ബെം​ഗളുരുവിൽ യാത്രക്കാർക്ക് സുരക്ഷ ശക്തമാക്കാൻ കർണാടക ആർ.ടി.സി; പുതിയ നടപടിക്രമങ്ങൾ അറിയാം

ബെം​ഗളുരു; കർണ്ണാടക ആർടിസി യാത്രക്കാർക്ക് സുരക്ഷ വർധിപ്പിക്കുന്നു,കർണാടക ആർ.ടി.സി.; പരിശോധന കഴിഞ്ഞ യാത്രക്കാർക്ക് സ്റ്റാമ്പ് പതിക്കുന്നതിലേക്കടക്കം തിരിയുന്നു.

നിലവിൽ കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പവരുത്തുന്നതു ലക്ഷ്യമിട്ട് മുഴുവൻ യാത്രക്കാരിലും പ്രത്യേകം മുദ്ര പതിക്കാൻ കർണാടക ആർ.ടി.സി രം​ഗത്ത്.

യാത്രക്കാർ ബസിൽ കയറുന്ന സമയത്ത് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയശേഷമാണ് കൈകളിൽ മുദ്ര പതിക്കുക. യാത്രക്കാർക്ക് ബസിറങ്ങിയശേഷം വെള്ളം ഉപയോഗിച്ച് മുദ്ര മുദ്ര മായ്ച്ചുകളയാം. യാത്രക്കാരൻ തെർമൽ പരിശോധനയ്ക്ക് വിധേയനായെന്ന് ജീവനക്കാർക്കും മറ്റു യാത്രക്കാർക്കും തിരിച്ചറിയാനാണിത്.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

കൂടാതെ കൈകളിൽ അടയാളം പതിക്കാതെ യാത്രചെയ്താൽ നിയമനടപടികൾ സ്വീകരിക്കും. യാത്രചെയ്യുന്ന എല്ലാവരുടെയും പേരും ഫോൺ നമ്പറും കണ്ടക്ടർ സൂക്ഷിക്കണമെന്നും നിർദേശം നൽകി കഴിയ്ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts