ബെംഗളൂരു : പ്രതിദിനമുള്ള കോവിഡ് സ്രവവപരിശോധന ഇരട്ടിയാക്കാൻ ഒരുങ്ങി കർണാടക. നിലവിൽ 20,000-24,000 സ്രവ സാമ്പിളുകൾ ആണ് പരിശോധന നടത്തുന്നത് അടുത്ത 10 ദിവസത്തിനു ള്ളിൽ 50,000 ആയി ഉയർത്തുമെന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. വ്യാഴാഴ്ച 23,451 എണ്ണം, ഇന്നലെ 24,700 എണ്ണം എന്നിങ്ങനെയാണു സ്രവ സാമ്പിളുകൾ പരിശോധന നടത്തിയത്. സംസ്ഥാനത്ത് ഇതേവരെ 9.5 ലക്ഷം പേരെ പരിശോധിച്ചതായി മന്ത്രി അറിയിച്ചു. പരിശോധനകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രോഗബാധിതരുടെ എണ്ണവും കുടുന്നതായാണ് കഴിഞ്ഞ ആഴ്ചകളിലെ കണക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
Read MoreMonth: July 2020
കോവിഡ് ചികിത്സയിലിരുന്ന 60 വയസ്സുകാരിയെ ആശുപത്രിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.
ബെംഗളൂരു: കോവിഡ് സ്ഥിരീകരിച്ച് കെ.സി. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്ന 60 വയസായ സ്ത്രീയെ ആശുപത്രിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. മാരിയപ്പന പാളയ സ്വദേശിനിയാണ് മരിച്ച രോഗി. വെള്ളിയാഴ്ച പുലർച്ച അഞ്ചരയോടെ ശുചിമുറിയിലാണ് ഇവരെ തൂങ്ങിമരിച് നിലയിൽ കണ്ടെത്തിയത്. ഏഴ് ദിവസം മുൻപാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ ശേഷം ഇവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവരുടെ രണ്ടുമക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കെ.സി. ജനറൽ ആശുപത്രിൽ നടക്കുന്ന രണ്ടാമത്തെ കോവിഡ് ആത്മഹത്യയാണിത്. ജൂൺ 26 നും ഒരു കോവിഡ് രോഗി…
Read Moreനഗരത്തിൽ ലോക്ക് ഡൌൺ; നീട്ടണോ വേണ്ടയോ ? മുഖ്യമന്ത്രിക്കും നഗര സഭക്കും രണ്ട് അഭിപ്രായം
ബെംഗളൂരു: കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരത്തിൽ ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പക്കും ബെംഗളൂരു നഗരസഭക്കും രണ്ട് അഭിപ്രായം . രോഗവ്യാപനം കൂടി വരുന്ന അവസ്ഥയിൽ ലോക്ഡൗൺ നീട്ടണം എന്നാണ് കോർപ്പറേഷൻ മേയർ ഗൗതം കുമാർ ആവശ്യപ്പെടുന്നത്. ലോക്ക് ഡൌൺ നീട്ടുന്നത് വഴി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക് കൂടുതൽ സമയം ലഭിക്കും.രോഗ തീവ്രാമായ മേഖലകളിൽ ആന്റിജൻ പരിശോധന നടത്തി രോഗികളെ നിരീക്ഷണത്തിൽ ആക്കുവാനും ഈ സമയം കൊണ്ട് കഴിയും. തന്മൂലം രോഗവ്യാപനം തടയുവാനും കഴിയും എന്ന് ഗൗതം കുമാർ പറഞ്ഞു. അതെ സമയം…
Read Moreപത്തോളം സ്വകാര്യ ആശുപത്രികൾ ചികിൽസ നിഷേധിച്ചു; ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
ബെംഗളൂരു: നഗരത്തിലെ പത്തോളം സ്വകാര്യ ആശുപത്രികൾ ചികിത്സ നൽകാൻ നിഷേധിച്ച ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബസവേശ്വര നഗർ സ്വദേശികളുടെ കുഞ്ഞാണ് കഴിഞ്ഞദിവസം ആശുപത്രി തിരഞ്ഞുള്ള യാത്രയ്ക്കിടെ മരിച്ചത്. കോവിഡ് ഭീതിയെത്തുടർന്ന് സ്വകാര്യ ആശുപത്രികളൊന്നും കുട്ടിയെ പ്രവേശിപ്പിക്കാനോ ചികിത്സ നൽകാനോ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ വീടിന് സമീപത്തുള്ള ഡോക്ടർ വീട്ടിലെത്തിയാണ് പരിശോധിച്ചത്. ശ്വാസകോശത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രിയിലെത്തിക്കാൻ ഡോക്ടർ നിർദേശം നൽകുകയായിരുന്നു. തുടർന്ന് ശേഷാദ്രിപുരത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. എന്നാൽ മറ്റ് ആശുപത്രികൾ തേടാനായിരുന്നു ഇവിടെ നിന്നുള്ള നിർദേശം.…
Read Moreകോവിഡ് പോസിറ്റീവ് ആയിട്ടും ആംബുലൻസ് ലഭിച്ചില്ല; 4 കിലോമീറ്റർ കാൽനടയായി യുവാവ് കുടുംബത്തിനൊപ്പം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ; സുരക്ഷാ ഉദ്യോഗസ്ഥർ ആംബുലൻസെത്തിച്ച് ആശുപത്രിയിലേക്കയച്ചു.
ബെംഗളൂരു: കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടും ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് രോഗി കുടുംബത്തിനൊപ്പം 4 കിലോമീറ്റർ നടന്ന് സഹായ ആവശ്യവുവായി എത്തിയത് മുഖ്യമന്ത്രിയുടെ വസതിക്ക് മുൻപിൽ. വ്യാഴാഴ്ച ഉച്ചയോടെയാണ് ദാവണഗരെ സ്വദേശി ശങ്കർ ഭാര്യയെയും രണ്ടു മക്കളെയുംകൂട്ടി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഒദ്യോഗിക വസതിയായ ‘കൃഷ്ണ’ക്ക് മുന്നിൽ എത്തിയത്. ഗേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ കാര്യമന്വേഷിച്ചതോടെ താൻ കോവിഡ് ബാധിതനാണെന്നും ആശുപത്രിയിലെത്താനുള്ള സൗകര്യമൊരുക്കണമെന്നും ഇയാൾ അറിയിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ പരിഭ്രാന്തരായെങ്കിലും മിനിറ്റുകൾക്കുള്ളിൽ ആംബുലൻസ് വരുത്തിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡ്രൈവറായ ശങ്കറിന്…
Read Moreരണ്ടിടങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച രോഗിയുമായി എത്തിയ ആംബുലൻസിന് നേരെ കല്ലേറ്.
ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടയുകയും കല്ലെറിയുകയും ചെയ്തു. ബെംഗളൂരുവിലും കോലാറിലുമാണ് സംഭവം. കോലാർ ബംഗാർപേട്ടിൽ കോവിഡ് ബാധിച്ച് മരിച്ച 57-കാരന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക് പോയ ആംബുലൻസിനു നേരെയാണ് കല്ലേറുണ്ടായത്. ആംബുലൻസ് തെരുവിലൂടെ പോയാൽ കോവിഡ് പടരുമെന്ന തെറ്റിദ്ധാരണയിൽ പ്രദേശവാസികൾ പ്രതിഷേധിക്കുകയായിരുന്നു. കുബാരപാളയ, ഗംഗമ്മപാളയ എന്നിവിടങ്ങളിലേ പ്രദേശവാസികൾ ആംബുലൻസിന് ശ്മശാനത്തിലേക്കുള്ള റോഡിലേക്ക് പോകാൻ കഴിയാത്ത തരത്തിൽ റോഡ് അടയ്ക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിനുനേരെ കല്ലെറിയുകയും ചെയ്തു. പോലീസെത്തി ലാത്തിച്ചാർജ് നടത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. തുടർന്ന് ആംബുലൻസ് മറ്റൊരു റോഡിലൂടെ ശ്മശാനത്തിലെത്തി.…
Read More160 കിടക്കകളോടെ കോവിഡ് കെയർ സെന്റർ എച്ച്.എ.എല്ലിൽ തയ്യാറായി.
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് കൈത്താങ്ങായി എച് എ എലും. 160 ബെഡുകളോട് കൂടിയ കോവിഡ് കെയർ സെന്റർ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ബി ബി എം പിക്ക് കൈമാറി. എച് എ എല്ലിന്റെ ഓൾഡ് എയർപോർട്ട് റോഡിൽ ഉള്ള ക്യാമ്പസിലാണ് കോവിഡ് കെയർ സെന്റെർ തയ്യാറാക്കിയിരിക്കുന്നത്. എച് എ എൽ ക്യാമ്പസ്സിലെ ഗട്ടേജ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കോവിഡ് കെയറിൽ ശുചിമുറികളും ആവശ്യമായ മറ്റ് അനുബന്ധ മുറികളും ഒരുക്കിയിട്ടുണ്ട് 16 ദിവസത്തിലാണ് പ്രസ്തുത കോവിഡ് കെയർ സെന്റർ…
Read Moreഇന്ന് 115 മരണം;കര്‍ണാടകയില്‍ 3693 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 3693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,കഴിഞ്ഞ 24 മണിക്കൂറില്‍ കര്‍ണാടകയില്‍ രേഖപ്പെടുത്തിയത് 115 മരണം. ഇന്ന് 6 മണിയോടെ മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രിയും സംസ്ഥാനത്തെ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഇന്‍ചാര്‍ജുമായ ഡോ: കെ.സുധാകര്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ആക്റ്റീവ് കേസുകള്‍ 33205 ആയി,ഇന്ന് 1028 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 950177 ശ്രവ സാമ്പിളുകള്‍ പരിശോധിച്ചു,ഇന്ന് മാത്രം 24700 പരിശോധനകളുടെ ഫലം ആണ് പുറത്ത് വന്നത്. ബെംഗളൂരുവില്‍ മാത്രം ഇന്ന് 2208 പേര്‍ക്ക് കോവിഡ് ഇന്ന്…
Read Moreബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കര്‍ റാവു ഹോം ക്വാറന്റൈനിൽ
ബെംഗളൂരു : ഡ്രൈവർക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കര്‍ റാവു ഹോം ക്വാറന്റൈനിൽ പോയി. ക്വാറന്റൈനിൽ പോകുന്ന വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. “എന്റെ ഡ്രൈവർക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു.ഞാൻ സ്വമേധയായി 4 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പോയിരിക്കുകയാണ്.” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തിങ്കളാഴ്ച വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യുമെന്നും മൂന്ന് മാസത്തിനുള്ളിൽ അഞ്ചാം പ്രാവശ്യമാണ് ടെസ്റ്റ് ചെയ്യാൻ പോകുന്നത് എന്നും അദ്ദേഹം അറിയിച്ചു . My driver is tested Corona positive, I…
Read Moreലോക്ക് ഡൌൺ നീട്ടുകയില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ
ബെംഗളൂരു: തലസ്ഥാന നഗരിയായ ബെംഗളൂരുവിലടക്കം കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൌൺ മുൻപ് അറിയിച്ച തീയതികളിൽ നിന്നും നീട്ടുകയില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. മന്ത്രിമാരും എം പി മാരും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൌൺ കോവിഡ് പ്രതിസന്ധിക് ഒരു പരിഹാരമല്ല എന്നും അതിനാൽ തന്നെ ലോക്ക് ഡൌൺ നീട്ടിവെക്കുകയില്ല എന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിലും മുഖ്യമന്ത്രി പ്രസ്തുത കാര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് 19…
Read More