ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് നിര്‍മ്മിച്ചത്‌ 16 കുളങ്ങള്‍;വിഷയം മാന്‍ കി ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി;കാമെ ഗൌഡക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഇങ്ങനെ..

ബെംഗളൂരു: ആടുകളെ മേക്കുന്നതിന് ഇടയില്‍ ജലക്ഷാമം രൂക്ഷമാണ് എന്ന് അറിഞ്ഞ കാമെ ഗൌഡ ചെയ്തത് എന്താണ് എന്ന് അറിയാമോ,തന്റെ ഗ്രാമത്തില്‍ അദ്ദേഹം സ്വയം 16 കുളങ്ങള്‍ ആണ് നിര്‍മ്മിച്ചത്‌.

കര്‍ണാടകയിലെ മണ്ട്യാ മലവള്ളി താലൂക്കിലെ ദാസന ദോഡഡി ഗ്രാമത്തിലെ 85 കാരനായ കാമെ ഗൌഡയെക്കുറിച്ച് പ്രധാനമന്ത്രി തന്റെ മാന്‍ കി ബാത്തില്‍ പരാമര്‍ശിച്ചിരുന്നു.

  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ

കന്നഡ നാടിന്‍റെ പേരും സത് പ്രവൃത്തിയും മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ കാരണമായ ഇദ്ദേഹത്തിനു ആദരവോരുക്കി കര്‍ണാടക സര്‍ക്കാര്‍.

കര്‍ണാടക ആര്‍ ടി സി യുടെ ആജീവനാന്ത പാസ് ആണ് ഗൌഡക്ക് നല്‍കിയിരിക്കുന്നത്,ആര്‍.ടി.സി.യുടെ ഏതു വിഭാഗത്തില്‍ ഉള്ള ബസില്‍ എവിടേക്ക് യാത്രയും ഇനി ഗൌഡക്ക് സൌജന്യമായിരിക്കും.

  സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; മാർഗ്ഗനിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

പാസിന്റെ ചിത്രമടക്കം മുഖ്യമന്ത്രി ട്വിറ്ററില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts