ശ്വാസതടസ്സം നേരിട്ട രോ​ഗിക്ക് ചികിത്സ നിഷേധിച്ചത് 18 ആശുപത്രികൾ, 52-കാരന് ദാരുണാന്ത്യം; ചികിത്സ നിഷേധിക്കുന്ന ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ

ബെം​ഗളുരു; ശ്വാസതടസ്സത്തിന് ചികിത്സ കിട്ടാതെ രോ​ഗി മരിച്ചു, ശ്വാസതടസ്സം രൂക്ഷമായിട്ടും ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് 52-കാരൻ മരിച്ചു. ബെംഗളൂരു നാഗർത്തപേട്ടിലെ വ്യാപാരിയായ 52-കാരനാണ് ദാരുണാന്ത്യം .

രോ​ഗിയേയും കൊണ്ട് സ്വകാര്യമേഖലയിലേതുൾപ്പെടെ പല ആശുപത്രികളിൽ പോയെങ്കിലും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടുതുടങ്ങിയത്. അവസാനം ഞായറാഴ്ച രാത്രിയോടെ ശിവാജിനഗറിലെ ബൗറിങ് ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും അധികംതാമസിയാതെ മരണം സംഭവിച്ചു. ഞായറാഴ്ച രാവിലെ രാജാജി നഗറിലെ സ്വകാര്യ ലാബിൽ സ്രവസാംപിൾ നൽകിയിരുന്നു. കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടുമുതൽ ഞായറാഴ്ച വൈകീട്ടുവരെ ആംബുലൻസിൽ രോഗിയുമായി 18 ആശുപത്രികളിലെത്തിയെങ്കിലും എവിടെയും പ്രവേശിപ്പിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ചില ആശുപത്രികളിൽ കോവിഡ് ചികിത്സയില്ലെന്നും ചിലയിടങ്ങളിൽ കിടക്കയില്ലെന്നും പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്.

എന്നാൽ കോവിഡ് പരിശോധനാഫലം ലഭിക്കാത്തതും ചികിത്സ നിഷേധിക്കാൻ കാരണമായി. അവസാനം ഞായറാഴ്ച രാത്രി ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

അത്യാസന്ന നിലയിലടക്കം എത്തുന്ന കോവിഡ് ലക്ഷണങ്ങളുള്ള രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കാനും സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കോവിഡ്-19 ഔദ്യോഗിക യോ​ഗത്തിലാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
[masterslider id="10"]

Related posts