കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി പാസ് ആവശ്യമില്ല; ജാഗ്രത പോർട്ടലിൽ റെജിസ്ട്രേഷൻ നിർബന്ധം;ഉത്തരവ് പുറത്ത്.

ബെംഗളൂരു : ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ കോവിഡ് ജാഗ്രത വെബ് സൈറ്റിൽ നിന്ന് പാസ് എടുക്കേണ്ട ആവശ്യം ഇല്ല. ഇന്നലെ ഇറങ്ങിയ ഉത്തരവു പ്രകാരം മേൽപറഞ്ഞ വൈബ് സൈറ്റിൽ റെജിസ്റ്റർ ചെയ്തതിന് ശേഷം കേരളത്തിലേക്ക് യാത്ര ചെയ്യാം. കോവിഡ് ജാഗ്രതയിൽ റെജിസ്റ്റർ ചെയ്യാത്തവരെ കേരളത്തിലേക്ക് കടത്തി വിടുകയില്ല. റെജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് റെജിട്രേഷൻ ചെയ്യാനുള്ള സൗകര്യം ചെക്ക് പോസ്റ്റിൽ ഒരുക്കിയിട്ടുണ്ട് എന്നും ഉത്തരവിൽ പറയുന്നു. ഏതാനും ദിവസം മുൻപ് തന്നെ പാസ് ആവശ്യമില്ല എന്ന വാർത്ത കണ്ട് യാത്ര തിരിച്ച പലർക്കും…

Read More

നഗരത്തിൽ മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ ഇന്റർനാഷനൽ ടെക് പാർക്കിൽ എൻജിനിയറായിരുന്ന മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു. വടകര തോടന്നൂർ പള്ളിക്കുന്ന് മനയ്ക്കൽമീത്തൽ ചന്ദ്രന്റെയും ബീനയുടെയും മകൻ നിധിൻ (27) ആണ് മരിച്ചത്. താമസസ്ഥലത്തുനിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഡിവൈഡറിൽ തലയിടിച്ചുവീണ നിധിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെ ചന്നസാന്ദ്രയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വൈദേഹി ആശുപത്രിയിലെത്തിച്ച് മൃതദേഹപരിശോധന നടത്തിയതിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് കേസെടുത്തു.

Read More

18000 ല്‍ അധികം ആളുകളെ”ബെഞ്ചില്‍”ഇരുത്തി കോഗ്നിസെന്റ്‌ ആളുകളെ പിരിച്ചു വിടാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് യുണിയന്‍ സര്‍ക്കാരിനെ സമീപിക്കുന്നു.

ബെം​ഗളുരു : അമേരിക്ക ആസ്ഥാനമായ ടെക് കമ്പനിയായ കോഗ്നിസന്റ്റ് 18000 ആളുകളെ ബെഞ്ചിലേക്ക് മാറ്റി പിരിച്ചു വിടാന്‍ ശ്രമം തുടങ്ങിയതായി കര്‍ണാടകയിലെ ഐ ടി യുണിയന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പിനെ സമീപിക്കാന്‍ ഇരിക്കുകയാണ് എന്നും അവര്‍ അറിയിച്ചു. പ്രൊജക്റ്റ്‌കള്‍ ഒന്നും ഇല്ലാതെ ഇരിക്കുന്ന അവസ്ഥയെയാണ് ഐ ടി മേഖലയില്‍ ബെഞ്ച്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.ഇത്രയും ആള്‍ക്കാരേ ആദ്യം ബെഞ്ചിലേക്ക് മാറ്റുകയും പിന്നീട് രാജിവച്ചു പോകാന്‍ നിര്‍ബന്ധിക്കുകയുമാണ് കമ്പനി ചെയ്യുന്നത് എന്നാണ് യുണിയന്‍ ആരോപിക്കുന്നത്. 100 ല്‍ അധികം ജീവനക്കാര്‍ ഉള്ള കമ്പനി ലെഓഫ്…

Read More

മരണ സംഖ്യയും പുതിയ രോഗികളുടെ എണ്ണവും ദിനം പ്രതി ഉയരുന്നു;ഇന്ന് സംസ്ഥാനത്ത് 21 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു;കൂടുതല്‍ വിവരങ്ങള്‍…

ബെം​ഗളുരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു.ഇന്ന് വൈകുന്നേരം 5 മണിക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 21 മരണം. ബെം​ഗളുരു നഗര ജില്ലയില്‍ ഇന്ന് 6 പേര്‍ മരിച്ചു,ചിക്കബലപുര 3,കലബുറഗി 3,വിജയപുര 2,ദാവനഗെരെ 1,ശിവമോഗ്ഗ 2,ബീദര്‍ 1, റായിചൂരു 1,ബെല്ലാരി 1,ഹസന്‍ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ മരണ നിരക്ക് ആകെ മരണം 293 ആയി. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1694 പേര്‍ക്കാണ്,ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 19710 ആയി.10608 പേര്‍…

Read More

കോവിഡ് ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ട ഡോക്ടറെയും ആംബുലൻസ് ഡ്രൈവറെയും രോ​ഗിയുടെ ബന്ധുക്കൾ മർദ്ദിച്ചു

ബെം​ഗളുരു; കോവിഡ് ടെസ്റ്റ്നടത്താൻ ആവശ്യപ്പെട്ടതിന് മർദ്ദനം, കോവിഡ് നിർണയ ടെസ്റ്റിന് വിധേയനാവാൻ നിർദേശിച്ച ഡോക്ടറെയും ആംബുലൻസ് ഡ്രൈവറെയും രോഗിയുടെ ബന്ധുക്കൾ മർദിച്ചതായി പരാതി. ശങ്കര നഗറിലെ സ്വകാര്യ ആശുപത്രിയിലെ ആശുപത്രിയിലെ ഡോക്ടർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് മർദനമേറ്റത്. അമിത രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയോട് തൊട്ടടുത്ത ആശുപത്രിയിൽനിന്ന് കോവിഡ് ടെസ്റ്റ് നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് കോവിഡ് ടെസ്റ്റിന്റെ പേരിൽ ചികിത്സ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടറുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. കോവിഡ് ടെസ്റ്റ് ടെസ്റ്റ് നടത്തണമെന്ന ആവശ്യത്തിൽ ഡോക്ടർമാർ ഉറച്ചുനിന്നതോടെ പ്രകോപിതരായ ബന്ധുക്കൾ ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു . സംഘർഷത്തിൽ…

Read More

സ്വകാര്യ ആശുപത്രികളിലെ 50% കിടക്കകള്‍ റിസര്‍വ് ചെയ്ത് സര്‍ക്കാര്‍;സൌജന്യ ചികിത്സ നല്‍കും;ആശുപത്രികളുടെ പട്ടിക പുറത്ത് വിട്ടു.

ബെം​ഗളുരു : കര്‍ണാടകയിലെ സ്വകാര്യ ആശുപത്രികളിലെ 50% കിടക്കകള്‍ സര്‍ക്കാര്‍ റിസര്‍വ് ചെയ്തു,ഇവിടങ്ങളില്‍ ഉള്ള ചികിത്സ സൌജന്യമായിരിക്കും. എന്നാല്‍ രോഗിയുടെ ലക്ഷണങ്ങളും മറ്റു സാഹചര്യങ്ങളും പരിശോധിച്ചതിന് ശേഷം സെന്‍ട്രല്‍ ബെഡ് അലോട്ട്മെന്റ് സംവിധാനം വഴിയായിരിക്കും കിടക്കകള്‍ അനുവദിക്കുക. കോവിഡ് രോഗികള്‍ക്ക് നേരിട്ടും ഈ ആശുപത്രികളെ സമീപിക്കാം ,കിടക്കയുടെ ലഭ്യതയ്ക്ക് അനുസരിച്ച് അവര്‍ രോഗികളെ പ്രവേശിപ്പിക്കും. ലാബ്‌ റിപ്പോര്‍ട്ട്‌ ലഭ്യമല്ലെങ്കിലും കൂടുതല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ഇവര്‍ ചികിത്സ നല്‍കും, കോവിഡ് രോഗികള്‍ക്ക് നേരിട്ട് ഈ ആശുപത്രികളെ ബന്ധപ്പെടാം,ബുദ്ധിമുട്ട് നേരിടുന്ന ഘട്ടത്തില്‍ നോഡല്‍ ഓഫീസറിനെ വിവരമറിയിക്കണം എന്നും…

Read More

ചായ ആവശ്യപ്പെട്ട് 3 മണിക്കൂർ കഴിഞ്ഞും ആശുപത്രി അധികൃതർ നൽകിയില്ല; ​ദേഷ്യം വന്ന കൊറോണ ബാധിതനായ 73 കാരൻ ആശുപത്രി മതിൽ ചാടി ചായക്കടയിൽ; വിവാദം പുകയുന്നു

