ബെംഗളുരു; ഹോസ്റ്റലുകൾ കോവിഡ് കെയർ സെന്ററുകളാക്കുന്നതിനോട് വിയോജിപ്പ്, ബെംഗളരു സർവകലാശാലയുടെ രണ്ട് വനിതാ ഹോസ്റ്റലുകൾ കോവിഡ് കെയർ സെന്ററാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം. രണ്ട് ഹോസ്റ്റലുകളിലായി 550 ഓളം വിദ്യാർഥികളാണ് താമസിക്കുന്നത്. നിലവിൽ വിദ്യാർഥികളോട് വീടുകളിലേക്ക് മടങ്ങാനാണ് നിർദേശമെന്ന് വിദ്യാർഥികൾ പറയുന്നു. ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വീടുകളിലേക്ക് മടങ്ങാൻ ഗതാഗത സൗകര്യമില്ലെന്നും പറയുന്നു. പക്ഷേ വിദ്യാർഥികളില്ലാത്ത ഹോസ്റ്റലാണ് കോവിഡ് കെയർ സെന്ററാക്കുന്നതെന്ന് ബെംഗളൂരു കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
Read MoreMonth: July 2020
ഇന്ന് 7 മരണം;കര്‍ണാടകയില്‍ 1272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതര്‍ 16514 ആയി.
ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 7 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു,ബെംഗളൂരു നഗരജില്ലയില്‍ 2 പേര്‍ മരിച്ചു,ബീദറില്‍ 2,ഹാസന്‍ 1,ബെലഗാവി 1 ,ദക്ഷിണ കന്നഡ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ആകെ മരണം 253 ആയി. ഇന്ന് 1272 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 16514 ആയി.ഇതില്‍ 292 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 145 പേര്‍ രോഗ മുക്തി നേടി,ആകെ 8063 പേര്‍ ആശുപത്രി വിട്ടു. ആകെ 8194 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍…
Read Moreബെംഗളൂരു-തിരുവനന്തപുരം ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്തവരിൽ നിന്ന് അധിക തുക ഈടാക്കിയത് തിരിച്ച് നൽകാനുള്ള നടപടികൾ തുടങ്ങി.
ബെംഗളുരു : മെയ് 23 ന് നഗരത്തിൽ നിന്ന് യാത്രയാരംഭിച്ച തിരുവനന്തപുരം ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്തവരിൽ നിന്ന് അധിക തുക ഈടാക്കിയത് തിരിച്ച് നൽകാനുള്ള നടപടികൾ തുടങ്ങി. തഴെ കൊടുത്തിരിക്കുന്ന നോർക്കയുടെ ഓൺലൈൻ ക്ലൈം ഫോമിൽ വിവരങ്ങൾ നൽകുകയാണ് ആദ്യ നടപടി. ബുക്കിംഗിന് ഉപയോഗിച്ച അതേ വിവരങ്ങൾ തെറ്റ് കൂടാതെ പൂരിപ്പിക്കണം. എത്ര തുകയാണ് റീഫണ്ട് ചെയ്യുന്നത് എന്ന് വ്യക്തമല്ല. റീഫണ്ട് ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേർക്കണം. ലിങ്ക് താഴെ https://registernorkaroots.org/norkaclaim/
Read Moreസ്വകാര്യസ്ഥാപനങ്ങൾ കോവിഡ് കെയർ കേന്ദ്രങ്ങളാക്കി മാറ്റുന്നത് സർക്കാരിന് കനത്ത വെല്ലുവിളി
ബെംഗളുരു; സർക്കാരിന് വെല്ലുവിളിയായി കോവിഡ് കേന്ദ്രങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ കോവിഡ് കെയർ കേന്ദ്രങ്ങളാക്കി മാറ്റുന്നത് സർക്കാരിന് വെല്ലുവിളിയാകുന്നു, പ്രാദേശിക എതിർപ്പുകളുയരുന്നതാണ് സർക്കാരിനെ കുഴപ്പത്തിലാക്കുന്നത്. അടച്ചിട്ടിരിയ്ക്കുന്ന സ്റ്റേഡിയങ്ങളും ആശ്രമങ്ങളും കോവിഡ് കെയർ കേന്ദ്രങ്ങളാക്കുന്നതിനു പുറമേ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഹോസ്റ്റലുകളും കോവിഡ് കെയർ കേന്ദ്രങ്ങളാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ബെംഗളുരുവിലെ കോറമംഗല ഇൻഡോർ സ്‌റ്റേഡിയത്തിലും യെലഹങ്ക ജി.കെ.വി.കെ. കാമ്പസിലും കോവിഡ് രോഗികൾക്കായി സൗകര്യങ്ങളൊരുക്കി കഴിഞ്ഞു. ഇത്തരത്തിൽ ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ കേന്ദ്രത്തിൽ അയ്യായിരത്തോളം കിടക്കകൾ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ. കണ്ഠീരവ ഇൻഡോർ സ്‌റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാക്കാൻ ഒരുക്കങ്ങൾ തുടങ്ങിയിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാക്കി…
Read Moreകോവിഡിൽ കുരുങ്ങി ജോലി നഷ്ടപ്പെട്ടവർക്ക് ഒരു സന്തോഷ വാർത്ത; സർക്കാർ ഓൺലൈൻ തൊഴിൽ മേള നടത്തുന്നു.
ബെംഗളൂരു : തൊഴിൽ നഷ്ടപ്പെട്ടവർക്കായി സ്കിൽ ഡവലപ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ ഓൺലൈൻ തൊഴിൽമേള 7ന്. തൊഴിൽ കണ്ടെത്താനുള്ള സ്കിൽ കണക്ട് പോർട്ടലിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. തൊഴിലാളികളെ ആവശ്യമുള്ള വ്യവസായശാലകൾക്ക് വിവരങ്ങൾ അപ്ലോഡ്ചെയ്യാം. കഴിഞ്ഞ ദിവസമാണ്പോർട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി യെഡിയൂരപ്പ നിർവഹിച്ചത്. വെബ്സൈറ്റ്: skillconnect. kaushalkar.com.
Read Moreശ്വാസതടസ്സം നേരിട്ട രോഗിക്ക് ചികിത്സ നിഷേധിച്ചത് 18 ആശുപത്രികൾ, 52-കാരന് ദാരുണാന്ത്യം; ചികിത്സ നിഷേധിക്കുന്ന ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ
ബെംഗളുരു; ശ്വാസതടസ്സത്തിന് ചികിത്സ കിട്ടാതെ രോഗി മരിച്ചു, ശ്വാസതടസ്സം രൂക്ഷമായിട്ടും ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് 52-കാരൻ മരിച്ചു. ബെംഗളൂരു നാഗർത്തപേട്ടിലെ വ്യാപാരിയായ 52-കാരനാണ് ദാരുണാന്ത്യം . രോഗിയേയും കൊണ്ട് സ്വകാര്യമേഖലയിലേതുൾപ്പെടെ പല ആശുപത്രികളിൽ പോയെങ്കിലും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടുതുടങ്ങിയത്. അവസാനം ഞായറാഴ്ച രാത്രിയോടെ ശിവാജിനഗറിലെ ബൗറിങ് ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും അധികംതാമസിയാതെ മരണം സംഭവിച്ചു. ഞായറാഴ്ച രാവിലെ രാജാജി നഗറിലെ സ്വകാര്യ ലാബിൽ സ്രവസാംപിൾ നൽകിയിരുന്നു. കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.…
Read More“ഒന്നിച്ചിരിക്കാം ഇത്തിരി നേരം”ലോക്ഡൗണ്‍ കാലത്തെ ആഘോഷങ്ങള്‍, ഡയലോഗ് സെന്‍റര്‍ മഡിവാള സൗഹൃദ സംഗമം.
ബെംഗളൂരു : ഭീതിയാണ് കോവിഡ്-19 ലോകത്താകമാനം വിതച്ചതെന്നും കരുതലാണ് ഭീതിയേക്കാള്‍ അനിവര്യമായിട്ടുള്ളതെന്നും പ്രശസ്ത ടെലിഫിലിം ഡയറക്ടറും ഫാമിലി കൗൺസിലറുമായ സലാം കൊടിയത്തൂർ പറഞ്ഞു. മാനസികമായി കരുത്താര്‍ജ്ജിക്കുകയാണ് നാം ചെയ്യേണ്ടതെന്ന് ഒന്നിച്ചിരിക്കാം ഇത്തിരി നേരം എന്ന ബാനറില്‍ ഡയലോഗ് സെന്‍റര്‍ മഡിവാള ചാപ്റ്റര്‍ നടത്തിയ സൗഹൃദ സംഗമത്തില്‍ പ്രഭാഷണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് ഡൗണ്‍ കാലത്ത് നിശ്ശബ്ദമായി കടന്ന് പോയ മൂന്ന് പ്രമുഖ ആഘോഷങ്ങള്‍ വിഷു , ഈസ്റ്റര്‍, ഈദുല്‍ ഫിത്വര്‍ ഒന്നിച്ചാഘോഷിക്കുന്ന സൗഹൃദ മലയാളി സംഗമം ബംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിള്‍ സംഘ്ടിപ്പിച്ചു കൊണ്ട്…
Read Moreബെംഗളുരുവിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു; കോവിഡെന്ന് സംശയം; ബന്ധുക്കൾ ക്വാറന്റൈനിൽ
ബെംഗളുരു; ചികിത്സയിലിരുന്ന മലയാളി മരിച്ചു, രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് ബെംഗളൂരു സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി കെ.എ. മുഹമ്മദ് ഷഫി(56) ആണ് മരിച്ചത്. വർഷങ്ങളായി ഗൗരിപാളയത്ത് വഴിയരികിൽ കച്ചവടം നടത്തിവരികയായിരുന്നു മുഹമ്മദ് ഷഫി, അപകടകരമായ രീതിയിൽ രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് 15 ദിവസംമുമ്പാണ് മുഹമ്മദ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സവും നേരിട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോൾ കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നെന്ന് ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ കോവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ…
Read Moreഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഓൺലൈൻ പഠനങ്ങൾ പുന:രാരംഭിക്കാൾ അനുമതി നൽകി സർക്കാർ;ക്ലാസുകൾ തുടങ്ങി സ്കൂളുകൾ.
ബെംഗളൂരു : സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ ക്ലാസുകളിലും ഓൺലൈൻ പഠനത്തിന് സർക്കാർ അനുമതി നൽകിയതോടെ ഓൺലൈൻ വിദ്യാഭ്യാസം പുനരാരംഭിച്ച് സ്കൂളുകൾ. അഞ്ചാം ക്ലാസ് വരെ ഓൺലൈൻ പാനം തടഞ്ഞ സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ് സംബന്ധിച്ച് മാർഗരേഖ തയാറാക്കാനും അന്തിമ തീരുമാനമെടുക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ പഠനത്തിന് നിയോഗിച്ചിട്ടുണ്ട്. സമിതി റിപ്പോർട്ട് സമർപ്പിച്ച് അന്തിമ തീരുമാനം എടുക്കും വരെ താൽക്കാലികമായാണ് ഇപ്പോൾ ഓൺലൈൻ ക്ലാസ് അനുവദിച്ചത്. ഈ മാസം തുടക്കത്തിൽ ക്ലാസ് തുടങ്ങിയെങ്കിലും, ഗ്രാമീണ…
Read Moreനഗരത്തിൽ രാത്രി നിരോധനാജ്ഞയുടെ സമയത്തിൽ മാറ്റം.
ബെംഗളൂരു: കർണാടകയിൽ രാത്രി കർഫ്യു സമയക്രമം മാറ്റി. സംസ്ഥാന ഗവണ്മെന്റ് ശനിയാഴ്ച പുറത്തുവിട്ട പുതിയ മാർഗരേഖ പ്രകാരമാണ് രാത്രി കർഫ്യു സമയത്തിൽ 2 ദിവസം മുന്പാണ് മാറ്റം വരുത്തിയത് . രാത്രി 8 മണി മുതൽ പുലർച്ച 5 മണി വരെയാണ് പുതുക്കിയ സമയക്രമം . ജൂൺ 28 വരെ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെയായിരുന്നു സംസ്ഥാനത്ത് നൈറ്റ് കർഫ്യു. ഈ സമയക്രമത്തിലാണ് ഇപ്പോൾ വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്. ഇതേ തുടർന്ന് രണ്ട് ദിവസമായി രാത്രിയിൽ നഗരത്തിൽ പലയിടങ്ങളിലായി…
Read More