കോവിഡ് മരുന്നിന്റെ ട്രയലിനായും ജെ എസ് എസ് ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിഡ് വാക്സിന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ആശുപത്രിയാണ് ജെ എസ് എസ്. കോവാക്സിൻ പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ബെൽഗാവിയിലെ ജീവൻ…
Read Moreമുഖ്യമന്ത്രിക്ക് എട്ട് മുതൽ പത്ത് ദിവസം വരെ ആശുപത്രിയിൽ കഴിയേണ്ടി വരും
ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ എട്ട് മുതൽ പത്ത് ദിവസം വരെ ആശുപത്രിയിൽ ചികിത്സക്കായി കഴിയേണ്ടി വരും എന്ന് കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി സുധാകർ കെ തിങ്കളാഴ്ച അറിയിചു. കഴിഞ്ഞ മൂന്ന് – നാല് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുമായി സമ്പർക്കം ഉണ്ടായിട്ടുള്ള എല്ലാവരെയും ക്വാറൻറ്റീൻ ചെയ്യേണ്ടതായുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിലും മറ്റ് പരിപാടികളിലും പങ്കെടുത്തവരെ മുഴുവനും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിചു. മുഖ്യമന്ത്രിക്ക് ചെറിയ ചുമ മാത്രമാണ് ഉള്ളത് എന്ന് ഡോക്ടർ…
Read Moreപരിശോധനക്കെന്ന വ്യാജേന കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു
ബെംഗളൂരു: പരിശോധനക്കെന്ന വ്യാജേന കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു. യുവതി പോലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ട്രോമ കെയര്‍ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാത്രി പരിശോധനക്കെന്ന വ്യാജേന കോവിഡ് വാര്‍ഡില്‍ കഴിഞ്ഞിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതും ഡോക്ടര്‍ രക്ഷപ്പെടുകയായിരുന്നു. ട്രോമ കെയര്‍ സെന്റര് നോഡൽ ഓഫീസര്‍ക്ക് യുവതി പരാതി നൽകിയെങ്കിലും ആശുപത്രി അധികൃതര്‍ ഡോക്ടറുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് പോലീസിന് പരാതി നൽകുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി വി.വി…
Read Moreമുഖ്യമന്ത്രിയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു;യെദിയൂരപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.
ബെംഗളൂരു : മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. അവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. Karnataka CM BS Yediyurappa’s daughter has tested positive for #COVID19. She has been admitted to the hospital: Manipal Hospital, Bengaluru — ANI (@ANI) August 3, 2020 ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രി യെദിയൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർ മാരുടെ നിർദ്ദേശപ്രകാരം അദ്ദേഹം മണിപ്പാൽ ആശുപത്രിയിൽ പ്രവേശിച്ച് ചികിൽസ തേടി. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മണിപ്പാൽ ആശുപത്രി…
Read More