ബെം​ഗളുരു; സമയത്ത് ചായ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് കൊറോണ ബാധിതനായ വയോധികൻ ചായക്കടിയിലെത്തി, ആശുപത്രിയിൽനിന്ന് ചായ കിട്ടാത്തതിനെത്തുടർന്ന് കോവിഡ് രോഗിയായ 73-കാരൻ ആശുപത്രിയിൽനിന്ന് ചാടി തൊട്ടടുത്ത ചായക്കടയിൽ. കോവിഡ് രോഗിയാണെന്ന് ചായക്കടക്കാരൻ കടപൂട്ടി സ്ഥലംവിട്ടു. ബെംഗളൂരു മൈസൂരു റോഡിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. തനിക്ക് ചായ വേണമെന്ന് ആവശ്യപ്പെട്ട ഇദ്ദേഹത്തിന് മൂന്നുമണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയിൽനിന്ന് കിട്ടിയില്ല. ഇതോടെ ദേഷ്യംവന്ന രോഗി കൈകളിലെ സ്ട്രിപ്പുകൾ വലിച്ചെറിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങി തൊട്ടടുത്ത ചായക്കടയിലേക്ക് പോകുകയായിരുന്നു. രോഗിയെക്കണ്ടതോടെ ആശുപത്രിയിൽനിന്ന് ചാടിയതാണെന്ന് മനസ്സിലായ ചായക്കടക്കാരനാണ് ആശുപത്രിയിലേക്കും ഫോൺ…

Read More

മൃതദേഹം അനാദരവോടെ മറവുചെയ്ത ജീവനക്കാർക്കെതിരെ നടപടി.

ബെം​ഗളുരു; കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം കടുത്ത അനാസ്ഥയോടെ മറവ് ചെയ്തതിൽ മാപ്പ് ചോദിച്ച് കർണ്ണാടക സർക്കാർ, ബല്ലാരിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ക്ഷമാപണവുമായി കർണാടകസ രം​ഗത്ത്. അനാദരവോടെ മൃതദേഹങ്ങൾ കുഴിയിലേക്കു വലിച്ചിട്ട ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു, കൂടാതെ മൃതദേഹങ്ങൾ വലിയ കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറുൾപ്പെടെയുള്ള നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, തുടർന്ന് തുടർന്ന് ബല്ലാരി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോൾ വീഡിയോ ബല്ലാരിയിലേതുതന്നെയാണെന്നും കോവിഡ് ബാധിച്ച്…

Read More

കോവിഡ് 19 ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാന്‍ ബെംഗളൂരുവിൽ രണ്ടേക്കർ സ്ഥലത്ത് പ്രത്യേക ശ്മശാനം ഒരുങ്ങുന്നു

ബെം​ഗളുരു; കോവിഡ് ബാധിച്ച് മരിച്ചാൽ അടക്കം ചെയ്യാൻ സ്ഥലം കണ്ടെത്തി അധികൃതർ, കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ ബെംഗളൂരു നഗരത്തിനുപുറത്ത് പ്രത്യേക ശ്മശാനമൊരുക്കാൻ ആരോഗ്യവകുപ്പ് രം​ഗത്ത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ശവസംസ്കാരം നടത്തുന്നതിൽ പ്രദേശവാസികളിൽനിന്ന് എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് നഗരത്തിനുപുറത്ത് രണ്ടേക്കർ ഭൂമി കണ്ടെത്തിയത്. കൂടാതെ ണ് നഗരത്തിനുപുറത്ത് രണ്ടേക്കർ ഭൂമി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും അനുസരിച്ചായിരിക്കും ഇവിടെ സംസ്കാരം നടക്കുക. നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ബി. ശ്രീരാമലു അറിയിച്ചു. കൂടാതെ നഗരത്തിനുപുറത്ത് കണ്ടെത്തിയ പ്രദേശത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിവരികയാണെന്ന്…

Read More

സജീവമായി ബെം​ഗളുരു വിമാനത്താവളം; യാത്രക്കാരുടെ എണ്ണം വർധിക്കുന്നു; സുരക്ഷ ഒരുക്കിയെന്ന് അധികൃതർ

ബെം​ഗളുരു; വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന, കെംപഗൗഡ (ബെംഗളൂരു) അന്തരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധന. നിലവിൽ പ്രതിദിനം 13,000 യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്. ഇക്കഴിഞ്ഞ മേയ് 25 മുതലാണ് വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ തുടങ്ങിയത് , 140 ആഭ്യന്തര സർവീസുകളാണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ദിനംപ്രതി നടത്തുന്നത്. പ്രധാനപ്പെട്ട നഗരങ്ങളിലേക്കെല്ലാം നിയന്ത്രണ സർവീസുകളുണ്ട്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പരിശോധനകൾ നടത്താനുള്ള സംവിധാനങ്ങളും യാത്രക്കാർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും വിമാനത്താവളത്തിൽ കാര്യക്ഷമമാണ്  എന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ സർക്കാർ…

Read More
Click Here to Follow Us