“ഒന്നിച്ചിരിക്കാം ഇത്തിരി നേരം”ലോക്ഡൗണ്‍ കാലത്തെ ആഘോഷങ്ങള്‍, ഡയലോഗ് സെന്‍റര്‍ മഡിവാള സൗഹൃദ സംഗമം.

ബെംഗളൂരു : ഭീതിയാണ് കോവിഡ്-19 ലോകത്താകമാനം വിതച്ചതെന്നും കരുതലാണ് ഭീതിയേക്കാള്‍ അനിവര്യമായിട്ടുള്ളതെന്നും പ്രശസ്ത ടെലിഫിലിം ഡയറക്ടറും ഫാമിലി കൗൺസിലറുമായ സലാം കൊടിയത്തൂർ പറഞ്ഞു.
മാനസികമായി കരുത്താര്‍ജ്ജിക്കുകയാണ് നാം ചെയ്യേണ്ടതെന്ന്  ഒന്നിച്ചിരിക്കാം ഇത്തിരി നേരം എന്ന ബാനറില്‍ ഡയലോഗ് സെന്‍റര്‍ മഡിവാള ചാപ്റ്റര്‍ നടത്തിയ സൗഹൃദ സംഗമത്തില്‍ പ്രഭാഷണം  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക് ഡൗണ്‍ കാലത്ത് നിശ്ശബ്ദമായി കടന്ന് പോയ മൂന്ന് പ്രമുഖ ആഘോഷങ്ങള്‍ വിഷു , ഈസ്റ്റര്‍, ഈദുല്‍ ഫിത്വര്‍ ഒന്നിച്ചാഘോഷിക്കുന്ന സൗഹൃദ മലയാളി സംഗമം ബംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിള്‍ സംഘ്ടിപ്പിച്ചു കൊണ്ട് ഡയലോഗ് സെന്‍റര്‍ ബംഗളുരുവാണ് മലയാളികളുടെ പ്രശംസ നേടിയത്.ഗായിക ദിലു ജോർജിന്‍റെ സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മാണ്ഡ്യ ബിഷപ് ഹൗസ് മേധാവി ഫാദര്‍  സെബാസ്റ്റ്യന്‍ അടയന്തരത്ത് (Sebastian Adayanthrath)  ആശംസകൾ നേർന്നു സംസാരിച്ചു.

മലയാളം മിഷൻ ബംഗലൂരു സൗത്ത് കോർഡിനേറ്റർ  ജോമോൻ കെ.എസ്, ഡയലോഗ് സെന്‍റര്‍ പ്രതിനിധി എ.എ. മജീദ് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.

കവയിത്രിയും തിരക്കഥാകൃത്തുമായ മീര നാരായണൻ വിഷു ആശംസകളും അനുഭവങ്ങും കൈമാറി. മുബശ്ശിര്‍ അസ്ഹരി ഓൺലൈൻ പരിപാടിയുടെ അവതാരകനായിരുന്നു

പ്രശസ്ത ഗായിക സിദ്രത്തുൽ മുൻതഹായുടെ ഗാനങ്ങൾ പരിപാടിക്ക് നിറം പകർന്നു. ബബിത ഹൃദ്യമായ കവിതാലാപനം നിര്‍വ്വഹിച്ചു.  അഭിനവ് കൃഷ്ണ, രാജേഷ് കെ.യു , മീര , അഭിയ സൂസന്‍ മാത്യു  എന്നിവർ വിവിധ മത്സരങ്ങളിൽ  വിജയികളായി.

ഡയലോഗ് സെന്റർ ബംഗലൂരു രക്ഷാധികാരി കെ. ഷാഹിർ സമാപന പ്രഭാഷണം നടത്തി.
ആസിഫ് നാലകത്ത് കൺവീനറും, യാസർ അൽ മജീദ് സ്വാഗതവും നൂർഷഹീൻ നന്ദിയും പറഞ്ഞു.

ലോക് ഡൗണ്‍ കാലത്ത് നിശ്ശബ്ദമായി കടന്ന് പോയ മൂന്ന് പ്രമുഖ ആഘോഷങ്ങള്‍ വിഷുവും, ഈസ്റ്ററും, ചെറിയ പെരുന്നാളും ഒന്നിച്ചാഘോഷിക്കുന്ന സൗഹൃദ മലയാളി ഓൺലൈൻ സംഗമം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളികളെ ഉൾപ്പെടുത്തി ഡയലോഗ് സെന്‍റര്‍ ബംഗളുരു സംഘടിപ്പിച്ചു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us