ബെം​ഗളുരുവിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു; കോവിഡെന്ന് സംശയം; ബന്ധുക്കൾ ക്വാറന്റൈനിൽ

ബെം​ഗളുരു; ചികിത്സയിലിരുന്ന മലയാളി മരിച്ചു, രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് ബെംഗളൂരു സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി കെ.എ. മുഹമ്മദ് ഷഫി(56) ആണ് മരിച്ചത്.

വർഷങ്ങളായി ഗൗരിപാളയത്ത് വഴിയരികിൽ കച്ചവടം നടത്തിവരികയായിരുന്നു മുഹമ്മദ് ഷഫി, അപകടകരമായ രീതിയിൽ രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് 15 ദിവസംമുമ്പാണ് മുഹമ്മദ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സവും നേരിട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോൾ കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

എന്നാൽ കോവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ കോവിഡ് സംശയിക്കുന്നതിനാൽ ബന്ധുക്കളോട് ക്വാറന്റീനിൽ കഴിയാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. മരണകാരണം കോവിഡാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം മോർച്ചറിയിൽ. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് റഫീഖ്, സെയ്ദാബി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts