ബെംഗളുരു; വിദഗ്ദ ചികിത്സ കിട്ടാതെ മരിച്ച വയോധികന് കോവിഡ് സ്ഥിരീകരിച്ചു, ശ്വാസതടസ്സം രൂക്ഷമായിട്ടും ചികിത്സകിട്ടാൻ വൈകിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച 52-കാരന് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളുരു നാഗർത്തപേട്ടിൽ ഗാർമെന്റ് കടയുടമയായ ഇയാൾ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശോധനാ ഫലം ലഭിച്ചത്. എന്നാൽ ഇദ്ദേഹത്തിന് സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ നിരവധി ആശുപത്രികളിൽ പോയെങ്കിലും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ സംഭവം വൻ വിവാദമായതോടെ ചികിത്സ നിഷേധിച്ച ഒമ്പതു സ്വകാര്യ ആശുപത്രികൾക്കെതിരേ ആരോഗ്യവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വ്യക്തികൾക്ക് അടിയന്തര…
Read MoreMonth: July 2020
ഡോക്ടര്‍മാരുടെ പ്രതിഷേധം ഫലം കണ്ടു;ശമ്പളം ഉയര്‍ത്തി സര്‍ക്കാര്‍.
ബെംഗളൂരു: ഈ മാസം 8 ന് മുന്‍പ് സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ സേവനം അവസാനിപ്പിക്കും എന്നാ മുന്നറിയിപ്പ് നല്‍കിയ സര്‍ക്കാര്‍ ആശുപത്രികളിലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മാര്‍ക്ക് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. 45000 രൂപയില്‍ നിന്ന് ശമ്പളം 60000 രൂപയാക്കി ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞ മാസം കൂട്ട രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.തുടര്‍ന്ന് നടപടി ഒന്നും ഇല്ലാത്തതിനാല്‍ ആണ് വീണ്ടും പ്രതിഷേധിച്ചത്.507 ഡോക്ടര്‍മാര്‍ ആണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. The monthly remuneration…
Read Moreബെംഗളുരുവിൽ യാത്രക്കാർക്ക് സുരക്ഷ ശക്തമാക്കാൻ കർണാടക ആർ.ടി.സി; പുതിയ നടപടിക്രമങ്ങൾ അറിയാം
ബെംഗളുരു; കർണ്ണാടക ആർടിസി യാത്രക്കാർക്ക് സുരക്ഷ വർധിപ്പിക്കുന്നു,കർണാടക ആർ.ടി.സി.; പരിശോധന കഴിഞ്ഞ യാത്രക്കാർക്ക് സ്റ്റാമ്പ് പതിക്കുന്നതിലേക്കടക്കം തിരിയുന്നു. നിലവിൽ കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പവരുത്തുന്നതു ലക്ഷ്യമിട്ട് മുഴുവൻ യാത്രക്കാരിലും പ്രത്യേകം മുദ്ര പതിക്കാൻ കർണാടക ആർ.ടി.സി രംഗത്ത്. യാത്രക്കാർ ബസിൽ കയറുന്ന സമയത്ത് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയശേഷമാണ് കൈകളിൽ മുദ്ര പതിക്കുക. യാത്രക്കാർക്ക് ബസിറങ്ങിയശേഷം വെള്ളം ഉപയോഗിച്ച് മുദ്ര മുദ്ര മായ്ച്ചുകളയാം. യാത്രക്കാരൻ തെർമൽ പരിശോധനയ്ക്ക് വിധേയനായെന്ന് ജീവനക്കാർക്കും മറ്റു യാത്രക്കാർക്കും തിരിച്ചറിയാനാണിത്. കൂടാതെ കൈകളിൽ അടയാളം പതിക്കാതെ…
Read Moreജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് നിര്‍മ്മിച്ചത് 16 കുളങ്ങള്‍;വിഷയം മാന്‍ കി ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി;കാമെ ഗൌഡക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഇങ്ങനെ..
ബെംഗളൂരു: ആടുകളെ മേക്കുന്നതിന് ഇടയില്‍ ജലക്ഷാമം രൂക്ഷമാണ് എന്ന് അറിഞ്ഞ കാമെ ഗൌഡ ചെയ്തത് എന്താണ് എന്ന് അറിയാമോ,തന്റെ ഗ്രാമത്തില്‍ അദ്ദേഹം സ്വയം 16 കുളങ്ങള്‍ ആണ് നിര്‍മ്മിച്ചത്. Karnataka: Kame Gowda, octogenarian shepherd from Mandya’s Dasanadoddi,was applauded by PM in #MannKiBaat y’day. Gowda has dug 16 ponds so far in his area to curb water crisis; says “PM’s using all his knowledge to save people from COVID&he…
Read Moreഎസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് !
ബെംഗളൂരു: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന 32 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്ന് 3363 വിദ്യാര്‍ഥികള്‍ ആണ് പരീക്ഷ എഴുതുന്നത്.ഇവര്‍ പ്രത്യേക സൌകര്യത്തില്‍ ആണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 613 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നാളെയാണ് എസ് എസ് എല്‍ സി പരീക്ഷ സമപിക്കുന്നത്.
Read Moreനഗരത്തിലെ സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഒരാഴ്ചക്കിടെ മരിച്ചത് രണ്ട് രോഗികൾ!
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഒരാഴ്ചക്കിടെ മരിച്ചത് രണ്ട് രോഗികൾ. കഴിഞ്ഞ ദിവസം പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കോവിഡ് ബാധിച്ച 51-വയസ്സുള്ള തയ്യൽക്കാരൻ വിക്ടോറിയ ആശുപത്രിക്കു മുന്നിൽ ആംബുലൻസിൽ മരിച്ചു. ബെംഗളൂരു കോർപ്പറേഷന്റെ റിപ്പോർട്ട് ലഭിച്ചില്ലെന്ന കാരണത്താലായിരുന്നു ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചത്. കഴിഞ്ഞ ഞായറാഴ്ച 18-ഓളം ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് 52-കാരൻ ബൗറിങ് ആശുപത്രിയിൽ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാഗഡി റോഡ് ചൊരുൾപാളയ സ്വദേശിയായ തയ്യൽക്കാരന് പനിയും ജലദോഷവും ഉണ്ടായിരുന്നതിനെത്തുടർന്ന് സ്വകാര്യലാബിൽ സ്രവം പരിശോധനയ്ക്കു കൊടുത്തത്. കോവിഡ് പോസിറ്റീവാണെന്ന്…
Read Moreലോക്ഡൗൺകാലത്തെ കടക്കെണി; 60 ദിവസത്തിനിടെ ജീവനൊടുക്കിയത് 75 കർഷകർ!!
ബെംഗളൂരു: ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ കാരണം ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വിൽക്കാൻ സാധിക്കാത്തത് കർഷകരെ കടക്കെണിയിലാക്കി. സംസ്ഥാനത്ത് ലോക്ഡൗൺ കാലത്ത് 60 ദിവസത്തിനിടെ ജീവനൊടുക്കിയത് 75 കർഷകർ. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇത്രയും കർഷകർ ജീവനൊടുക്കിയത്. വടക്കൻ കർണാടകത്തിലെ ജില്ലകളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്. പല ഉത്പന്നങ്ങളും കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു കർഷകർ. മേയിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ 1,600 കോടി രൂപയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജ് എല്ലാ കർഷകർക്കും ലഭിക്കാത്തതും തിരിച്ചടിയായി. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട രീതിയിൽ വിള ലഭിച്ചെങ്കിലും കർഷകർക്ക് പ്രയോജനം ചെയ്തില്ലെന്ന്…
Read Moreമൃതദേഹം ഗ്രാമത്തിൽ സംസ്കരിക്കാൻ നാട്ടുകാർ അനുവദിച്ചില്ല; ബെള്ളാരിക്ക് പിന്നാലെ യാദഗിരിയിലും കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരം;വീഡിയോ പുറത്ത്.
ബെംഗളൂരു: ബെളളാരിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് വലിയ കുഴിയിൽ സംസ്കരിച്ച സംഭവം വിവാദമായതിനു തൊട്ടു പിന്നാലെ ഉത്തര കർണാടകയിലെ യാദ്‌ഗിറിലും ഏകദേശം സമാനമായ സംഭവം. പി.പി.ഇ. കിറ്റുകൾ ധരിച്ച രണ്ടു പേർ കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം വലിച്ചുകൊണ്ടുവന്ന് കുഴിയിൽ തള്ളുന്നതിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. പി.പി.ഇ. കിറ്റു ധരിച്ചവർ മൃതദേഹം പ്ലാസ്റ്റിക് ബോഡി ബാഗിലാക്കി മരക്കമ്പിൽ കെട്ടിവലിച്ചുകൊണ്ടുവന്ന് കുഴിയിലേക്കു വലിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. കുറച്ച് ദൂരം മൃതദേഹം വലിച്ചുകൊണ്ടുപോകുന്നതും കാണാം ‘ കുഴി കാണിച്ചുകൊടുക്കാനും നിർദേശങ്ങൾ നൽകാനും ഏതാനും…
Read Moreനഴ്സിംഗ് റിക്രൂട്ട്മെൻ്റിന് വേണ്ടി ഓൺലൈൻ അഭിമുഖം നടത്തി.
ബെംഗളൂരു : നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി 02/07/2020ന് ബെംഗളൂരു നോർക്ക റൂട്സിന്റെ ഓഫീസിൽ വെച്ച് സൗദിയിലെ അൽ മൗവാസത് മെഡിക്കൽ സർവിസ്സ് ഹോസ്പിറ്റലിലേക്ക് സ്കൈപ്പ് വഴി ഓൺലൈനായി അഭിമുഖം നടന്നു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്തുകൊണ്ട് സാമൂഹിക അകലം പാലിച്ചും, ഉദ്യോഗാർഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു കൊണ്ടുമാണ് റിക്രൂട്ട്മെന്റ് നടത്തിയത്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ശമ്പളം കൂടാതെ വിസ,താമസം,വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.
Read Moreആട്ടിടയന് കോവിഡ്;50 ആടുകളെ പരിശോധന വിധേയമാക്കി.
ബെംഗളുരു; ആശങ്ക പരത്തി ആട്ടിടയന് കോവിഡ്, ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലായ 50- ഓളം ആടുകളുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് സാംപിൾ ശേഖരിച്ചത്. ബെംഗളുരുവിൽ തുമകൂരുവിലാണ് ചെമ്മരിയാടുകളെയും ആടുകളെയും മേയ്ക്കുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചത്, പ്രദേശവാസികളിലടക്കം ആശങ്ക പരത്താൻ ഇതിടയാക്കി. കൂടാതെ ആടുകളെ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താനും ആടുകളെ പരിശോധിക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ.സി. മധുസ്വാമി ഡെപ്യൂട്ടി കമ്മിഷണറോട് നിർദേശിച്ചിരുന്നു.
Read More